Gulf

യുഎഇയിലെ ഇന്ധന വില വീണ്ടും കുറഞ്ഞു, കുറയുമോ അവശ്യസാധനങ്ങളുടെ വില

യുഎഇയില്‍ തുടർച്ചായയ മൂന്നാം മാസവും ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില. ഒക്ടോബർ മാസത്തെ ഇന്ധന വിലയിലാണ് 38 ഫില്‍സിന്‍റെ കുറവുണ്ടായിരിക്കുന്നത്. വെളളിയാഴ്ച രാത്രിയോടെയാണ് അധികൃതർ വില പ്രഖ്യാപിച്ചത്. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതാണ് യുഎഇ വിപണിയിലും പ്രതിഫലിച്ചത്. ആഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ഇന്ധനവില ലിറ്ററിന് 62 ഫില്‍സിന്‍റെ കുറവാണുണ്ടായിരുന്നത്.

സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 03 ഫില്‍സാണ് ഒക്ടോബറിൽ വില. സെപ്റ്റംബറിൽ ഇത് 3 ദിർഹം 41 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 92 ഫില്‍സായി. നേരത്തെ ഇത് 3 ദിർഹം 30 ഫില്‍സായിരുന്നു. ഇ പ്ലസിന് 2 ദിർഹം 85 ഫില്‍സായി. സെപ്റ്റംബറിൽ‍ ഇത് 3 ദിർഹം 22 ഫില്‍സായിരുന്നു. സെപ്റ്റംബറിൽ‍ 3 ദിർഹം 87 ഫില്‍സായിരുന്ന ഡീസല്‍ വില ഒക്ടോബറിൽ‍ 3 ദിർഹം 76 ഫില്‍സായും താഴ്ന്നു.

ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കാന്‍ ചെലവ് എന്തുവരും?

ശരാശരി 51 ലിറ്ററുളള വാഹനങ്ങള്‍ക്കാണെങ്കില്‍ സൂപ്പർ 98 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ഒക്ടോബറില്‍ 154.53 ദിർഹമാകും. സെപ്റ്റംബറില്‍ ഇത് 173.91 ആയിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ഒക്ടോബറില്‍ 148.92 ദിർഹമാകും.സെപ്റ്റംബറില്‍ ഇത് 168.3 ആയിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ സെപ്റ്റംബറില്‍ 145.35 ദിർഹം നല്കണമായിരുന്നു ഒക്ടോബറില്‍ അത് 164.22 ആയി കുറഞ്ഞു.

ശരാശരി 51 ലിറ്ററുളള വാഹനങ്ങള്‍ക്കാണെങ്കില്‍ സൂപ്പർ 98 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ജൂലൈയില്‍ 236.13 ആയിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ജൂലൈയില്‍ 230.52 ആയിരുന്നു നിരക്ക്. ഇ പ്ലസ് 91 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ജൂലൈയില്‍ 226.44 ദിർഹമാവുമായിരുന്ന് നിരക്ക്. ജൂലൈയിലെയും ഒക്ടോബറിലേയും ഇന്ധനവിലയില്‍ ഇത്തരത്തില്‍ ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുമ്പോള്‍ 81 ദിർഹത്തിന്‍റെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.

62 ലിറ്റർ കപ്പാസിറ്റിയുളള വാഹനങ്ങളാണെങ്കില്‍ സൂപ്പർ 98 പെട്രോള്‍ ഫുള്‍ടാങ്ക് അടിക്കുമ്പോള്‍ ഒക്ടോബറില്‍ 187.86 ദിർഹമാണ് ചെലവ്. സെപ്റ്റംബരില്‍ ഇത് 211.42 ആയിരുന്നു.സ്പെഷല്‍ 95 പെട്രോളാണെങ്കില്‍ സെപ്റ്റംബറില്‍ 204.6 ദിർഹമായിരുന്നു ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കാന്‍ വേണ്ടിയരുന്നതെങ്കില്‍ ഒക്ടോബറില്‍ 181.04 ആയി കുറഞ്ഞു.ഇ പ്ലസ് 91 പെട്രോളാണെങ്കില്‍ ഒക്ടോബറില്‍ 176.7 ദിർഹമാണ്ചെലവ്. സെപ്റ്റംബറില്‍ ഇത് 199.64 ദിർഹമായിരുന്ന സ്ഥാനത്താണിത്.

74 ലിറ്റർ ടാങ്ക് കപ്പാസിറ്റിയുളള എസ് യു വി യാണെങ്കിലും നല്ല വ്യത്യാസമാണ് ഇരു മാസങ്ങളിലെയും ഇന്ധന വിലയിലുണ്ടായിരിക്കുന്നത്. ഫുള്‍ടാങ്ക് പെട്രോളടിക്കാന്‍, സൂപ്പർ 98 പെട്രോള്‍ ഒക്ടോബറില്‍ 224.22 ദിർഹം സെപ്റ്റംബറില്‍ ഇത് 252.34.62 ദിർഹം. സ്പെഷല്‍ 95 പെട്രോള്‍ ഒക്ടോബറില്‍ 216.08, സെപ്റ്റംബറില്‍ ഇത് 244.2 ദിർഹം. ഇ പ്ലസ് 91 പെട്രോള്‍ ഒക്ടോബറില്‍ 210.09 സെപ്റ്റംബറില്‍ 238.28 ദിർഹം

കുറയുമോ അവശ്യസാധനങ്ങളുടെ വില?

യുഎഇ സാമ്പത്തിക മന്ത്രാലയം അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ പുതിയ നയത്തിന് അംഗീകാരം നല്‍കിയിരുന്നു. ഇത് അനുസരിച്ച് ചില ഭക്ഷ്യസാധനങ്ങളുടെ വില വർദ്ധിപ്പിക്കാന്‍ അനുമതി ആവശ്യമാണ്. പാല്‍, മുട്ട,മൈദ,പഞ്ചസാര, ഉപ്പ്, അരി, പാചക എണ്ണ, വെളളം തുടങ്ങിയവ 11,000 ലധികം സാധനങ്ങളുടെ വില വർദ്ധിപ്പിക്കാന്‍ അനുമതി ആവശ്യമാണ്. അതേസമയം തന്നെ പൊറോട്ടയും ഖുബൂസൂം അടക്കമുളള ചില ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ വർദ്ധനവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ധനവിലയില്‍ കുറവ് വരുമ്പോള്‍ കൂടിയ വിലയിലും കുറവ് പ്രതീക്ഷിക്കുകയാണ് സാധാരണക്കാ‍ർ

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT