ചലച്ചിത്ര താരം അനൂപ് മേനോന് യുഎഇ ഗോൾഡൻ വിസ. ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി. കഴിഞ്ഞ ദിവസം സംവിധായകൻ അമൽ നീരദിനും നടി ജ്യോതിമർയിക്കും ഇസിഎച്ച് മുഖേന ഗോൾഡൻ വിസ ലഭിച്ചിരുന്നു.നേരത്തെ തല്ല്മാല സിനിമയുടെ സംവിധായകനായ ആഷിഖ് ഉസ്മാനും എഴുത്തുകാരി ദീപാ നിഷാന്തും ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. ഇതോടെ മലയാളചലച്ചിത്രമേഖലയില്‍ ഉള്‍പ്പടെ വിവിധ മേഖലയിലെ നിരവധി പേരാണ് ഇസിഎച്ച് മുഖേന ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്.
വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ രാജ്യം ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.