M. C. Josephine 
POPULAR READ

'അമ്മായിയമ്മയെ നമ്മുക്ക് തല്ലിക്കൊല്ലാന്‍ പറ്റില്ലല്ലോ സഹോദരി', പരാതിക്കാരോട് പരിഹാസവും ശാപവും അധിക്ഷേപവുമായി ജോസഫൈന്‍

'സ്ത്രീധന പീഢനം പരിഹാരശ്രമങ്ങള്‍ തേടേണ്ടത് എവിടെ നിന്ന്' എന്ന പേരില്‍ മനോരമ ന്യൂസ് ചാനല്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെ പങ്കെടുപ്പിച്ച് നടത്തിയ പ്രോഗ്രാം വിവാദമായിരുന്നു. സ്ത്രീധന പീഢനമുള്‍പ്പെടെ നേരിടുന്നവര്‍ക്ക് പരാതികള്‍ ഫോണിലൂടെ നേരിട്ട് വനിതാ കമ്മീഷന്‍ അധ്യക്ഷയെ അറിയിക്കാമെന്നായിരുന്നു പരിപാടി.

ഒരു മണിക്കൂര്‍ നീണ്ട ലൈവ് ഷോയില്‍ എം.സി ജോസഫൈനില്‍ നിന്ന് പരാതി പറയാന്‍ ശ്രമിച്ചവര്‍ക്ക് നേരിടേണ്ടി വന്നത് അധിക്ഷേപവും ശാപവാക്കുകളും വ്യക്തിഹത്യയും. എം.സി ജോസഫൈന്‍ രാജി വെക്കണമെന്ന ആവശ്യവുമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ കാമ്പയിന്‍ നടക്കുന്നുണ്ട്.

ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും സ്ത്രീധനത്തിന്റെ പേരില്‍ അഞ്ച് വര്‍ഷമായി പീഡിപ്പിക്കുകയാണെന്ന് പരാതിപ്പെട്ട ആളോടും മോശമായാണ് എം.സി ജോസഫൈന്‍ പെരുമാറുന്നത്. അമ്മായിയമ്മയെ നമ്മുക്ക് തല്ലിക്കൊല്ലാന്‍ പറ്റുമോ എന്നാണ് ചാനല്‍ ലൈവ് ടെലികാസ്റ്റ് ചെയ്ത പ്രോഗ്രാമില്‍ സംസ്ഥാനത്തെ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ചോദ്യം. ഭര്‍തൃവീട്ടില്‍ പീഡനത്തിരയായി കൊല്ലം സ്വദേശി വിസ്മയ ആത്മഹത്യ ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രോഗ്രാം.

സ്ത്രീധന പീഡന പരാതിയും ഭര്‍തൃപീഡന പരാതിയും ഉന്നയിക്കുന്ന സ്ത്രീകളോട് സഹാനുഭൂതിയോടും വിവേകത്തോടെയും പെരുമാറുന്ന ഒരാളെ വനിതാ കമ്മീഷന്‍ തലപ്പത്ത് വെക്കണമെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ഉള്‍പ്പെടെ ആവശ്യം. സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയാണ് എം.സി ജോസഫൈന്‍.

അധിക്ഷേപിച്ചിട്ടില്ലെന്ന് എം.സി.ജോസഫൈന്‍

ഭര്‍തൃപീഢന പരാതി ഉന്നയിച്ച സ്ത്രീയോട് മോശമായി പെരുമാറിയതിനെ ന്യായീകരിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. കൊല്ലത്ത് സ്ത്രീധന പീഢനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് പ്രതികരണം.

മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം

ഒരു സ്ത്രീ പരാതി പറയാന്‍ വിളിച്ചപ്പോള്‍ ഇതുവരെ പൊലീസില്‍ പരാതി നല്‍കിയില്ലേ അനുഭവിച്ചോളൂ എന്ന് മാഡം പറഞ്ഞല്ലോ

ജോസഫൈന്റെ മറുപടി

ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല.

മാധ്യമപ്രവര്‍ത്തകന്‍

പറഞ്ഞിട്ടുണ്ട്, അങ്ങനെ ഒരു വീഡിയോ ഉണ്ട്

ജോസഫൈന്‍

അങ്ങനെ പല വീഡിയോയും വരും, അതൊക്കെ നിങ്ങള്‍ ഈ വിധത്തില്‍ ഏറ്റെടുത്ത് ഈ സന്ദര്‍ഭങ്ങളില്‍ അത്തരം ചോദ്യം ഉന്നയിക്കുകയല്ല വേണ്ടത്. ഞങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായിട്ടാണ് മുന്നോട്ട് പോകുന്നത്. അത്ര മാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്. ഒരു സ്ത്രീക്ക് അത്തരം അനുഭവം ഭര്‍ത്താവില്‍ നിന്നോ വേറെ ഏത് പുരുഷനില്‍ നിന്ന് ഉണ്ടായാലും പെട്ടെന്ന് വനിതാ കമ്മീഷനിലേക്ക് എത്താനാകില്ല. അതുകൊണ്ട് ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ എത്താന്‍ പറയും. അത് എല്ലാവരോടും പറയുന്നതാണ്.

ചിലപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിച്ചിട്ടുണ്ടാകും. അങ്ങനെ ബോള്‍ഡ് ആയി സംസാരിക്കേണ്ട സന്ദര്‍ഭം വരും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT