Courtesy: grihalakshmi  ഫോട്ടോഗ്രാഫര്‍ എന്‍.എം. പ്രദീപ്‌
POPULAR READ

ഗൃഹലക്ഷ്മിയില്‍ 'വി ഹാവ് ലെഗ്‌സ്' കാമ്പയിന്‍, 'കാലുകളെ ആര്‍ക്കാണ് പേടി?'ചര്‍ച്ചയും

സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ വി ഹാവ് ലെഗ്സ് കാമ്പയിന്‍ കവര്‍ ചിത്രമാക്കി മാതൃഭൂമിയുടെ വനിതാ പ്രസിദ്ധീകരണമായ ഗൃഹലക്ഷ്മി. കാലുകളെ ആര്‍ക്കാണ് പേടി എന്ന ചര്‍ച്ചയില്‍ ഒക്ടോബര്‍ ആദ്യ ലക്കത്തില്‍ എഴുത്തുകാരായ കല്‍പ്പറ്റ നാരായണന്‍, എസ്.സിത്താര, ആര്‍. രാജശ്രീ, സിനിമാതാരങ്ങളായ ശ്വേത മേനോന്‍, സാധിക വേണുഗോപാല്‍, അവതാരക രഞ്ജിനി ഹരിദാസ്, ഡോ.ലക്ഷ്മി നായര്‍, സൈക്കോളജിസ്റ്റ് സൗമ്യ കെ.സുകുമാരന്‍ എന്നിവര്‍ പങ്കാളികളാകുന്നു. നടി എസ്തര്‍ അനിലാണ് കവര്‍ ചിത്രത്തില്‍.

കാലുകളുടെ ചിത്രത്തിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട യുവനടി അനശ്വര രാജന് ഐക്യദാര്‍ഢ്യം. പ്രകടിപ്പിച്ചാണ് കാമ്പയിന്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തത്. ഉദാഹരണം സുജാത, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ ഷോര്‍ട്‌സ് ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിട്ടിരുന്നു. നേരത്തെ അഭിനയിച്ച സിനികമളിലേത് പോലെ നാടന്‍ വസ്ത്രധാരണം മതിയെന്ന് തുടങ്ങി വ്യക്തിഹത്യയിലേക്ക് നീളുന്നതായിരുന്നു സൈബര്‍ ആക്രമണവും അധിക്ഷേപവും. ഇതിന് പിന്നാലെയാണ് വി ഹാവ് ലെഗ്‌സ്, വിമന്‍ ഹാവ് ലെഗ്‌സ് കാമ്പയിന്‍ തുടങ്ങുന്നത്. റിമാ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, അന്നാ ബെന്‍, കനി കുസൃതി, അഹാന കൃഷ്ണ, എന്നിവരുള്‍പ്പെടെ നിരവധി അഭിനേതാക്കള്‍ കാമ്പയിന്റെ ഭാഗമായി.

ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ കവര്‍ ചിത്രം

ശരീരത്തെയും മനസ്സിനെയും മുന്‍നിര്‍ത്തിയുള്ള സ്ത്രീയുടെ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെ സമൂഹം എതിര്‍ക്കുന്നതിനുള്ള പ്രധാനകാരണം അവള്‍ തങ്ങളുടെ നിയന്ത്രണരേഖയ്ക്ക് അപ്പുറം പോകുമോ എന്ന ഭയമാണ്,'- എഴുത്തുകാരി ആര്‍. രാജശ്രീ ചര്‍ച്ചയില്‍ അഭിപ്രായപ്പെടുന്നു. 2018 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഗൃഹലക്ഷ്മിയുടെ മുലയൂട്ടല്‍ കവര്‍ ചിത്രം വലിയ ചര്‍ച്ചയായിരുന്നു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT