POPULAR READ

ഊന്നുവടിയില്‍ പ്രളയകാലത്തെ നായകന്‍, തിരുവമ്പാടിയിലെ ലിന്റോ ജോസഫ് സോഷ്യല്‍ മീഡിയയിലും ചര്‍ച്ച

സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ കുറിപ്പുകളിലൊന്ന് തിരുവമ്പാടി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫിനെക്കുറിച്ചുള്ളതാണ്. മൈതാനത്തും റോഡിലും വഴിയരികിലുമായി ഊന്നുവടിയില്‍ വോട്ട് തേടുന്ന ലിന്റോ ജോസഫിന്റെ ഫോട്ടോകളും,വീഡിയോയുമെല്ലാം ഫേസ്ബുക്കില്‍ ഉള്‍പ്പെടെ വൈറലാണ്.

അത്‌ലറ്റ് കൂടിയായ ലിന്റോ ജോസഫിന് മുട്ടിന് താഴെ വലതുകാല്‍ മരവിപ്പ് മാത്രമായത് സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയ ദിവത്തിലാണ്. 2019 ഓഗസ്റ്റ് 12ന്. കൂമ്പാറ മാങ്കുന്ന് കോളനിയിലെ കാന്‍സര്‍ രോഗിയെ അടിയന്തരമായി ആശുപത്രിയിലെത്തിക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ എല്ലാം മറന്ന് അവിടെയെത്തിയത് ലിന്റോയാണ്.

പ്രളയസമയത്ത് ഡ്രൈവറെ കിട്ടാതെ വന്നപ്പോള്‍ ലിന്റോ ജോസഫ് ആ ദൗത്യം ഏറ്റെടുത്തു. ആംബുലന്‍സിന് ഡ്രൈവറായി ട്യൂമര്‍ രോഗിയായ ബിജുവുമായി ആശുപത്രിയിലേക്ക് കുതിച്ചു. കൂമ്പാറ ജുമാമസ്ജിദിന്റെ ആംബുലന്‍സുമായി രാത്രി ഒമ്പത് മണിയോടെ ആശുപത്രിയില്‍ പോകും വഴി എതിരെ വന്ന ടിപ്പര്‍ ലോറി മുക്കം മാമ്പറ്റയില്‍ വച്ച് ഇടിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരു മാസത്തോളം ചികില്‍സ. തിരിച്ചിറങ്ങുമ്പോള്‍ വലതുകാല്‍ മുട്ടിന് കീഴെ മരവിപ്പ് മാത്രമായി. ഒരു കാലിന് സ്വാധീനം നഷ്ടമായപ്പോഴും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടുമായി മുന്നേറിയതാണ് ലിന്റോ ജോസഫിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കാന്‍ ഇടതുമുന്നണിക്ക് പ്രചോദനമായത്.

സിപിഐഎം സ്ഥാനാര്‍ത്ഥിയായി തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ലിന്റോ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റുമാണ്. ഡിവൈഎഫ്‌ഐ ജില്ലാക്കമ്മിറ്റി അംഗവും സിപിഐഎം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗവുമാണ്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT