Gulf

ബുർജ് ഖലീഫയില്‍ തിളങ്ങി വിക്രം, ആരാധകർക്ക് നടുവില്‍ ഉലകനായകന്‍

വ‍ർഷങ്ങളുടെ ഇടവേളയില്‍ എത്തുന്ന കമല്‍ ഹാസന്‍ ചിത്രം വിക്രമിന്‍റെ ട്രെയിലർ ബുർജ് ഖലീഫയില്‍ പ്രദർശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.10 നായിരുന്നു ട്രെയിലർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയില്‍ തെളിഞ്ഞത്. കമല്‍ ഹാസനും ട്രെയിലർ കാണാനായി എത്തിയിരുന്നു. ജൂണ്‍ മൂന്നിനാണ് വിക്രമിന്‍റെ വേള്‍ഡ് വൈഡ് റിലീസ്. ഇതിന്‍റെ ഭാഗമായാണ് കമല്‍ ഹാസന്‍ ദുബായില്‍ എത്തിയത്. ട്രെയിലറിനൊപ്പം ഉലകനായകനെ നേരില്‍ കാണാന്‍ നിരവധി ആരാധകരാണ് ബുർജ് ഖലീഫയ്ക്ക് അരികിലെത്തിയത്. അഡ്രസ് ഡൗണ്‍ ടൗണില്‍ ആരാധകരെ കമല്‍ ഹാസന്‍ അഭിവാദ്യം ചെയ്തു. ഇതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.

സിനിമയില്‍ നിന്ന്, യുവതാരങ്ങളില്‍ നിന്ന് ഇനിയും പഠിക്കാനേറെ, കമല്‍ ഹാസന്‍

രാജ്യത്തിന്‍റെ രാഷ്ട്രീയത്തെയും രാജാവിനേയും വിമർശിക്കാന്‍ അധികാരമുളള ചാക്യാർമാരാണ് സിനിമയെന്ന് നടന്‍ കമല്‍ ഹാസന്‍.

ജൂണ്‍ മൂന്നിന് റിലീസ് ചെയ്യാനിരിക്കുന്ന ലോകേഷ് കനകരാജും കമൽഹാസനും ഒന്നിക്കുന്ന 'വിക്രം' സിനിമയുടെ ഭാഗമായി ദുബായ് മാളിലെ റീല്‍ സിനിമാസില്‍ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

15 വർഷം മുന്‍പ് താന്‍ സിനിമ സംവിധാനം ചെയ്യുമ്പോള്‍ ആലോചിക്കാന്‍ പോലുമാകാത്ത കാര്യങ്ങള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ന് സിനിമയില്‍ നടക്കുന്നുണ്ട്. 'വിക്രമും' ആ യാത്രയുടെ ഭാഗമാണ്. അതിന്‍റെ ഗുണം സിനിമയ്ക്കുണ്ടെന്നും ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ഒടിടി സിനിമയ്ക്ക് ദോഷമല്ല. സാറ്റലൈറ്റ് റൈറ്റ് പോലെ ഒടിടിയും സിനിമയ്ക്ക് കൂടുതല്‍ വരുമാനം നല്‍കുന്നു. പ്രേക്ഷകരുടെ റോള്‍ തന്നെയാണ് ഇതില്‍ പ്രധാനം. എന്നും പ്രേക്ഷകനായി ഇരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

കരിയർ ആരംഭിച്ചത് മലയാളത്തില്‍ നിന്നാണ്, ആ സ്നേഹം തനിക്ക് മലയാളത്തോട് എന്നുമുണ്ട്. എന്നാല്‍ മലയാളത്തില്‍ ഒരു സിനിമയെന്നുളളതിന് പ്രതിഫലമുള്‍പ്പടെ പല കാര്യങ്ങളും തടസ്സമായി നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിജയ് സേതുപതി,ഫഹദ് ഫാസില്‍ ഉള്‍പ്പടെയുളള പുതിയ തലമുറയില്‍ നിന്നുള്‍പ്പടെ പഠിച്ചുകൊണ്ടേയിരിക്കുന്നുവെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

രാജ്കമൽ ഫിലിംസ് ഇന്‍റർനാഷണലിന്‍റെ ബാനറിൽ കമൽഹാസൻതന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ കമൽ ഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT