ചിത്രം ഉണ്ണികൃഷ്ണന്‍ ഒറ്റത്തെങ്ങില്‍ 
Gulf

ക്യാമറക്കണ്ണിലെ 'വായനോത്സവം'

ഫോട്ടോഗ്രഫി പഠിപ്പിക്കാന്‍ പറ്റില്ല, പക്ഷെ പഠിക്കാന്‍ പറ്റും. സംഭവം സിനിമാ സംഭാഷണമാണെങ്കിലും കോഴിക്കോട് പയ്യോളി സ്വദേശിയായ ഉണ്ണികൃഷ്ണന്‍ ഒറ്റത്തെങ്ങിലിന് ജീവിതത്തില്‍‍ ചേർത്തുവച്ച പാഠമാണ്. ക്യാമറയില്‍ പതിയുന്ന നല്ല മൂഹൂർത്തം അതിനൊരു നിമിഷം മുന്‍പെ ഉണ്ണികൃഷ്ണന്‍റെ മനസില്‍ പതിയും. ഷാർജയില്‍ നടക്കുന്ന 15 മത് കുട്ടികളുടെ വായനോത്സവത്തില്‍ നിന്നും അദ്ദേഹം പകർത്തിയ നിമിഷങ്ങളില്‍ ചിലത്.

നൈമിഷികമായ കുമിളയെ പ്രതീക്ഷയോടെ നോക്കുന്ന കുട്ടി,വായനോത്സവത്തില്‍ നിന്ന്

ഇത്തവണത്തെ വായനോത്സവം ഏറ്റവും ആകർഷകമായി ഒരുക്കിയ ഒന്നാണ്. കണ്ടിട്ടില്ലാത്തവർക്ക് നഷ്ടമാണ്. അവിടെയെത്തിയാല്‍ വിശപ്പും ദാഹവുമെല്ലാം മറന്നുപോകും. എത്രയെടുത്താലും തീരാത്ത അത്ര കാഴ്ചകളാണ് എക്സ്പോ സെന്‍ററിലുളളത്.

ചിത്രം ഉണ്ണികൃഷ്ണന്‍ ഒറ്റത്തെങ്ങില്‍

ഫോട്ടോയെടുക്കുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. വേദിയില്‍ കുറച്ചുനേരത്തെയെത്തും. അവിടത്തെ സാഹചര്യവുമായി മനസ് ഇണങ്ങിച്ചേരുന്നതിനായാണ് ഇത്.മനസ് ചേർന്നുനിന്നാലെ നല്ല ചിത്രങ്ങളുണ്ടാകൂ.

ഉണ്ണികൃഷ്ണന്‍, വായനോത്സവത്തില്‍ നിന്നുളള നിമിഷം

18 മത്തെ വയസിലാണ് ഫോട്ടോഗ്രഫിയോട് ഇഷ്ടം തോന്നുന്നത്. പിതാവ് മട്ടന്നൂർ കലാസമിതിയില്‍ അംഗമായിരുന്നു. രംഗസജ്ജീകരണവും ചമയവും ചെയ്യുന്ന അച്ഛനെ സഹായിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഫോട്ടോഗ്രാഫറായ ഒരാള്‍ക്ക് മേയ്ക്കപ്പ് ഇടാന്‍ അവസരമൊരുങ്ങി.

ചിത്രം ഉണ്ണികൃഷ്ണന്‍ ഒറ്റത്തെങ്ങില്‍

അന്ന് സംഭാഷണത്തില്‍ തനിക്ക് ഫോട്ടോഗ്രഫിയും അദ്ദേഹത്തിന് മേയ്ക്കപ്പും പഠിക്കണമെന്ന ആഗ്രഹം പങ്കുവച്ചു. അങ്ങനെ പരസ്പരം ഗുരുദക്ഷിണ നല്‍കി പഠിക്കാന്‍ ആരംഭിച്ചു.

ചിത്രം ഉണ്ണികൃഷ്ണന്‍ ഒറ്റത്തെങ്ങില്‍

വായനോത്സവത്തില്‍ ആദ്യമായാണെങ്കിലും ഷാർജ പുസ്തകോത്സവത്തില്‍ നിരവധി തവണ പങ്കെടുത്തു. 2018 ലെ പുസ്തകോത്സവത്തിലെടുത്ത രണ്ട് കുഞ്ഞുങ്ങളുടെ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ആ ചിത്രം ഷാർജ ബൂക്ക് അതോറിറ്റിയുടെ മാഗസിനില്‍ കവർപേജാവുകയും ചെയ്തു.

ഷാർജ ബൂക്ക് അതോറിറ്റിയുടെ മാഗസിനില്‍ കവർപേജായ ചിത്രം(2018)

ലിപി പബ്ലിക്കേഷന്‍സിന്‍റെ കുഞ്ഞിക്കണ്ണന്‍ വാണിമേലിന്‍റെ 'സംഗീതമേ ജീവിതം' എന്ന പുസ്തകത്തിന്‍റെ കവർപേജായി ഉള്‍പ്പെടുത്തിയ യേശുദാസിന്‍റെ ചിത്രവും ഉണ്ണികൃഷ്ണന്‍റേതാണ്. യുഎഇയില്‍ യേശുദാസ് വന്നപ്പോഴെടുത്ത ചിത്രമായിരുന്നു അത്.

2000 ത്തിലാണ് യുഎഇയിലെത്തിയത്. സ്വകാര്യകമ്പനിയില്‍ എക്സ്പോർട്ട് മാനേജരായാണ് ജോലി ചെയ്യുന്നത്. ഫോട്ടോഗ്രഫി പാഷനാണ്. ശനിയും ഞായറും ഫോട്ടോഗ്രഫിയ്ക്കായി മാറ്റിവയ്ക്കും. 21 ഷോർട്ട് ഫിലിമുകള്‍ക്ക് സ്റ്റില്‍ ഫോട്ടോഗ്രാഫറായി. മോഡലിംഗ് ഫോട്ടോഗ്രഫിയും ചെയ്യുന്നുണ്ട്. ഏറ്റവും നല്ല സിനിമാറ്റോഗ്രാഫർക്കുളള നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. നല്ല ഫോട്ടോകളെടുക്കുകയെന്നുളളതാണ് സ്വപ്നം. അതിനായുളള യാത്രയിലാണ് ഉണ്ണികൃഷ്ണന്‍ ഒറ്റത്തെങ്ങില്‍.

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

'ഞങ്ങളോട് സംസാരിക്കാം', യാത്രാക്കാരില്‍ നിന്ന് അഭിപ്രായം തേടി ദുബായ് ആർടിഎ

പ്രായമായവരില്‍ കണ്ടിരുന്ന വയര്‍ രോഗങ്ങള്‍ യുവാക്കളില്‍ സാധാരണമാകുന്നു, കാരണമെന്ത്?

ന്യൂസ് 1​8 ചാനൽ ഡിജിറ്റൽ ഡ്രീമേഴ്സ് പുരസ്കാരം ക്യു സ്റ്റുഡിയോക്ക്; മികച്ച പ്രൊഡക്ഷൻ ഹൗസ് ആയി തെരഞ്ഞെടുക്കപ്പെട്ടു

എന്തുകൊണ്ട് വീണ്ടും വല്യേട്ടൻ? ഈ ട്രെയിലറിലുണ്ട് മറുപടി; 24 വർഷത്തിന് ശേഷം 4K പതിപ്പിൽ; ഡോൾബി അറ്റ്മോസ്

SCROLL FOR NEXT