Gulf

ഡിസംബറില്‍ യുഎഇയില്‍ ഇന്ധനവില കുറയും

യുഎഇയില്‍ ഡിസംബറിലേക്കുളള ഇന്ധന വില പ്രഖ്യാപിച്ചു. നവംബറിനെ അപേക്ഷിച്ച് ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി. സൂപ്പ‍ർ 98 പെട്രോള്‍ ലിറ്ററിന് 2 ദിർഹം 96 ഫില്‍സാണ് ഡിസംബറിലെ വില. നവംബറില്‍ ഇത് 3 ദിർഹം 03 ഫില്‍സായിരുന്നു. സ്പെഷല്‍ 95 ന് 2. 85 ദിർഹവും ഇ പ്ലസിന് 2.77 ദിർഹവുമാണ് ലിറ്ററിന് നല്‍കേണ്ടത്. നവംബറില്‍ ഇത് യഥാക്രമം 2.92 ദിർഹവും 2.85 ദിർഹവുമായിരുന്നു. ഡീസല്‍ വിലയിലും കുറവുണ്ട്. ഡീസല്‍ വില ലിറ്ററിന് നവംബറില്‍ 3 ദിർഹം 42 ഫില്‍സായിരുന്നുവെങ്കില്‍ ഡിസംബറില്‍ ഇത് 3 ദിർഹം 19 ഫില്‍സായി താഴ്ന്നു.

അതേസമയം എണ്ണ ഉല്‍പാദനം വീണ്ടും കുറയ്ക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങളുടെ തീരുമാനമുണ്ടാകുമെന്നാണ് സൂചന. വ്യാഴാഴ്ച നടക്കുന്ന വിർച്വല്‍ മീറ്റിംഗില്‍ ഇക്കാര്യം ചർച്ചയായേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഉല്‍പാദനം 1 ദശലക്ഷം ബാരല്‍ കുറയ്ക്കാനാണ് പ്രാഥമിക തീരുമാനം. സൗദി അറേബ്യയുടെ പ്രതിദിന ഉ്ല്‍പാദനം 1 ദശലക്ഷം ബാരല്‍ വെട്ടിക്കുറച്ചതിന്‍റെയും റഷ്യന്‍ കയറ്റുമതി 3,00,000 ബിപി‍ഡി കുറച്ചതിന്‍റെയും കാലാവധി ഈ വർഷം അവസാനത്തോടെ അവസാനിക്കാനിരിക്കെയാണ് വീണ്ടും ഉല്‍പാദനം കുറയ്ക്കുന്നത് സംബന്ധിച്ച ചർച്ചകള്‍ നടക്കുന്നതെന്നതും ശ്രദ്ധേയം.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT