ShibilZain
Gulf

1000 പേരൊരുക്കിയ കൂറ്റൻ പൂക്കളം, 30 രാജ്യക്കാർ അണിനിരന്ന ഓണക്കളികൾ യുഎഇയിൽ ആരോഗ്യ പ്രവർത്തകരുടെ വ്യത്യസ്ത ഓണാഘോഷം

സുസ്ഥിരതയും സാംസ്കാരിക വൈവിധ്യവും ആഘോഷമാക്കിയ ആരോഗ്യ പ്രവർത്തകർ ഒത്തുചേർന്നൊരുക്കിയത് വമ്പന്‍ പൂക്കളം. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജോലിചെയ്യുന്ന രണ്ടായിരത്തോളം ആരോഗ്യ പ്രവർത്തകർ അബുദാബി ബുർജീൽ മെഡിക്കൽ സിറ്റിയിൽ ഒരുമിച്ചാണ് മലയാളികളുടെ അന്തർദേശീയോത്സവത്തിന് വ്യത്യസ്ത ആഘോഷ രൂപമേകിയത്. കൊയ്ത്തുത്സവം ആഘോഷിക്കാൻ സുസ്ഥിരതയുടെ സന്ദേശം മുന്നോട്ടു വയ്ക്കുകയെന്ന ആശയം ഏറ്റെടുത്ത ഇവർ യുഎഇയുടെ സുസ്ഥിരത വർഷാചരണവും ഈ വർഷം രാജ്യം ആഥിത്യമരുളുന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയും കേന്ദ്രമാക്കിയാണ് ആഘോഷത്തിന് പ്രമേയമൊരുക്കിയത്. ഐക്യരാഷ്ട്ര സഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ വിടർന്ന 250 സ്‌ക്വയർ മീറ്റർ പൂക്കളം ഓണാഘോഷ വേദിയിൽ ഒരുങ്ങി. ദാരിദ്ര്യ, പട്ടിണി നിർമ്മാർജനം, കാലാവസ്ഥ പദ്ധതികൾ തുടങ്ങിയ ലക്ഷ്യങ്ങൾ പൂക്കളത്തിൽ തെളിഞ്ഞു.

വിവിധ എമിറേറ്റുകളിലെ ആശുപത്രികളിൽ നിന്നെത്തിയ ആയിരത്തോളം ആരോഗ്യപ്രവർത്തകർ 15 മണിക്കൂറെടുത്താണ് പൂക്കളം തയ്യാറാക്കിയത്. ആഗോളതലത്തിൽ നേരിടുന്ന കാലാവസ്ഥ വെല്ലുവിളികളെക്കുറിച്ചും അവയെ നേരിടാനുള്ള കൂട്ടുത്തരവാദിത്തത്തെക്കുറിച്ചുമുള്ള ദൃശ്യാത്മക ഓർമപ്പെടുത്തലായി കൂറ്റൻ പൂക്കളം. വിവിധ ഓണക്കളികൾ, കേരള കലാ രൂപങ്ങൾ എന്നിവയ്‌ക്കൊപ്പം തനത് നൃത്ത സംഗീതാവതരണങ്ങളും ആഘോഷത്തിന് മിഴിവേകി. മുപ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരാണ് കലാ അവതരണങ്ങളിലും പൂക്കളമൊരുക്കാനും പങ്കെടുത്തത്.

യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ചടങ്ങിൽ മുഖ്യാതിഥിയായി. പത്നി വന്ദന സുധീറിനൊപ്പം ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ അംബാസഡർ എല്ലാവർക്കും ഓണാശംസകൾ നേർന്നു. ഓണാഘോഷത്തിൽ പാരമ്പര്യവും സുസ്ഥിരതയും ഒരുമിക്കുന്നത് പ്രചോദനാത്മകമാണ്. ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിന് ആദരവർപ്പിക്കുന്നതോടൊപ്പം കോപ്28ന് യുഎഇ ആതിഥേയത്വം വഹിക്കുന്ന വർഷത്തിൽ സുസ്ഥിരതയ്ക്കുള്ള പ്രതിബദ്ധതകൂടി പ്രമേയമാക്കിയത് വ്യത്യസ്തമായി. ഇന്നത്തെ നമ്മുടെ പ്രവർത്തനങ്ങൾ ഭാവി തലമുറയ്ക്കായി ലോകത്തെ രൂപപ്പെടുത്തുമെന്ന ഓർമ്മപ്പെടുത്തലാണ് അതുല്യമായ പൂക്കളമെന്നും അദ്ദേഹം പറഞ്ഞു.

അറബ് പാർലമെന്‍റ് ഡെപ്യൂട്ടി പ്രസിഡന്‍റും യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ, ഇന്‍റർനാഷണല്‍ കൗൺസിൽ ഓഫ് ടോളറൻസ് അംഗവുമായ മുഹമ്മദ് അഹമ്മദ് അൽ യമാഹി, ഫെഡറൽ നാഷണൽ കൗൺസിൽ അംഗം നെയ്മ അൽ ഷർഹാൻ എന്നിവരുൾപ്പെടെയുള്ള വിശിഷ്ടാതിഥികൾ ചടങ്ങിൽ പങ്കെടുത്തു.വ്യത്യസ്തമായ ഓണാഘോഷത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്കൊപ്പം പങ്കെടുക്കാനായത് പുതിയ അനുഭവമാണെന്നും സുസ്ഥിരതയ്ക്കായി കൈകോർക്കാനുള്ള മികച്ച അവസരമാണിതെന്നും അൽ യമാഹി പറഞ്ഞു. മലയാളികളുടെ ആഘോഷമായ ഓണം അന്താരാഷ്ട്ര പ്രാധാന്യത്തോടെയും വൈവിധ്യത്തോടെയും ആഘോഷിക്കാൻ അവസരം ലഭിച്ചതിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകരും സന്തോഷം പങ്കുവച്ചു. ആരോഗ്യപ്രവർത്തകർക്കൊപ്പം അവരുടെ കുടുംബാംഗങ്ങൾ, രോഗികൾ, ബുർജീൽ ഹോൾഡിങ്‌സ് മാനേജ്‌മെന്‍റ് പ്രതിനിധികൾ എന്നിവരും ഓണാഘോഷത്തിൽ പങ്കെടുത്തു.ആഘോഷങ്ങൾ സുസ്ഥിരതയ്ക്ക് വേണ്ടിയുള്ള ഓർമ്മപ്പെടുത്തൽ ആകുന്നതിലൂടെ കൂട്ടായ പ്രവർത്തനങ്ങൾക്ക് വഴിയൊരുങ്ങുമെന്ന് ബുർജീൽ ഹോൾഡിങ്‌സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സഫീർ അഹമ്മദ് പറഞ്ഞു. പരമ്പരാഗത ഓണസദ്യയോടെയും ഓണക്കളികളോടെയുമാണ് ആഘോഷങ്ങൾ അവസാനിച്ചത്.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT