കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്ന സംവാദ പരിപാടിയില്‍ നിന്ന് പിന്‍മാറുന്നതായി ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി. 'മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക്' എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുമ്പ് ഇസ്ലാം മതത്തില്‍ വിശ്വസിച്ചിരുന്ന മൂന്ന് പേരെ മാത്രം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്നും ജസ്‌ല മാടശ്ശേരി. മതരഹിത ജീവിതത്തിലേക്ക് കടന്നുവന്നവര്‍ മുസ്ലിങ്ങള്‍ മാത്രമല്ല, എല്ലാ മതത്തില്‍ നിന്നുമുണ്ട്, അതുകൊണ്ട് എക്‌സ് മുസ്ലിംസ് മാത്രം പങ്കെടുക്കുന്നുവെന്നത് ബുദ്ധിമുട്ടിച്ചു. ഇത് ഇസ്ലാമോഫോബിയക്ക് മാത്രമേ ഉപകരിക്കൂ എന്നും ജസ്‌ല മാടശ്ശേരി. ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ലെന്നും എല്ലാ മതത്തോടും ഒരെ പുച്ഛമാണുള്ളതെന്നും ജസ്‌ല മാടശ്ശേരി
ഇസ്ലാം മതം ഉപേക്ഷിച്ചവരെ മാത്രം ഉള്‍പ്പെടുത്തി 'മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക്' എന്ന സംവാദം സംഘടിപ്പിച്ചത് സാമൂഹിക മാധ്യമങ്ങളിലും ചര്‍ച്ചായിരുന്നു. ഹാദിയ വിഷയത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചകളില്‍ ശ്രദ്ധേയയായ ജാമിത ടീച്ചര്‍, കിതാബ് നാടകത്തിലൂടെ ചര്‍ച്ചയായ എഴുത്തുകാരനും നാടക പ്രവര്‍ത്തകനുമായ റഫീക്ക് മംഗലശേരി എന്നിവരാണ് ജസ്‌ല മാടശ്ശേരിയെ കൂടാതെ ചര്‍ച്ചയില്‍ ഉള്ളത്. മാധ്യമപ്രവര്‍ത്തകന്‍ പിടി മുഹമ്മദ് സാദിഖ് ആണ് മോഡറേറ്റര്‍. ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് ബീച്ചിലാണ് കേരളാ ലിറ്ററേറ്റര്‍ ഫെസ്റ്റിവല്‍. ഡിസി ബുക്‌സിന്റെ ഡിസി കിഴക്കേമുറി ഫൗണ്ടേഷനാണ് സംഘാടനം.
ജസ് ല മാടശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മതജീവിതത്തില്‍ നിന്നും മതരഹിത ജീവിതത്തിലേക്ക് എന്ന വിഷയത്തില്‍ നടക്കുന്ന ഈ സംവാദപരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല... ദയവു ചെയ്ത് ഇതുമായി ബന്ധപ്പെട്ടുള്ള ഫോണ്‍ കോള്‍സ് ഒഴിവാക്കുക.
മതരഹിത ജീവിതത്തിലേക്ക് കടന്ന് വന്നവര്‍ ex മുസ്ലീംസ് മാത്രമല്ല..എല്ലാമതത്തില്‍ നിന്നുമുണ്ട്... അത് കൊണ്ട് മൂന്ന് ex മുസ്ലിംസ് മാത്രം പങ്കെടുക്കുന്നുവെന്ന ദുഖകരമായ വിഷയം എന്നെ ബുദ്ധിമുട്ടിച്ചു.
എല്ലാ ex മതക്കാരും തമ്മിലുള്ള പാനല്‍ ചര്‍ച്ച ആരോഗ്യകരമായതാണ്..എന്നാല്‍ ex മുസ്ലീംസ് മാത്രമാകുമ്പോള്‍ സത്യങ്ങളാണേലും. അതിനുള്ള സാഹചര്യം ഇതല്ല എന്നും.. ഇപ്പോഴത് ഇസ്ലാമോഫോബിയയുടെ വളര്‍ച്ചക്കേ ഉപകരിക്കു എന്നും തിരിച്ചറിയുന്നൂ.
മാത്രമല്ല..യുക്തിവാദം എന്നാല്‍ ഒന്നിനെ മാത്രം ഫോക്കസ് ചെയ്ത് എതിര്‍ക്കലല്ല..യുക്തിക്ക് നിരക്കാത്തത് തന്നെയാണ് എന്നെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും..
പ്രത്യേകിച്ചും ഈ സമകാലിക സാഹചര്യത്തില്‍ ഇത്തരത്തില്‍ മൂന്ന് ex മുസ്ലീങ്ങളുടെ മാത്രം പാനല്‍ ചര്‍ച്ച ഒരു ടാര്‍ജറ്റഡ് ഫോബിയ വളര്‍ത്താനേ ഉതകൂ..
മാത്രമല്ല..സംഘപരിവാറിന്,ഇതൊരു വാളും ആകും..എന്നത് കൊണ്ട്..തന്നെ പങ്കെടുക്കില്ലെന്ന് സംഘാടകരോട് അറിയിച്ചിട്ടുണ്ട്...
ഇതാണ് എന്റെ നിലപാട്.. ഇതുമായി ബന്ധപ്പെട്ട കോളുകള്‍ ഒഴിവാക്കണം..
എനിക്ക് ഒരുമതത്തോട് മാത്രം യാതൊരു ഫോബിയയുമില്ല...എല്ലാ മതത്തോടും ഒരെ പുച്ഛമാണുള്ളത്..
അതുകൊണ്ട് ഒരു ടാര്‍ജറ്റഡ് ടോക്ക് എന്റെ അജണ്ടയല്ല..
(വിഷയം കൃത്യമായി കണ്‍വേ ചെയ്യുന്നതില്‍ വന്ന പാളിച്ചയാണ് ഈ വിഷയത്തില്‍ സംഭവിച്ചത്..
ഞാന്‍ ആദ്യമേ അറിയിച്ചിരുന്നു മതം മാത്രം പറയുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ല..സാമൂഹിക വിഷയങ്ങളില്‍ മതം പറയും എന്ന് മാത്രം.സംഘാടകര്‍ക്ക് വന്ന ബുദ്ധിമുട്ടില്‍ ഖേദം)
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം