Gulf

ഷാർജ കുട്ടികളുടെ വായനോത്സവം മെയ് 1 ന് ആരംഭിക്കും

ഷാ‍ർജ കുട്ടികളുടെ വായനോത്സവത്തിന് മെയ് 1 ന് തുടക്കമാകും. ഒരിക്കല്‍ ഒരു ഹീറോ എന്ന ആപ്തവാക്യത്തിലൂന്നിയാണ് ഷാർജ എക്സ്പോ സെന്‍ററില്‍ മെയ് 12 വരെ നീണ്ടുനില്‍ക്കുന്ന വായനോത്സവത്തിന്‍റെ 15 മത് പതിപ്പ് നടക്കുക. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാ‍ർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകർതൃത്തില്‍ അദ്ദേഹത്തിന്‍റെ പത്നിയും ഫാമിലി അഫയേഴ്സ് സുപ്രീം കൗണ്‍സില്‍ ചെയർപേഴ്സണുമായ ഷെയ്ഖ ജവഹർ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെ പിന്തുണയോടെയാണ് ഷാർജ ബുക്ക് അതോറിറ്റി വർഷം തോറും വായനോത്സവം നടത്തുന്നത്.

HE Ahmed bin Rakkad Al Ameri, CEO of SBA

പുതിയ അറിവുകള്‍ സ്വീകരിക്കുന്ന പാത്രങ്ങളല്ല കുട്ടികളുടെ മനസുകള്‍, മറിച്ച് അറിവുകളിലൂടെ, ഭാവനകളിലൂടെ ജ്വലിക്കാന്‍ കാത്തിരിക്കുന്ന വിളക്കുകളാണ് കുഞ്ഞു മനസുകളെന്ന് എസ് ബി എ സിഇഒ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമീരി പറഞ്ഞു. പുസ്തകമെന്നത് അവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട വഹിക്കുന്ന കാര്യമാണ്. അറിവെന്നത് ഭാരമായി വഹിക്കേണ്ടവരല്ല കുട്ടികള്‍, മറിച്ച് അറിവുകളിലൂടെ വ്യക്തമായ പാതകൾ വിഭാവനം ചെയ്യാനും പുതിയ അവസരങ്ങള്‍ കണ്ടെത്താനും അവരെ പ്രാപ്തരാക്കുകയെന്നുളളതാണ് പ്രധാനം. അത്തരത്തില്‍ കുട്ടികളുടെ അറിവുകളും ഭാവനയും പ്രചോദിപ്പിക്കുകയെന്നതാണ് വായനോത്സവം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓരോ കുട്ടിയും അവരവരുടെ കഥകളിലെ നായകരായിരിക്കും. അതുതന്നെയാണ് 15 മത് വായനോത്സവം മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

HE Salem Al Ghaithi, Director of the Sharjah Broadcasting Authority

ആദ്യപതിപ്പുമുതല്‍ ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ കീഴിലുളള റേഡിയോ, ടിവി, ഡിജിറ്റല്‍ ചാനലുകളെല്ലാം വായനോത്സവത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി ഡയറക്ടർ സാലെം അല്‍ ഗൈത്തി പറഞ്ഞു. ഇത്തവണയും ഉദ്ഘാടന ചടങ്ങുമുതല്‍ വായനോത്സവ വിശേഷങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നമ്മളില്‍ നിന്നു തുടങ്ങി ഭാവനയെ വളർത്തുന്നതിലും സ്വഭാവവും ജീവിതവും രൂപപ്പെടുത്തുന്നതിലേക്കുളള യാത്രയായി വായനയെ ഉപമിക്കാമെന്ന് ഷാ‍ർജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ ജനറല്‍ കോർഡിനേറ്റർ കൗല അല്‍ മുജൈനി പറഞ്ഞു. മാറ്റത്തിൻ്റെയും വികാസത്തിൻ്റെയും താക്കോലായി വായനയുടെ യഥാർത്ഥ സാധ്യതകളെ തിരിച്ചറിയുന്ന തലമുറകളെ വായനോത്സവം വളർത്തിയെടുക്കുന്നുവെന്നും അവർ പറഞ്ഞു.

Khoula Al Mujaini, General Coordinator of SCRF

എല്ലാ വർഷത്തേയും പോലെ ഇത്തവണയും നിരവധി വിനോദ വിജ്ഞാനപരിപാടികള്‍ വായനോത്സവത്തിലുണ്ടാകും. അമേരിക്കന്‍ എഴുത്തുകാരായ ജെറി ക്രാഫ്റ്റ്, സ്റ്റാന്‍സി ബേർ, മലേഷ്യന്‍ എഴുത്തുകാരന്‍ യിംഗ് യിംഗ് എന്‍ഗ് തുടങ്ങിയ പ്രമുഖർ ഉള്‍പ്പടെ 25 രാജ്യങ്ങളില്‍ നിന്നായി 71 അതിഥികള്‍ പങ്കെടുക്കുന്ന 50 സംവാദങ്ങള്‍ നടക്കും. സിറിയന്‍ അക്കാദമിക് ഡോ താലെബ് ഒമ്രാന്‍, യുഎഇയില്‍ നിന്നുളള ഐഷ ബാത്തി അല്‍ ഷംസി, റാഷിദ് അല്‍ റഹ്മാനി തുടങ്ങിയവരും വായനോത്സവത്തിനെത്തും. നാടകങ്ങള്‍ ഉള്‍പ്പടെ കുട്ടികള്‍ക്കായി 1400 പരിപാടികളാണ് ഒരുക്കിയിട്ടുളളത്. കുക്കറി കോർണറില്‍ 60 വർക്ക് ഷോപ്പുകളും 36 തല്‍സമയ പാചക സെഷനുകളുമുണ്ടാകും. 12 രാജ്യങ്ങളില്‍ നിന്നുളള 12 പാചകവിദഗ്ധർ കുക്കറി കോർണറിന്‍റെ ഭാഗമാകും. ഷാർജ ചില്‍ഡ്രന്‍സ് ബുക്ക് ഇല്ലസ്ട്രേഷന്‍ അവാർഡിന്‍റെ 12 മത് പതിപ്പും ഇതോടനുബന്ധിച്ച് നടക്കും. 48 രാജ്യങ്ങളില്‍ നിന്നായി 507 പേരാണ് പുരസ്കാരത്തിനായി അപേക്ഷ നല്‍കിയിട്ടുളളത്. കൂടാതെ ഷാർജ ഓഡിയോ ബുക്ക് പുരസ്കാരവും സമ്മാനിക്കും. കുഞ്ഞ് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയെന്നത് ലക്ഷ്യമിട്ട് പോയട്രി നൈറ്റ് കോമ്പറ്റീഷനും നടക്കും. ഒന്നു മുതല്‍ നാലുവരെ ഗ്രേഡുകളിലുളളവർക്കായും അഞ്ച് മുതല്‍ എട്ട് വരെയുളള ഗ്രേഡുകളിലുളളവർക്കായും ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുളള ഗ്രേഡുകളിലുളളവർക്കായുമാണ് മത്സരം സംഘടിപ്പിക്കുന്നത്.

Mansour Al Hassani, Director of Publishers Services at SBA

ഷാർജ അനിമേഷന്‍ കോണ്‍ഫറന്‍സ് മെയ് 1 മുതല്‍ 5 വരെയാണ് നടക്കുക. 30 വർക്ക് ഷോപ്പുകളും 20 പാനല്‍ ചർച്ചകളും 5 സംഗീത സദസ്സുകളും ഷാർജ അനിമേഷന്‍ കോണ്‍ഫറന്‍സിലുണ്ടാകും. 12 രാജ്യങ്ങളില്‍ നിന്നുളള 71 പ്രാസംഗികരാണ് കോണ്‍ഫറൻസിലെത്തുക. ദ ലയണ്‍ കിംഗ് 30 ആം വാർഷികം ആഘോഷിക്കുന്ന വേളയില്‍ ഇതോട് അനുബന്ധിച്ചുളള പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത അനിമേറ്ററും സംവിധായകനുമായ ആന്‍ഡ്രേസ് ദേജയുടെ ഷോർട്ട് ഫിലിം മുഷ്ക കോണ്‍ഫറന്‍സില്‍ പ്രദർശിപ്പിക്കും.

ഷാർജ ബുക്ക് അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് വായനോത്സവത്തെ സംബന്ധിച്ചുളള വിവരങ്ങള്‍ പങ്കുവച്ചത്. എസ് ബി എ പ്രസാധക സേവന ഡയറക്ടർ അല്‍ ഹസാനി, ഇത്തിസലാത്ത് ബൈ ഇആന്‍റ് ഉപഭോക്തൃസേവന ബിസിനസ് പാർട്നർഷിപ്പ് വൈസ് പ്രസിഡന്‍റ് മുഹമ്മദ് അല്‍ അമീമി തുടങ്ങിയവരും വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു.

മികച്ച പ്രതികരണങ്ങളും ബുക്കിം​ഗുമായി ടൊവിനോയുടെ ARM, മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമയിലെ 3D വിസ്മയം

എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്? One Nation One Election Explained

'ആ സിനിമയിൽ എനിക്ക് വേണ്ടി പത്മരാജൻ സാർ ഒരു വേഷം കരുതി വച്ചു, പക്ഷേ ആ സ്നേഹം അനുഭവിക്കാൻ എനിക്ക് സാധിച്ചില്ല'; ജ​ഗദീഷ്

മാതാപിതാക്കളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് തിരികെ കൊണ്ടുവന്നത് ആ മണിരത്നം സിനിമ: അരവിന്ദ് സ്വാമി

Explainer:ടീന്‍ അക്കൗണ്ട്; ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ അപ്‌ഡേറ്റ്, പ്രായപൂര്‍ത്തിയാകാത്തവരെ ഇത് സംരക്ഷിക്കുന്നത് എങ്ങനെ?

SCROLL FOR NEXT