Gulf

ഇന്ധനവില കുറഞ്ഞു, ഷാ‍ർജയിലും ടാക്സി നിരക്ക് കുറച്ചു

രാജ്യത്ത് ഇന്ധനവില കുറഞ്ഞതോടെ ഷാർജയില്‍ ടാക്സി നിരക്ക് കുറച്ചു.ഷാർജയില്‍ മിനിമം ചാർജ്ജില്‍ ഒരു ദിർഹത്തിന്‍റെ കുറവാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അജ്മാനും ടാക്സി നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അജ്മാനിലെ ടാക്സിനിരക്കില്‍ ആറ് ശതമാനം കുറവാണ് ഉണ്ടാവുക.

ഷാർജ റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കണക്ക് അനുസരിച്ച് ടാക്സി മീറ്റർ ആരംഭിക്കുക നാല് ദിർഹത്തിനാണ്. രാവിലെ 8 മുതല്‍ 10 വരെയുളള സമയത്ത് ഇതോടെ മിനിമം നിരക്ക് 14.50 ദിർഹമാകും. നേരത്തെ ഇത് 15.50 ദിർഹമായിരുന്നു. രാത്രി 10 മണിമുതല്‍ രാവിലെ 6 വരെയുളള സമയത്ത് മിനിമം നിരക്ക് 16.50 ആണ്. നേരത്തെ ഇത് 17.50 ആയിരുന്നു. 5 ശതമാനം വാറ്റ് കൂടി ചേർത്ത നിരക്കാണ് ഇത്.

ഇന്ധന വിലയിലുണ്ടാകുന്ന വില വ്യത്യാസത്തിന് അനുസരിച്ച് ടാക്സിനിരക്കിലും മാറ്റമുണ്ടാകുന്ന രീതി ഷാർജയും അജ്മാനുമാണ് നിലവില്‍ നടപ്പിലാക്കിയിരിക്കുന്നത്. ജൂലൈയില്‍ ഇന്ധന വില കൂടിയപ്പോള്‍ ടാക്സി നിരക്കും ഉയർത്തിയിരുന്നു. അതേസമയം ആഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളില്‍ നിരക്കില്‍ ഇടിവ് വന്നതോടെയാണ് ടാക്സി നിരക്കും കുറച്ചത്.

ബുധനാഴ്ചയാണ് സെപ്റ്റംബർ മാസത്തേക്കുളള ഇന്ധന വില യുഎഇ പ്രഖ്യാപിച്ചത്.ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച ലിറ്ററിന് 62 ഫില്‍സിന്‍റെ കുറവാണ് സെപ്റ്റംബറില്‍ ഇന്ധനവിലയില്‍ ഉണ്ടായിരിക്കുന്നത്. ആഗോള തലത്തില്‍ ഇന്ധന വില കുറഞ്ഞതാണ് യുഎഇയിലെ ഇന്ധന വിലയിലും പ്രതിഫലിച്ചത്.

സെപ്റ്റംബർ മാസത്തെ ഇന്ധന വിലയിലാണ് ലിറ്ററിന് 62 ഫില്‍സിന്‍റെ കുറവുണ്ടായിരിക്കുന്നത്.സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 41 ഫില്‍സാണ് സെപ്റ്റംബറിലെ വില. ആഗസ്റ്റില്‍ ഇത് 4 ദിർഹം 03 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 30 ഫില്‍സായി. നേരത്തെ ഇത് 3 ദിർഹം 92 ഫില്‍സായിരുന്നു. ഇ പ്ലസിന് 3 ദിർഹം 22 ഫില്‍സായി. ആഗസ്റ്റില്‍ ഇത് 3 ദിർഹം 84 ഫില്‍സായിരുന്നു. ആഗസ്റ്റില്‍ 4 ദിർഹം 14 ഫില്‍സായിരുന്ന ഡീസല്‍ വില സെപ്റ്റംബറില്‍ 3 ദിർഹം 87 ഫില്‍സായും താഴ്ന്നു.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT