POPULAR READ

നോട്ടുബുക്ക് പേജ് ചീന്തിയെഴുതിയ ആബിറിന്റെ പരാതിക്ക് പരിഹാരം, സൈക്കിള്‍ റെഡിയായി

THE CUE

നോട്ട് ബുക്കില്‍ നിന്ന് ചീന്തിയ പേജില്‍ പൊലീസ് സ്റ്റേഷനിലെത്തിയ വിദ്യാര്‍ത്ഥിയുടെ പരാതി കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കോഴിക്കോട് മേപ്പയൂര്‍ എളമ്പിലാട് യൂ പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആബിര്‍ ആണ് തന്റെയും അനിയന്റെയും സൈക്കിള്‍ സെപ്റ്റംബര്‍ അഞ്ചാം തിയതി നന്നാക്കാന്‍ കൊടുത്തിട്ട് ഇനിയും കിട്ടിയില്ലെന്നായിരുന്നു പരാതി.

വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ മേപ്പയൂര്‍ എസ് ഐ എ് കെ സജീഷ് നടപടിയെടുത്തു. സിവില്‍ പോലീസ് ഓഫീസര്‍ രാധിക അന്വേഷിച്ചപ്പോള്‍ കുട്ടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും. റിപ്പയറിങ് നടത്തുന്ന സൈക്കിള്‍ കടക്കാരനെ കണ്ടെന്നും പോലീസ് പറയുന്നു. സുഖമില്ലാത്തിനാലും, മകന്റെ കല്യാണത്തിരക്ക് കാരണവുമാണ് ഷോപ്പ് തുറക്കാനും സൈക്കിള്‍ അറ്റകുറ്റപണി നടത്താനും വൈകിയതെന്നു പറഞ്ഞ സൈക്കിള്‍ മെക്കാനിക്ക് ആബിറിന്റെ സൈക്കിള്‍ നന്നാക്കി കൊടുത്തതായും കേരളാ പൊലീസ് ഫേസ്ബുക്ക് പേജില്‍ വിശദീകരിക്കുന്നു.

മേപ്പയൂര്‍ നരിക്കുനി താഴം ഷഫീക്ക് സാജിത ദമ്പതികളുടെ മകനാണ് ആബിര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.

നോട്ട് ബുക്കില്‍ ആബിര്‍ എഴുതിയ പരാതി

മേപ്പയൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐക്ക്

സര്‍,

എന്റെയും അനിയന്റെയും സൈക്കിള്‍ സെപ്റ്റംബര്‍ അഞ്ചാം തിയതി കൊടുത്തതാണ്. ഇത് വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങി വെച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാല്‍ അടച്ചിട്ടുണ്ടാകും. വീട്ടില്‍ വേറെ ആരും ഇല്ല പോയി അന്വേഷിക്കാന്‍. അതുകൊണ്ട് സാര്‍ ഇത് ഒന്ന് ഞങ്ങള്‍ക്ക് വാങ്ങിത്തരണം.

എന്ന് ആബിര്‍

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT