കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ സമ്പൂര്‍ണ ലോക്ക് ഡൗണിലാണ് രാജ്യം. ചര്‍ച്ച ചെയ്യപ്പെട്ടതും ഏറെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതുമായ 10 മസ്റ്റ് വാച്ച് ത്രില്ലറുകള്‍.
1.High and low (1963)
അകിര കുറൊസാവയുടെ പോലീസ് പ്രൊസീജ്യറല്‍ ചിത്രം. ഒരു കുട്ടിയുടെ തിരോധാനത്തില്‍നിന്നും ആരംഭിച്ച് തികച്ചും അനിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഗതിവിഗതികളിലൂടെലൂടെയും പോലീസ് അന്വേഷണത്തിന്റെ ത്രില്ലിങ്ങായ ഡീറ്റയിലിങ്ങിലൂടെയുമാണ് ഹൈ ആന്റ് ലോ മുന്നേറുന്നത് .കഥയുടെ വിവിധ ഘട്ടങ്ങളില്‍ പ്രധാന കഥാപാത്രമായ ഗോണ്ടോ നേരിടേണ്ടിവരുന്ന ആശയക്കുഴപ്പങ്ങള്‍ കഥക്കു കൂടുതല്‍ പിരിമുറുക്കം സമ്മാനിക്കുന്നുണ്ട് .ഫ്രെയിമിനുള്ളിലെ കഥാപാത്രങ്ങളുടെ ചലനനിയന്ത്രണങ്ങളില്‍ ഒരു മാസ്റ്റര്‍ ക്ലാസാണ് ഹൈ ആന്റ് ലോ.
2. Nokas (2010)
നോര്‍വെയുടെ ചരിതത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയെ ആസ്പദമാക്കി 2010ല്‍ പുറത്തുവന്ന ഹീസ്റ്റ് ത്രില്ലര്‍. കുറ്റകൃത്യങ്ങള്‍ തുലോം കുറവായ നോര്‍വെയില്‍ ഒരു വയലന്റ് കൊള്ള തടയാനുള്ള തയ്യാറെടുപ്പ് പോലീസീനോ സര്ക്കാര്‍ സംവിധാനങ്ങള്‍ക്കൊ ഉണ്ടായിരുന്നില്ല.പോലീസിന്റെ ഈ ബലഹീനത കൃത്യമായി മനസിലാക്കി ഓരോ സ്റ്റെപ്പും വ്യക്തമായി പ്ലാന്‍ ചെയ്താണ് കൊള്ളക്കാര്‍ മുന്നേറിയത് .എന്നാല്‍ പ്ലാനിങ്ങില്‍ അവര്‍ അവഗണിച്ച നിസാരമായ ഘടകം അവരുടെ പദ്ധതികളെയാകേ തകിടംമറിക്കുകയാണ് .ഡോക്യുഫിക്ഷന്‍ ശൈലിയിലുള്ള ചിത്രീകരണവും കൃത്യമായി ഒന്നോ രണ്ടോ കഥാപാത്രങ്ങളിലൊതുങ്ങാത്ത ആഖ്യാനവും ടിപ്പിക്കല്‍ ഹീസ്റ്റ് ത്രില്ലറുകളില്‍നിന്നും വ്യത്യസ്ഥമായ അനുഭവമാണ് സമ്മാനിക്കുന്നത്.
3. Merci pour le chocolat (2000)
ഫ്രഞ്ച് ഹിച്‌കോക്ക് എന്നറിയപ്പെട്ട ക്ലോദ് ഷാബ്രോള്‍ സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലര്‍ .ഹിച്‌കൊക്കില്‍ നിന്നും വ്യത്യസ്തമായി പലപ്പോഴും കുടുംബങ്ങള്‍ക്കുളില്‍നടക്കുന്ന ക്രൈമുകളില്‍ മിസ്റ്ററി /സസ്പ്പന്‍സ് സാധ്യതയാണ് ഷാബ്രോള്‍ കൂടുതലും തന്റെ പരിശോധിച്ചത്.കൂടുതല്‍ ആഴമുള്ള കഥാപാത്രങ്ങളും ഈ ചിത്രത്തിലെ ഇസബെല്‍ ഹ്യൂപേര്‍ട്ടിന്റേത് പോലെയുള്ള ഗംഭീര അഭിനയപ്രകടനങ്ങളും അതുകൊണ്ടുതന്നെ ഷാബ്രോള്‍ ത്രില്ലറുകളുടെ മുഖമുദ്രയാണ് .ഫ്രെഞ്ച് സിനിമയിലെ അതികായരില്‍ ഒരാളായ ഷാബ്രോളിലേക്ക് നല്ലൊരു തുടക്കമായിരിക്കും ഈ ചിത്രം.
4. investigation of citizen above suspicion (1970 )
എലിയോ പെട്രി സംവിധാനം ചെയ്ത ഈ ക്ലാസിക്, ഒരു ത്രില്ലര്‍ എന്നതിലുപരി ഡാര്‍ക് ഹ്യൂമറിന്റെ സാധ്യതകള്‍ നന്നായി ഉപയോഗിയ്ക്കുന്ന സറ്റയറാണ് .പോലീസ് സേനയില്‍ ഉന്നതസ്ഥാനം വഹിക്കുന്ന 'നായകന്‍ ' ,താന്‍ ചെയ്ത ഗുരുതരമായ ഒരു കുറ്റകൃത്യത്തെ സംബന്ധിച്ചുനടന്ന അന്വേഷണത്തെ തന്റെ സ്വാധീനമുപയോഗിച്ച് വളരെയെളുപ്പം വഴിതിരിച്ചുവിടുന്നു. എന്നാല്‍ കുറ്റകൃത്യത്തില്‍ നിന്നുള്ള ഈ രക്ഷപ്പെടല്‍ നിയമവവ്യസ്ഥയില്‍ തനിക്ക് ലഭിക്കുന്ന പ്രിവിലെജിനെക്കുറിച്ച് നായകനില്‍ സംശയങ്ങള്‍ ജനിപ്പിക്കുന്നു. ഒരുപക്ഷേ തെളിവുകളെല്ലാം തനിക്കെതിരായലും താന്‍ പിടിക്കപ്പെടുമോ എന്നറിയാന്‍ അയാള്‍ പുതിയൊരു പദ്ധതി തയ്യാറാക്കുകയാണ്.
5. Get Carter (1971 )
തിന്മയുടെ നിഴല്‍ വീണ പ്രധാനകഥാപാത്രം ,വിശ്വാസത്തിലെടുക്കാന്‍കഴിയാത്ത സഹകാഥാപാത്രങ്ങള്‍ ,ഒരു പോയിന്റിലും ശുഭകരമായ ഒരന്ത്യമുണ്ടായിരിക്കും എന്നു തോന്നിപ്പിക്കാത്ത കഥാഗതി എന്നിങ്ങനെ noir ആരാധകര്‍ക്ക് വേണ്ട ചേരുവകളെല്ലാം ചേര്‍ന്ന സൃഷ്ടിയാണ് ഗെറ്റ് കാര്‍ട്ടര്‍ . അനുജന്റെ മരണത്തിന് കാരണക്കാരായവരെതേടി ഗ്യാങ്സ്റ്ററായ ജാക് കാര്‍ട്ടര്‍ നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത് .കാര്‍ട്ടറുടെ പ്രത്യേകതയുള്ള കഥാപാത്രനിര്‍മിതിയും വയലന്റ് ആയ കഥയിലെ പുരോഗതികളും വളരെ engaging ആയ ഒരു ത്രില്ലറായി ഗെറ്റ് കാര്‍ട്ടറെ മാറ്റുന്നു.
6. Missing (1982)
പൊളിറ്റിക്കല്‍ ത്രില്ലറുകളുടെ മാസ്റ്ററായ കോസ്റ്റ ഗാവ്രസ് 1973 ലെ ചിലിയന്‍ പട്ടാള അട്ടിമറിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ചിത്രം.അമേരിക്കയുടെ സഹായത്തോടെ ചിലിയിലെ ആര്‍മിയും പോലീസും സംയുക്തമായ അട്ടിമറിയില്‍ രാജ്യത്തെ നിയമവ്യവസ്ഥിയിതിയും പൌരാവകാശങ്ങളും ഒരുപോലെ തകര്‍ക്കപ്പെട്ടു.അമേരിക്കന്‍ സ്വദേശിയായ ചാള്‍സ് ഹോര്‍മന്‍ ഈ കലുഷിതാവസ്ഥയിലാണ് അപ്രത്യക്ഷനാവുന്നത് .അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശക്തമായ പിടിപാടുകളുള്ള ചാള്‍സിന്റെ അച്ഛന്‍ എഡ് ഹോര്‍മന്‍ മകനെ തേടി ചിലിയിലെത്തുന്നു .എന്നാല്‍ ജനാധിപത്യം തച്ചുടക്കെപ്പെട്ട ഈ നാട്ടില്‍ തന്റെ രാഷ്ട്രീയ സ്വാധീനംപോലും ഒന്നുമല്ലാതാവുന്നത് എഡ് ഹോര്‍മന്‍ തിരിച്ചറിയുകയാണ് .മകനെ തേടിയുള്ള അയാളുടെ യാത്ര സ്വന്തം രാഷ്ട്രീയത്തിലേക്കുള്ള പുനരന്വേഷണംകൂടിയായി മാറുന്നു.
7. The Consequences of love ( 2004 )
ഓസ്‌കാര്‍ ജേതാവ് Paolo Sorrentinoയുടെ സംവിധാനത്തില്‍ പുറത്തുവന്ന സൈക്കളോജിക്കല്‍ ത്രില്ലര്‍.സ്വിറ്റ്‌സര്‍ലന്റിലെ ഒരു ഹോട്ടലില്‍ തികച്ചും ഏകാന്തമായ ജീവിതം നയിച്ചുകൊണ്ടിരുന്നTitta Di Girolamo എന്ന മധ്യവയസകന്റെ ജീവിതത്തിലേക്ക് സോഫിയ എന്ന യുവതി കടന്നുവരുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നതു .പതിഞ്ഞ താളത്തില്‍ ആരഭിക്കുന്ന ചിത്രം Titta Di Girolamയുടെ ഭൂതകാലത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിലൂടെ ഒരു ക്രൈം ത്രില്ലര്‍ സ്വഭാവത്തിലേക്ക് മാറുകയാണ് . ത്രില്ലര്‍ ജോണറിന്റെ ബാധ്യതകളില്ലാത്ത ആഖ്യാന ശൈലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടോണി സെര്‍വിയോയുടെ പ്രകടനവുമാണ് ചിത്രത്തിന്റെ ഹൈലൈറ്റുകള്‍.
8.The Bird with the crystal plumage (1970)
1970കളില്‍ രൂപം കൊണ്ട ഇറ്റാലിയന്‍ ഹൊറര്‍ സിനിമ genre ആണ് 'Giallo' .വയലന്‌സിന്റെ അതിപ്രസരമുള്ള സൈക്കലോജിക്കല്‍ ത്രില്ലര്‍ അല്ലെങ്കില്‍ മര്‍ഡര്‍ മിസ്റ്ററി കഥകളായിരുന്നു ഇത്തരം സിനിമകളില്‍ കൂടുതലും .ഡാരിയോ ആര്‍ജെന്റോ സംവിധായനംചെയ്ത The Bird with the crystal plumage ജിയാലോ ജോണറിന് വളരെയധികം ജനപ്രീതിനേടിക്കൊടുത്ത ചിത്രമാണ് .റോമില്‍ അവധിക്കാലമാഘോഷിക്കാനെത്തിയ അമേരിക്കന്‍ എഴുത്തുകാരന്‍ സാം ഡല്‍മാസ് വളരെ അവിചാരിതമായി ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നതിന് ദൃക്‌സാക്ഷിയാവുന്നു.സ്ത്രീകളെമാത്രം തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന ഒരു സീരിയല്‍ കില്ലറായിരുന്നു ഈ ആക്രമണത്തിന് പിന്നില്‍ .സംഭവത്തിന് ഒരേയൊരു ദൃക്‌സാക്ഷിയെന്നനിലയില്‍ സാമും പോലീസിന്റെ അന്വേഷണവലയത്തില്‍ ഉള്‍പ്പെടുകയാണ് .
9. Mr.Arkadin (Confidential report) (1955)
ഒരു വ്യക്തിയുടെ ജീവിതത്തെ അയാളുമായി ബന്ധപ്പെട്ട ആള്‍കാരുടെ വീക്ഷണകോണിലൂടെ നോക്കിക്കാണുന്ന ശൈലിയാണ് സിറ്റിസെന്‍ കെയിന്‍ എന്ന ഓര്‍സണ്‍ വെല്‍സ് ചിത്രത്തെ ഒരു ഏവര്‍ഗ്രീന്‍ ക്ലാസിക്കാക്കി മാറ്റിയത് .ഇതേ ശൈലി തന്നെ ഒരു മിസ്റ്ററി ത്രില്ലര്‍ ആഖ്യാനത്തിനായി ഉപയോഗപ്പെടുത്തുകയാണ് വെല്‍സ് മിസ്റ്റര്‍ അര്‍ക്കാടിന്‍ എന്ന തന്റെ ചിത്രത്തിലൂടെ .തികച്ചും അപരിചിതനായ ഒരു വ്യക്തിയുടെ അന്ത്യവാചകങ്ങളില്‍നിന്നാണ് ഗ്രിഗറി അര്‍ക്കാടിന്‍ എന്ന അതി സമ്പന്നനെക്കുറിച്ച് ഗൈ വാന്‍ സ്ട്രാട്ടന്‍ അറിയുന്നത് .അര്‍ക്കാടിനെ തേടിയുള്ള സ്ട്രാട്ടന്റെ അന്വേഷണം അധികം വൈകാതെ അയാളെ ലക്ഷ്യത്തിലെത്തിക്കുന്നുണ്ട് .എന്നാല്‍ അര്‍ക്കാടിന്റ്‌റെ ഇരുണ്ട രഹസ്യങ്ങളിലെകുള്ള സ്റ്റ്‌റാട്ടന്റെ യാത്ര ആരംഭിക്കാന്‍ പോവുന്നതയുണ്ടായിരുന്നുള്ളൂ .
10 . We need to talk about kevin (2011)
Lynne Ramsayസംവിധാനം ചെയ്ത സൈക്കളോജിക്കല്‍ ത്രില്ലര്‍.പെരുമാറ്റവൈകല്യമെന്ന പലപ്പോഴും അവഗണിക്കപ്പെടുന്ന മനശാസ്ത്രപരമായ അവസ്ഥയുടെ സിനിമാറ്റിക്കായ പരിശോധനയാണ് അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളിലൂടെ ലിന്‍ റാംസേ അവതരിപ്പികുന്നത് .നോണ്‍ ലീനിയര്‍ ശൈലിയുള്ള ആഖ്യാനവും എഡിറ്റിങ് ,സംഗീതം എന്നിവ ഉപയോഗപ്പെടുത്തുന്ന രീതിയും വളരെ ഇന്റന്‍സ് ആയ സിനിമാ അനുഭവമായി ഈ ചിത്രത്തെ മാറ്റുന്നു .