Gulf

കുഞ്ഞു സന്ദർശകരെ സന്തോഷിപ്പിച്ച് വണ്ടർവാക്സ്

ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കുന്ന 15 ത് കുട്ടികളുടെ വായനോത്സവത്തില്‍ കുഞ്ഞു സന്ദർശകരെ ആനന്ദിപ്പിച്ച് വണ്ടർ വാക്സ്. വായനോത്സവവേദിയില്‍ കഥാപാത്രങ്ങളായും മാനായും മയിലായും സർക്കസുകാരായുമെല്ലാം വണ്ടർ വാക്സിലെ കലാകാരന്മാരെത്തും. കുഞ്ഞു സന്ദർശകരോട് കുശലം പറയും. അവർക്കൊപ്പം ഫോട്ടോയെടുക്കും. അവരുടെ കുഞ്ഞുകവിളില്‍ തൊട്ട് വീണ്ടും കാണാമെന്നുളള ഉറപ്പ് നല്‍കും. വായനോത്സവത്തെ വിസ്മയോത്സവമാക്കുന്നതില്‍ ഈ കലാകാരന്മാർ നല്‍കുന്ന പങ്ക് ചെറുതല്ല.

ഇറ്റാലിയൻ കലാകാരന്മാരായ അലെക്കോസ് ഒട്ടാവ്യൂച്ചി,ഇലാരിയ ഫിയോറെറ്റോ എന്നിവരാണ് കഥപറച്ചിലില്‍ മുന്‍പന്തിയില്‍. കണ്ടിരിക്കുന്ന കുട്ടികളെ മാത്രമല്ല മുതിർന്നവരെയും കലയുടെയും കഥയുടെയും മാന്ത്രിക ലോകത്തേക്കെത്തിക്കുന്നു ഇവർ. വായനോത്സവത്തിന്‍റെ ഭാഗമായതില്‍ ഏറെ സന്തോഷമുണ്ട് ഫിയോറെറ്റോയ്ക്ക്. വായനോത്സവത്തിനെത്തുന്ന അതിഥികള്‍ നല്‍കുന്ന സ്നേഹം മറക്കാനാകാത്തതാണെന്ന് ബബിള്‍ ആർട്ടിസ്റ്റ് കൂടിയാ ഷെഫ് ഫിയോറെറ്റോ പറയുന്നു.

ആദ്യമായാണ് വായനോത്സവത്തിന് എത്തുന്നത്. ആദ്യ ദിനം മുതല്‍ ഇവിടെയത്തുന്നവർ നല്‍കുന്ന സ്നേഹം വലുതാണെന്ന് ഫിയോറെറ്റോ പറഞ്ഞു. പങ്കാളിയായ ഒട്ടാവ്യൂച്ചിയ്ക്കൊപ്പം ഷാർജയിലെ എക്‌സ്‌പോ സെൻ്ററിൽ സൂമോർഫിക് കഥാപാത്രങ്ങളായി ഇരുവരും ചുറ്റിനടന്നു.യൂറോപ്പിലുള്‍പ്പടെ വിവിധ പരിപാടികളുടെ ഭാഗമായിട്ടുണ്ട്. വായനോത്സവം അവസാനിക്കുന്ന മെയ് 12 വരെ എല്ലാ ദിവസവും രണ്ട് സമയത്താണ് വണ്ടർ വാക്ക്. രാവിലെ 11 നും വൈകീട്ട് ആറുമണിക്കും.

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

SCROLL FOR NEXT