POPULAR READ

ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു, 62 ലക്ഷം ഗുണഭോക്താക്കൾക്ക് ലഭിക്കും

സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ കൂടി അനുവദിച്ചു. ബുധനാഴ്ച മുതല്‍ പെന്‍ഷന്‍ തുക ഗുണഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങും. 1600 രൂപ വീതം 62 ലക്ഷത്തോളം പേര്‍ക്കാണ് നല്‍കുന്നതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഓണത്തിനോട് അനുബന്ധിച്ച് മൂന്ന് ഗഡു പെന്‍ഷന്‍ വിതരണം ചെയ്തിരുന്നു. 26.62 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് അക്കൗണ്ടുകളില്‍ പെന്‍ഷന്‍ തുകയെത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി എത്തുന്ന പെന്‍ഷന്‍ തുക വീട്ടിലെത്തി കൈമാറും.

കഴിഞ്ഞ മാര്‍ച്ച് മുതല്‍ പ്രതിമാസ പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന്് മന്ത്രി വ്യക്തമാക്കി. 33,000 കോടിയോളം രൂപയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയാണ് കേരളത്തില്‍ നടപ്പാക്കിയിട്ടുള്ളത്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനം തന്നെ കണ്ടെത്തുന്നു. രണ്ടു ശതമാനം മാത്രമാണ് കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത്.

62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5.88 ലക്ഷം പേര്‍ക്കാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് സഹായം ലഭിക്കുന്നത്. ഒരാള്‍ക്ക് ശരാശരി 300 രൂപ വരെയാണ് കേന്ദ്രം ഈയിനത്തില്‍ നല്‍കുന്നത്. കേരളത്തില്‍ പെന്‍ഷന്‍കാര്‍ക്ക് 1600 രൂപയാണ് പ്രതിമാസം നല്‍കുന്നത്. കേന്ദ്ര വിഹിതത്തിന് പുറമേയുള്ള ബാക്കി മുഴുവന്‍ തുകയും സംസ്ഥാനം കണ്ടെത്തുകയാണ്. ഈ വര്‍ഷം ഒക്ടോബര്‍ വരെ കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തില്‍ 400 കോടിയോളം രൂപ കുടിശികയുണ്ട്. 2023 ജൂലൈ മുതലുള്ള കുടിശികയാണ് ഇത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT