Gulf

ചരിത്രം നഷ്ടപ്പെട്ടാല്‍ രാജ്യത്തിന്‍റെ പ്രസക്തി നഷ്ടപ്പെടുമെന്ന് കെ. മുരളീധരന്‍

ചരിത്ര സത്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്ന കാലമാണിതെന്നും, ചരിത്രം നഷ്ടപ്പെട്ടാല്‍ രാജ്യത്തിന്‍റെ പ്രസക്തി നഷ്ടപ്പെടുമെന്ന് , കെപിസിസി മുന്‍ പ്രസിഡന്‍റ് കെ.മുരളീധരന്‍ പറഞ്ഞു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍, പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഇത് ആദ്യമായാണ് കെ മുരളീധരന്‍, ഷാര്‍ജ പുസ്തക മേളയിലെത്തുന്നത്. എഴുത്തുകാരന്‍ ഡോക്റ്റര്‍ ടി. എസ് ജോയ് എഴുതിയ, ഒമ്പതാമത്തെ പുസ്തകമായ, അനശ്വരാവേശത്തിന്‍റെ ആരംഭഗാധ എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിനാണ് കെ.മുരളീധരന്‍ എത്തിയത്. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ റൈറ്റേഴ്‌സ് ഫോറം ഹാളിലായിരുന്നു ചടങ്ങ്. ചരിത്രത്തില്‍ സംഭവിച്ച കാര്യങ്ങള്‍ എന്നും അനശ്വരമായി നിലകൊള്ളണമെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

ഉസ്താദ് എംബാപ്പെ' പ്രകാശനം ചെയ്തു

ഷാര്‍ജ കഥാകൃത്തും നോവലിസ്റ്റും ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മുഖ്താര്‍ ഉദരംപൊയിലിന്‍റെ പുതിയ കഥാസമാഹാരം 'ഉസ്താദ് എംബാപ്പെ' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ നടനും സംവിധായനും തിയ്യറ്റര്‍ പ്രാക്ടീഷണറും എഴുത്തുകാരനുമായ എമില്‍ മാധവി എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഷാബു കിളിത്തട്ടിലിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ബുക്പ്ലസ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് ഷാര്‍ജ പുസ്തകോത്സവത്തില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്. പ്രസിദ്ധീകരിച്ച് കുറച്ചുനാളുകള്‍ക്കുള്ളില്‍ രണ്ടാം പതിപ്പിലെത്തിയ പുസ്തകം ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. കണ്ണീര്‍നനവുള്ള മനുഷ്യാഖ്യാനങ്ങളുടെയും തികവുറ്റ രാഷ്ട്രീയകഥകളുടെയും സമാഹാരമാണ് 'ഉസ്താദ് എംബാപ്പെ.

ബോൻജൂർ പാരീസ് പ്രകാശിതമായി

മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ പാരീസ് ചരിത്ര നഗരത്തിലൂടെ നടത്തിയ കായിക യാത്രാവിവരണം-ബോൻജുർ പാരീസ് ഷാർജാ രാജ്യാന്തര പുസ്തകോൽസവത്തിൽ പ്രകാശിതമായി. റീജൻസി ഗ്രൂപ്പ് മേധാവി ഷംസുദിൻ ബിൻ മൊഹിയുദ്ദിൻ ആദ്യ കോപ്പി കോഴിക്കോട് നഗരസഭാ മേയർ ഡോ.ബിനാ ഫിലിപ്പിനും ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കരക്കും കൈമാറി. പാരിസ് നഗര കാഴ്ച്ചകളും ചരിത്രവും ലളിത മലയാളത്തിലൂടെ അവതരിപ്പിച്ച സുന്ദരയാത്രാവിവരണമാണ് ബോൻജുർ പാരിസെന്ന് മേയർ ബിനാ ഫിലിപ്പ് പറഞ്ഞു. ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഡോ.അൻവർ അമീൻ, ഷാർജാ കെ.എം. സി. സി പ്രസിഡണ്ട് ഹാഷിം നുഞ്ഞേരി, ലിപി അക്ബർ, പ്രശസ്ത ഫുട്ബോൾ സംഘാടകൻ ഷരീഫ് ചിറക്കൽ, കോഴിക്കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് കെ.പി മുഹമ്മദ് പേരോട്, ചന്ദ്രിക കോഴിക്കോട് യൂണിറ്റ് റസി മാനേജർ മുനീബ് ഹസൻ എന്നിവർ സംസാരിച്ചു.കമാൽ വരദൂർ മറുപടി പറഞ്ഞു.

പ്രിയ മുസ്തു, നിങ്ങൾക്കും എല്ലാം "മുറ"പോലെ വന്നു ചേരട്ടെ; 'മുറ'യ്ക്ക് അഭിനന്ദനങ്ങളുമായി ലിജോ ജോസ് പെല്ലിശ്ശേരിയും സുരഭി ലക്ഷ്മിയും

വായനയുടെ ഉത്സവമൊരുക്കി ഷാ‍ർജ

'പാടാൻ ഏറ്റവും പ്രയാസമുള്ള സൗത്ത് ഇന്ത്യൻ ഭാഷ മലയാളമാണ്, പ്രണയ ഗാനങ്ങൾ മാത്രമല്ല അവിടെയുള്ളത്': ശ്രേയ ഘോഷാൽ

നെല്ല് സംഭരണം; സപ്ലൈകോയ്ക്ക് സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

400 ദിവസം നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ, 'ലൗലി'ക്ക് ശബ്ദമായി എത്തുന്നത് ഉണ്ണിമായ പ്രസാ​ദ് - ദിലീഷ് കരുണാകരൻ അഭിമുഖം

SCROLL FOR NEXT