Gulf

ഷാർജ പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിന് തുടക്കം. 17 വരെ നീണ്ടുനില്ക്കുന്ന 43 മത് പുസ്തകോത്സവം ഷാർജ എക്സ്പോ സെന്‍ററിലാണ് നടക്കുന്നത്. "പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു" എന്നതാണ് ഇത്തവണത്തെ സന്ദേശം. മൊറോക്കോയാണ് അതിഥി രാജ്യം. 112 രാജ്യങ്ങളില്‍ നിന്നുളള 2520 പ്രസാധകർ ഭാഗമാകും. പുസ്തകോത്സവത്തിന്‍റെ ഭാഗമായി 400 എഴുത്തുകാർ അവരുടെ ഏറ്റവും പുതിയ കൃതികള്‍ കൈയ്യൊപ്പിട്ട് വായനക്കാ‍ർക്ക് നല്‍കും. ഇന്ത്യയില്‍ നിന്ന് 52 പ്രസാധകരാണ് ഇത്തവണയെത്തുന്നത്. യുഎഇയില്‍ നിന്ന് 234 പ്രസാധകും, ഈജിപ്തില്‍ നിന്ന് 17 പേരും ലെബനോനില്‍ നിന്ന് 88 പേരും യുകെയില്‍ നിന്ന് 81 പേരും ഭാഗമാകും. 63 രാജ്യങ്ങളില്‍ നിന്നുളള 250 അതിഥികളെത്തുന്ന മേളയില്‍ 1357 പരിപാടികളാണ് നടക്കുക. 600 വർക്ക് ഷോപ്പുകളുമുണ്ടാകും.

അറബ് അന്താരാഷ്ട്ര മേഖലകളില്‍ നിന്നുളള നിരവധി എഴുത്തുകാർ ഇത്തവണയും പുസ്തകോത്സവത്തിന്‍റെ ഭാഗമാകും. ക്ഷണിക്കപ്പെട്ട കവികളില്‍ മലയാളത്തില്‍ നിന്ന് റഫീക്ക് അഹമ്മദുമുണ്ട്.14 രാജ്യങ്ങളില്‍ നിന്നുളള 49 പ്രാസംഗികരുള്‍പ്പടെ 134 അതിഥികളാണ് ഇത്തവണയെത്തുക. 17 അറബ് രാജ്യങ്ങളില്‍ നിന്ന് 45 അതിഥികളും 40 എമിറാത്തി പ്രാസംഗികരുമെത്തും. 2023 ലെ ബുക്കർ സമ്മാന ജേതാവായ ബള്‍ഗേറിയന്‍ കവി ഗോർഗി ഗോസ്പോഡിനോവ്,കനേഡിയൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ പ്രൊഫസർ ലോറന്‍സ് എം ക്രോസ് എന്നിവരും അതിഥികളായെത്തും. പാകിസ്ഥാന്‍ നോവലിസ്റ്റ് അംനാ മുഫ്തി, ബ്രിട്ടീഷ് എഴുത്തുകാന്‍ തഹീർ ഷാ, സൗത്ത് ആഫ്രിക്കന്‍ കവി ഇയാന്‍ എസ് തോമസ് തുടങ്ങിയവരും പുസ്തകോത്സവത്തിന്‍റെ ഭാഗമാകും.

സമ്പന്നമായി മലയാളം

മലയാളി സാഹിത്യാസ്വാദകരുടെ ഇഷ്ടഇടമായ കാവ്യസന്ധ്യയിൽ ഇത്തവണ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും കവിതകൾ ചൊല്ലി സദസ്യരുമായി സംവദിക്കും. നവംബർ 16 ശനിയാഴ്ച വൈകീട്ട് 6.30 മുതൽ 8 മണി വരെ കോൺഫ്രൻസ് ഹാളിലാണ് കാവ്യസന്ധ്യ.

15 ന് രാത്രി 8 മുതൽ 9.30 വരെ കോൺഫ്രൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പുതുതലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരൻ അഖിൽ പി ധർമജൻ പങ്കെടുക്കും.'പുസ്തകത്തിനപ്പുറമുള്ള കഥകൾ - റാം C / O ആനന്ദിയുടെ കഥാകാരൻ അഖിൽ പി ധർമജനുമൊത്ത് ഒരു സായാഹ്നം' എന്ന പരിപാടിയിൽ തന്‍റെ കൃതികൾ സ്വയം പ്രസിദ്ധീകരിച്ചിരുന്ന കാലത്ത് നിന്ന് ആഘോഷിക്കപ്പെടുന്ന എഴുത്തുകാരനിലേക്കുള്ള മാറ്റത്തെ കുറിച്ച് അദ്ദേഹം സംസാരിക്കും

നവംബർ 10 ഞായറാഴ്ച അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് ' റേഡിയോ വീചികളിൽ നിന്ന് ലിഖിതാക്ഷരത്തിലേക്ക്-അശ്വതി ശ്രീകാന്തുമൊത്ത് ഒരു വൈകുന്നേരം' എന്ന പരിപാടിയിൽ പങ്കെടുക്കും.വൈകീട്ട് 6 മുതൽ 7 വരെ കോൺഫ്രൻസ് ഹാളിലാണ് പരിപാടി. റേഡിയോ ജോക്കിയിൽ നിന്ന് മലയാള വിനോദ മേഖലയിലെ പ്രിയപ്പെട്ട വ്യക്തിത്വമായി മാറിയ അനുഭവം അവർ പങ്കുവെക്കും.

നവംബർ 16 ന് മലയാളത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വിനോയ് തോമസ് വായനക്കാരുമായി സംവദിക്കും.രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി.കഥക്കും നോവലിനും കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയ ശ്രദ്ധേയനായ എഴുത്തുകാരനാണ് വിനോയ് തോമസ്.

പ്രീ ബുക്ക്ഡ് വർക്ക് ഷോപ്പുകള്‍

അറബികിലും ഇംഗ്ലീഷിലുമുളള വർക്ക് ഷോപ്പുകള്‍ക്ക് ഇത്തവണയുമുണ്ടാകും. നേരത്തെ ബുക്ക് ചെയ്യാമെന്നുളളതാണ് ഇത്തവണത്തെ പ്രത്യേകത. അറബിക് വർക്ക് ഷോപ്പുകള്‍ 3 ദിവസവും ഇംഗ്ലീഷ് വർക്ക് ഷോപ്പ് ഒരുദിവസവുമാണ് ഉണ്ടാവുക.

ത്രില്ലർ ഫെസ്റ്റിവല്‍

നവംബർ ഏഴുമുതല്‍ 10 വരെയാണ് ത്രില്ലർ ഫെസ്റ്റിവല്‍ നടക്കുക. ത്രില്ലർ ഫെസ്റ്റിവലിന്‍റെ മൂന്നാമത് എഡിഷനാണ് ഇത്തവണത്തേത്. ത്രില്ലറും ക്രൈം ഫിക്ഷനുമെഴുതിയ അന്താരാഷ്ട്ര എഴുത്തുകാരുമായി സംവദിക്കാനുളള അവസരവുമുണ്ടാകും. അഹമ്മദ് മൊറാദ്, അമീർ ആതെഫ്, യെഹിയ സഫ് വാത്ത്, സാദ് ആബെദ് അല്‍ ബദർ, മുഹമ്മദ് അല്‍ നാസർ, ജോണ്‍ ജെ നാന്‍സ്, ടെസ് ഗെരിറ്റ്സെന്‍ തുടങ്ങിയവർ ത്രില്ലർ ഫെസ്റ്റിവലിന്‍റെ ഭാഗമാകും.

600 വർക്ക് ഷോപ്പുകള്‍

കുട്ടികള്‍ക്കും മുതിർന്നവർക്കുമായി വിവിധ മേഖലകളിലായി 600 വർക്ക് ഷോപ്പുകളാണ് നടക്കുക. 105 കലാപരിപാടികളും ഇതോടനുബന്ധിച്ചുണ്ടാകും.

പാചകസെഷനുകള്‍

13 രാജ്യങ്ങളില്‍ നിന്നുളള 17 പാചക വിദഗ്ധർ പാചക സെഷനുകളില്‍ പുസ്തകോത്സവത്തിനെത്തുന്ന സന്ദർശകരുടെ രസമുകുളങ്ങള്‍ ദ്യോതിപ്പിക്കും. വിയറ്റ്നാം, ഒമാന്‍, സ്ലോവേനിയ, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുളളവരാണ് അതിഥികള്‍.

സോഷ്യല്‍ മീഡിയ സ്റ്റേഷന്‍

വിവിധ വിഷയങ്ങളിലുളള വർക്ക് ഷോപ്പുകള്‍ സോഷ്യല്‍ മീഡിയ സ്റ്റേഷനുകളില്‍ നടക്കും. ഇന്‍ഫ്ലുവന്‍സേഴ്സുമായുളള പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുക സമൂഹമാധ്യങ്ങളില്‍ എഐ യുടെ സ്വാധീനം തുടങ്ങിയവയും സോഷ്യല്‍ മീഡിയ സ്റ്റേഷനില്‍ ചർച്ചയാകും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT