POPULAR READ

‘ഈട്ന്ന് കൊറോണ ബദ്ക്കും’, ഇച്ഛക്കനുസരിച്ച് പോയ ഇച്ചയെ പോലല്ല എല്ലാ കാസര്‍കോട്ടുകാരും, പിവി ഷാജികുമാറിന്റെ കുറിപ്പ്

THE CUE

കാസര്‍ഗോട്ടെ പ്രവാസിയായ കോവിഡ് രോഗി കൂടുതല്‍ പേര്‍ക്ക് രോഗം പകരുന്ന രീതിയില്‍ പൊതുസമ്പര്‍ക്കം നടത്തിയതും നിര്‍ദേശങ്ങള്‍ ലംഘിച്ചതിനും പിന്നാലെ പ്രവാസികള്‍ക്കും കാസര്‍ഗോഡ് സ്വദേശികള്‍ക്കുമെതിരെ ചെറുതോതിലെങ്കിലും പരിഹാസവും അധിക്ഷേപവുമുണ്ടായിരുന്നു. സ്വന്തം ഇച്ഛയ്ക്കനുസരിച്ച് തോന്നിയ പോലെ പോയ ഇച്ചയെ പോലെയല്ല എല്ലാ കാസര്‍കോട്ടുകാരുമെന്നും അങ്ങനെയുള്ളവര്‍ എണ്ണത്തില്‍ തീരെ കുറവാണിവിടെയെന്നും കഥാകൃത്ത് പി വി ഷാജികുമാര്‍. കാസര്‍ഗോഡ് സ്വദേശി കൂടിയാണ് പി വി ഷാജികുമാര്‍. ഇവിടെ നിന്ന് കൊറോണ സ്ഥലം വിടുമെന്ന് കാസര്‍കോടന്‍ വാമൊഴിയില്‍ ഈട്ന്ന് കോറണ ബദ്ക്കും എന്ന ഹാഷ് ടാഗിലാണ് ഷാജികുമാറിന്റെ കുറിപ്പ്.

പി വി ഷാജികുമാര്‍ എഴുതിയത്

സ്വന്തം ഇച്ഛയ്ക്കനുസരിച്ച് തോന്നിയ പോലെ പോയ ഇച്ചയെ പോലെയല്ല എല്ലാ കാസര്‌കോട്ടുകാരും. അങ്ങനെയുള്ളവര്‍ എണ്ണത്തില്‍ തീരെ കുറവാണിവിടം. ഗള്‍ഫില്‍ നിന്ന് വന്ന മൂന്ന് ഉദുമക്കാര്‍ നെടുമ്പാശേരിയില്‍ നിന്ന് ആംബുലന്‍സ് പിടിച്ച് നാട്ടിലെത്തി. വീട്ടുകാരെ പോലും അറിയിക്കാതെ ഹെല്‍ത്ത് സെന്ററില്‍ വിവരം പറഞ്ഞ് ഒഴിഞ്ഞവീട്ടില്‍ ഐസലേഷനില്‍ കഴിഞ്ഞു. തിങ്കളാഴ്ച അവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ശേഷമാണ് അവര്‍ വന്നത് തന്നെ നാടറിഞ്ഞത്. ആര്‍ക്കും രോഗം കൊടുത്തുമില്ല. ഒരു റൂട്ട് മാപ്പ് വരക്കേണ്ടിയും വന്നില്ല. അതായത് കുരുവീ, കല്ല്യാണത്തിനും ഫുട്‌ബോള്‍ കളി കാണാനും സ്വര്‍ണ്ണം വില്‍ക്കാനും നടന്ന ഏരിയാലുകാരനല്ല കാസര്‍ഗ്ഗൊടിന്റെ മുഖം. അങ്ങനെയുള്ള മനുഷ്യന്മാര്‍ എല്ലായിടത്തും ഉണ്ടാകുമല്ലോ..

ഈട്ന്ന്_കോറണ_ബദ്ക്കും

നേരത്തെ പ്രവാസികള്‍ക്കെതിരായ പരിഹാസത്തെ വിമര്‍ശിച്ചും ഷാജികുമാര്‍ എഴുതിയിരുന്നു. 'പ്രവാസികള്‍ വരുന്നത് കൊണ്ടല്ലേ ഇവിടെ കൊറോണ പടരുന്നത് , അവര്‍ക്ക് അവിടെ തന്നെ നിന്നാല്‍ പോരെ, വെറുതെ നമ്മളെ കഞ്ഞിയില്‍ മണ്ണിടാന്‍...' എന്നൊക്കെ ചിലര്‍ അരിശത്തിന്റെ വായ്ത്താരി മുഴക്കുന്നത് കേള്‍ക്കാനിടയായി. 'എടോ പടോ, കൊറോണയ്ക്ക് വഴികള്‍ പലതാണ്. അതെങ്ങനെയും വന്നിരിക്കും. സമയം മോശമാണെങ്കില്‍ ദുരന്തം ടാക്‌സിയും പിടിച്ചും എത്തും. ഒഴിഞ്ഞുമാറാനുള്ള പരിച നമ്മള്‍ സ്വയം കരുതുക. അത്ര തന്നെ. പിന്നെ നിങ്ങള്‍ പുച്ഛിക്കുന്ന ഈ പാവം പ്രവാസികളാണ് ദാരിദ്ര്യവും പട്ടിണിയിലുമാണ്ട് ബിപിഎല്ലും തോലുമായി കിടന്ന കേരളത്തിനു കഞ്ഞിയും വെള്ളവും വേണ്ടുവോളം കൊടുത്തവര്‍. ഫേസ്ബുക്കില്‍ പി വി ഷാജികുമാര്‍ എഴുതി.

തീറ്റിച്ച് നിങ്ങളുടെ പല്ലിന്റെയിടയില്‍ ഇറച്ചികുത്തിപ്പിച്ചത്. അവരുടെ അധ്വാനത്തിന്റെ കണ്ണീരിന്റെ അനുഭവിച്ച അപമാനങ്ങളുടെ അവഗണനകളുടെ പാച്ചലുകളും പിടച്ചിലുകളുമാണു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റിയത്. തല മറന്ന് എണ്ണ തേച്ചാലും വന്ന വഴി മറക്കരുത്. ദുബായിലായാലും യുറോപ്പിലായാലും അമേരിക്കയിലായാലും പുറത്തെവിടെ ആയാലും ദുരിതപര്‍വ്വത്തില്‍ പെട്ട് അവര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സസ്‌നേഹം അവരെ സ്വീകരിക്കാനുള്ള മനസ് ഒരിക്കലും നമ്മള്‍ കൈവെടിയരുത്. കൈവെടിയില്ല, ഓര്‍മ്മകളുണ്ടായിരിക്കണമെന്ന് മാത്രം

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT