Gulf

പുതുവർഷാഘോഷം: വിവിധ എമിറേറ്റുകളിലെ കരിമരുന്ന് സമയക്രമങ്ങളിങ്ങനെ

പുതുവർഷത്തോട് അനുബന്ധിച്ച് ഷാർജ ഒഴികെയുളള യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ കരിമരുന്ന് ആഘോഷങ്ങള്‍ നടക്കും. ഇസ്രായേല്‍ ഹമാസ് യുദ്ധക്കെടുതിയില്‍ ജീവന്‍ പൊലിഞ്ഞവർക്കുളള ആദരസൂചകമായി ഷാർജയില്‍ ഇത്തവണ പുതുവർഷ ആഘോഷമുണ്ടാകില്ല.മറ്റ് എമിറേറ്റുകളില്‍ ആഘോഷപരിപാടികള്‍ക്ക് വിലക്കില്ല.

അബുദബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ 60 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വെടിക്കെട്ടാണ് ഒരുക്കിയിട്ടുളളത്. 3 ഗിന്നസ് വേള്‍ഡ് റെക്കോർഡുകള്‍ ലക്ഷ്യമിട്ടാണ് വെടിക്കെട്ടൊരുക്കിയിട്ടുളളത്. യാസ് ബേയില്‍ ജനുവരി 1 ന് രാത്രി 9 മണിക്ക് ആരംഭിക്കുന്ന വെടിക്കെട്ട് 12 മണിവരെയുണ്ടാകും. യാസ് ലിന്‍കില്‍ ഡിസംബർ 31 ന് വൈകീട്ട് 9 മണിക്കും അല്‍ മര്യാ പ്രോമെനേഡിലും, ഹുദ്രിയാത്ത് ഐലന്‍റിലും [ഡിസംബർ 31 ന് അർദ്ധരാത്രി വെടിക്കെട്ട് നടക്കും.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ വെടിക്കെട്ടാണ് ദുബായിലെ പ്രധാന ആകർഷണം. ഡിസംബർ 31 ന് അർദ്ധരാത്രിയാണ് ഇത്. ബുർജ് ഖലീഫയിലെ വെടിക്കെട്ട് കാണാനുളള ടിക്കറ്റുകള്‍ ഇതിനകം തന്നെ പൂർണമായും വിറ്റുകഴിഞ്ഞു. പാം ജുമൈറയിലും ബുർജ് അല്‍ അറബിലും ഇത്തവണയും വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്. ഹത്ത ഫെസ്റ്റിവലില്‍ ഡിസംബർ 31 ന് രാത്രി 8 നാണ് വെടിക്കെട്ട്. അല്‍ സീഫില്‍ എല്ലാ ദിവസത്തേയും പോലെ രാത്രി 9 മണിക്കും പുതുവർഷത്തലേന്ന് രാത്രി 11.59 നും വെടിക്കെട്ട് കാണാം. ബ്ലൂവാട്ടേഴ്സില്‍ രാത്രി 7 മണിക്കും രാത്രി 12 മണിക്കും ദ ബീച്ചില്‍ രാത്രി 11.59 നും ഗ്ലോബല്‍ വില്ലേജില്‍ ഇന്ത്യ ഉള്‍പ്പടെ ഏഴു രാജ്യങ്ങളുടെ പുതുവർഷസമയങ്ങളിലും വെടിക്കെട്ടൊരുക്കും.

റാസല്‍ ഖൈമയില്‍ അല്‍ മർജാന്‍ ഐലന്‍റ് മുതല്‍ അല്‍ ഹംറ വില്ലേജ് വരെ 4.5 കിലോമീറ്ററിലാണ് ഇത്തവണയും വെടിക്കെട്ട്. പുതിയ ലോക റെക്കോർഡാകും ഇതെന്നാണ് വിലയിരുത്തല്‍.

ദുബായ് മെട്രോയ്ക്ക് അധികനേരസർവ്വീസ്

പുതുവ‍ർഷത്തോട് അനുബന്ധിച്ച് ദുബായ് മെട്രോ ഉള്‍പ്പടെ എമിറേറ്റിലെ പൊതുഗതാഗത സംവിധാനത്തിന്‍റെ സമയക്രമത്തില്‍ മാറ്റം. ‍‍ഡിസംബർ 31 ന് രാവിലെ 8 മണിക്ക് സർവ്വീസ് ആരംഭിക്കുന്ന ദുബായ് മെട്രോ 40 മണിക്കൂർ ഇടവേളകളില്ലാതെ സർവ്വീസ് നടത്തും. ട്രാമിന്‍റെ സർവ്വീസ് 9 മണിക്ക് ആരംഭിക്കും. 230 അധിക ബസുകളാണ് പുതുവർഷത്തലേന്ന് സൗജന്യ സർവ്വീസ് നടത്തുക. ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് മെട്രോയും ട്രാമും അധിക മണിക്കൂറുകള്‍ സർവ്വീസ് നടത്തുന്നതെന്ന് ദുബായ് ആർടിഎ സിഇഒ അബ്ദുളള യൂസഫ് അല്‍ അലി അറിയിച്ചു. ദുബായ് ടാക്സിയും പുതുവർഷത്തലേന്ന് അധികനേരസർവ്വീസ് നടത്തും.

അല്‍ വാസല്‍, അല്‍ ജാഫ്ലിയ മേഖലയില്‍ 900 അധികപാർക്കിംഗും സജ്ജമാക്കിയിട്ടുണ്ട്. പുതുവർഷ ആഘോഷം കാണാനെത്തുന്നവർക്കുളള സൗകര്യാർത്ഥമാണ് ഇത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT