Gulf

ആദ്യ പ്രഭാഷണത്തില്‍ പ്രവാസികളേയും പ്രശംസിച്ച് യുഎഇ രാഷ്ട്രപതി

മുന്നില്‍ നടന്നുപോയവരുടെ ദീർഘവവീക്ഷണമാണ് നമ്മുടെ രാജ്യത്തിന്‍റെ അടിത്തറയെന്ന് യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെയ്ഖ് ഖലീഫയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തിയ ആശ്വസിപ്പിച്ച വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഷെയ്ഖ് ഖലീഫയുടെ പാത പിന്തുടർന്ന് യുഎഇയുടെ അഭിവൃദ്ധിയ്ക്കായി പ്രയത്നിക്കും.സുപ്രീം കൗണ്‍സില്‍ തന്നില്‍ അർപ്പിച്ച വിശ്വാസം കാത്ത് മുന്നോട്ട് പോകാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ഈ രാജ്യത്തെ ജനങ്ങളാണ് അഭിവൃദ്ധിയുടെ അടിത്തറ. അവരോടൊപ്പം ഈ രാജ്യത്തെ താമസക്കാരും നാടിന്‍റെ വികസനത്തിന് കൂടെ നിന്നു. ഏകദേശം 200 ഓളം രാജ്യങ്ങളില്‍ നിന്നുളളവർ യുഎഇയില്‍ സന്തോഷത്തടെ ജീവിതം മുന്നോട്ട് നയിക്കുന്നു.

50 വർഷം മാത്രം പ്രായമുളള യുഎഇയുടെ നേട്ടങ്ങള്‍ നിസ്തുലമാണ്. ആഗോള തലത്തില്‍ യുഎഇയെ ഒന്നാമതാക്കി നിലനിർത്തുന്നതില്‍ ഇവിടെത്തെ ജനങ്ങളുടെ പങ്ക് നിർണായകമാണ്. ഷെയ്ഖ് സായിദിന്‍റെ പാത പിന്തുടർന്ന് ഇനിയും മുന്നോട്ട് പോകും. ഇനി വരുന്ന തലമുറയ്ക്കും ശോഭനമായ ഭാവിയെന്നുളളതാണ് നമ്മുടെ ലക്ഷ്യം. അതിനായി കഠിനാധ്വാനം വേണം.

ജാതി-മത-നിറ-ഭാഷ വ്യത്യാസമില്ലാതെ മറ്റ് രാജ്യങ്ങളിലേക്കുളള സഹായങ്ങളും ബന്ധവും ദൃഢമായി തുടരും. സ്വകാര്യമേഖലയ്ക്ക് രാജ്യത്തിന്‍റെ സാമ്പത്തിക കാര്യത്തില്‍ നിർണായക പങ്കുണ്ട്. യുഎഇയുടെ വിജയത്തിന്‍റെ കാവല്‍ക്കാരനാകാന്‍ ദൈവം അനുഗ്രഹിക്കട്ടെ. ഷെയ്ഖ് ഖലീഫയുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് രാജ്യത്തെ വിവിധ ടെലിവിഷന്‍ -സമൂഹമാധ്യമങ്ങള്‍ -റേഡിയോ- തുടങ്ങിയവ തല്‍സമയം സംപ്രേഷണം ചെയ്തു.

രാഷ്ട്രപതിയുടെ പ്രഭാഷണം, യുഎഇയുടെ വഴികാട്ടിയെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പ്രഭാഷണം രാജ്യത്തിന്‍റെ വഴികാട്ടിയെന്ന് ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

"എന്‍റെ സഹോദരന്‍, രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പ്രഭാഷണം രാജ്യത്തിന്‍റെ വഴികാട്ടിയായി.സമ്പദ് വ്യവസ്ഥയ്ക്ക് നല്ല സന്ദേശം നല്‍കുന്ന പ്രഭാഷണം, രാജ്യത്തോടുളള സ്നേഹത്തിന്‍റെ ഏകീകരണം.."അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT