POPULAR READ

വോട്ട് ബാങ്ക് അല്ലാത്ത ഇവരുടെ കൂടെ നിന്നിട്ട് എന്ത് കാര്യം എന്ന തോന്നലാണോ?, സമരത്തോട് മുഖംതിരിക്കുന്നതിനെതിരെ ഹരീഷ് പേരടി

ജാതിവിവേചനം കാട്ടി സംഗീത നാടക അക്കാദമി സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട നാടക പ്രവര്‍ത്തകരുടെ സംഘടന നാടക് നടത്തുന്ന സമരം 19 ദിവസത്തിലെത്തിയിട്ടും സര്‍ക്കാര്‍ കണ്ടഭാവം നടിക്കുന്നില്ലെന്ന് കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍. സിനിമക്കാരുടെ സമരം മൂന്ന് ദിവസം നീണ്ടാല്‍ ഇടപ്പെടുന്ന സര്‍ക്കാര്‍ 18 ദിവസമായി അക്കാദമിക്കു മുന്നില്‍ നില്‍ക്കുന്ന നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാര്‍ സര്‍ക്കാറിന് വരുമാനം തരാത്ത കൂട്ടമാണെന്ന് കരുതുന്നതുകൊണ്ടാണോ? എന്ന് നടനും നാടകപ്രവര്‍ത്തകനുമായ ഹരീഷ് പേരടി.

ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ മാറ്റി നിര്‍ത്തിയ സര്‍ക്കാറിന് എന്തുകൊണ്ടാണ് ആരോപണ വിധേയനായ അക്കാദമി സെക്രട്ടറിയെ മാറ്റി നിര്‍ത്താന്‍ പറ്റാത്തതെന്നും ഹരീഷ് പേരടി ചോദിക്കുന്നു. ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ കാട്ടിയ ജാതിവിവേചനം വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ്

ആരോപണം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയെ മാറ്റി നിര്‍ത്തിയ സര്‍ക്കാറിന് എന്തുകൊണ്ടാണ് ആരോപണ വിധേയനായ അക്കാദമി സെക്രട്ടറിയെ മാറ്റി നിര്‍ത്താന്‍ പറ്റാത്തത്?..ഇലക്ഷന്‍ സമയത്ത് തെരുവില്‍ നാടകം കളിക്കാന്‍ കിട്ടുന്ന വോട്ടു ബാങ്ക് അല്ലാത്ത ഇവരുടെ കൂടെ നിന്നിട്ട് എന്ത് കാര്യം എന്ന തോന്നലാണോ?..സിനിമക്കാരുടെ സമരം മൂന്ന് ദിവസം നീണ്ടാല്‍ ഇടപ്പെടുന്ന സര്‍ക്കാര്‍ 18 ദിവസമായി അക്കാദമിക്കു മുന്നില്‍ നില്‍ക്കുന്ന നാടകക്കാരെ കണ്ട ഭാവം പോലും നടിക്കാത്തത് നാടകക്കാര്‍ സര്‍ക്കാറിന് വരുമാനം തരാത്ത കൂട്ടമാണെന്ന് കരുതുന്നതുകൊണ്ടാണോ?...എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി...ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഒരു കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഉണ്ടാക്കാന്‍ കാരണക്കാരായ ഒരു നാടക പാരമ്പര്യത്തിന്റെ ഇങ്ങേതലക്കുള്ള കുട്ടികളാണ് കഴിഞ്ഞ 18 ദിവസമായി മഴയും വെയിലും കൊണ്ട് സംഗീത നാടക അക്കാദമിക്കു മുന്നില്‍ പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്നത്...മാറാത്ത ഏക കാര്യം മാറ്റം മാത്രമേയുള്ളൂ എന്ന ഉത്തമ ബോദ്ധ്യത്തോടെ ...

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

SCROLL FOR NEXT