മുസ്ലീംലീഗിന് കള്ളക്കടത്ത് ദേശീയ വിനോദമാണെന്ന ആരോപണം ആവര്‍ത്തിച്ച് മന്ത്രി കെ.ടി ജലീല്‍. മുസ്ലിം ലീഗിന്റെ വലിയ നേതാക്കന്‍മാരില്‍ പലരും കള്ളക്കടത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കെ എസ് അബ്ദുള്ള കേരളത്തിന്റെ ഹാജി മസ്താന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ചന്ദ്രികയുടെ ഡയറക്ടറായിരുന്ന അബ്ദുള്ള ഹാജി കള്ളക്കടത്തിന് ജയിലില്‍ പോയിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ കള്ളക്കടത്തില്‍ പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലീം ലീഗുമായി നേരിട്ടോ അല്ലാതെയോ ബന്ധമുള്ളവരാണ്. ന്യൂസ് 18 അഭിമുഖത്തിലാണ് ജലീലിന്റെ ആരോപണം.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിക്കപ്പെട്ടവരുടെ രാഷ്ട്രീയം ബന്ധം പരിശോധിച്ചാലും അവരില്‍ മുസ്ലീം ലീഗുകാരാണ് കൂടുതലെന്ന് മനസിലാകുമെന്നും കെ.ടി. ജലീല്‍. കള്ളക്കടത്ത് കേസില്‍ പിടിക്കപ്പെടുന്നവരില്‍ എണ്‍പത് ശതമാനം മുസ്ലീം ലീഗുകാരാണെന്നും ജലീല്‍.
ഖുറാനൊപ്പം സ്വര്‍ണ്ണം കടത്തിയെന്ന് വിശ്വസിക്കാനാകില്ലെന്നും കെ.ടി ജലീല്‍. പ്രോട്ടോക്കോള്‍ ലംഘനം ഇക്കാര്യത്തില്‍ നടന്നിട്ടില്ല. ഇടതുപക്ഷ മുന്നണി ആവശ്യപ്പെട്ടാല്‍ രാജി വെക്കുമെന്നും കെ.ടി ജലീല്‍.