അബുദബി: മാസപ്പിറവി ദൃശ്യമായതോടെ യുഎഇയില്‍ ചൊവ്വാഴ്ച്ച ചെറിയ പെരുന്നാള്‍. മാസപ്പിറവി ദൃശ്യമായതോടെ, നാളെ പെരുന്നാളായിരിക്കുമെന്ന്, സൌദി അറേബ്യ അറിയിച്ചിരുന്നു. തുടര്‍ന്നാണ്, യുഎഇയിലും നാളെയായിരിക്കും ചെറിയ പെരുന്നാളെന്ന് മഗ്രിബ് പ്രാര്‍ത്ഥനയ്ക്ക് ശേഷം ചേര്‍ന്ന ചാന്ദ്രനിരീക്ഷ കമ്മിറ്റി അറിയിച്ചത്.. ഒരുമാസംനീണ്ട റമദാന്‍ വ്രതത്തിനൊടുവില്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസോടെ ചെറിയ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികള്‍. പെരുന്നാള്‍ നമസ്‌കാരത്തിനായി, പളളികളും ഈദ് ഗാഹുകളും ഒരുങ്ങി കഴിഞ്ഞു.
ഈദ് എന്നാല്‍ അറബില്‍ ആഘോഷം എന്നും ഫിത്വര്‍ എന്നാല്‍ നോമ്പു തുറക്കല്‍ എന്നുമാണ് അര്‍ത്ഥം. അതിനാല്‍ ഒരുമാസം നീണ്ടു നിന്ന റമദാന്‍ മാസത്തിലെ നോമ്പിന്റെ പൂര്‍ത്തീകരണത്തിന് ഒടുവിലുള്ള ആഘോഷമാണ് ചെറിയപെരുന്നാള്‍.പെരുന്നാള്‍പ്പിറ കണ്ടതുമുതല്‍ പള്ളിമിനാരങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും തക്ബീറുകള്‍ മുഴങ്ങും.
ഈദ് നമസ്‌കാരം വരെ ഇത് തുടരും.പെരുന്നാല്‍ ദിനം ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്നുളളതിന്റെ സന്ദേശമാണ്, സക്കാത്തുല്‍ ഫിത്ര്‍. ഉളളവന്‍ ഇല്ലാത്തവനെ തേടിപ്പോകുമ്പോഴാണ് സക്കാത്തുല്‍ ഫിത്ര്‍ അര്‍ത്ഥപൂരണമാകുന്നത്.