Gulf

ഷാ‍ർജ കുട്ടികളുടെ വായനോത്സവം മെയ് 11 മുതല്‍

13 മത് കുട്ടികളുടെ വായനോത്സവത്തിന് മെയ് 11 ന് ഷാ‍ർജയില്‍ തുടക്കമാകും.ഷാ‍ർജ എക്സ്പോ സെന്‍ററില്‍ ഇത്തവണ 12 ദിവസമാണ് വായനോത്സവം നടക്കുക. സർഗ്ഗാത്മകത സൃഷ്ടിക്കുകയെന്ന ആപ്തവാക്യത്തില്‍, കുട്ടികള്‍ക്ക് വേണ്ടി മാത്രമുളളതല്ല, മാതാപിതാക്കള്‍ക്കും എഴുത്തുകാർക്കും ചിത്രകാരന്മാർക്കും പ്രസാധകർക്കും കൂടെയുളളതാണ് ഇത്തവണത്തെ വായനോത്സവമെന്ന് ഷാ‍ർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു.സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും ഭാര്യയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്‌സിന്‍റെ ചെയർപേഴ്‌സൺ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെയും രക്ഷാകർത്വത്തിലാണ് വായനോത്സവം നടക്കുന്നത്. 15 രാജ്യങ്ങളില്‍ നിന്നുളള 139 ഓളം പ്രസാധകർ വായനോത്സവത്തിന്‍റെ ഭാഗമാകും.

3 പതിറ്റാണ്ട് മുന്‍പ് എഴുതിത്തുടങ്ങിയ കഥയുടെ പുതിയ ഏടുകള്‍ തുറക്കുകയാണെന്ന് അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു. രാജ്യത്തിന്‍റെ പ്രസന്നമായ ഭാവിയ്ക്കായി, യുവ മനസുകളില്‍ അറിവിന്‍റേയും സർഗ്ഗാത്മകതയുടെയും വലിയ നിക്ഷേപമാണ് ഓരോ വായനോത്സവവും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷാ‍ർജ ബുക്ക് അതോറിറ്റി ചെയർമാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി

വായനോത്സവത്തിന് നല്‍കാന്‍ കഴിയുന്ന എല്ലാ പിന്തുണയും നല്‍കുകയെന്നുളളതാണ് എത്തിസലാത്തിന്‍റെ കർത്തവ്യമെന്ന് വിശ്വസിക്കുന്നുവെന്ന് അബ്ദുള്‍ അസീസ് താര്യം പറഞ്ഞു.കുട്ടികളുടെ സർഗ്ഗാത്മകതയുടെയും ഭാവനയുടെയും സുസ്ഥിരത സൂചിപ്പിക്കാൻ പുതിയ പതിപ്പി ലോഗോയിൽ കളിമണ്ണ് ഉൾപ്പെടുത്തിയിട്ടുണ്ട്. അവരുടെ ലോകം സൃഷ്ടിക്കുകയെന്നുളളതാണ് അതിലൂടെ ലക്ഷ്യമിടുന്നത്. അത് അവർക്ക് പ്രയോജനപ്പെടുത്താനും പൂർണ്ണമായും ഉപയോഗിക്കാനും കഴിയുമെന്നും എസ് സി ആർ എഫിന്‍റെ ജനറല്‍ കോർഡിനേറ്റർ കൗല അല്‍ മുജൈനി പറഞ്ഞു.

കുട്ടികള്‍ക്കായി 1140 പരിപാടികളും 120 സാംസ്കാരിക പരിപാടികളും 130 കലാപരിപാടികളും ഇത്തവണ നടക്കും.

റോബോട്ട് സൂ

വായനോത്സവത്തില്‍ ആദ്യമായി റോബോർട്ട് സൂ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എട്ട് റോബോട്ടുകളെയും 15 ഓളം പരിപാടികളും സൂവില്‍ കാണാം. യുകെയിലെ മാർഷല്‍ എഡിഷന്‍സിന്‍റേതാണ് ആശയം.

കുട്ടികള്‍ക്കായി വർക്ക് ഷോപ്പുകള്‍, കിഡ്സ് ആക്ഷന്‍ സെഷന്‍, കോമിക് കോർണർ, സോഷ്യല്‍ മീഡിയ സ്റ്റേഷന്‍,കുക്കറി കോർണർ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

പ്രസാധകർ

120 കലാ പരിപാടികളും, 21 രാജ്യങ്ങളില്‍ നിന്നായി 43 അതിഥികളും വായനോത്സവത്തെ സമ്പന്നമാക്കും. അറബ് രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ 139 പ്രസാധകരുമിത്തവണയെത്തും.

കവിത രചനാ മത്സരം

അറബ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി പോയട്രി നൈറ്റ്സ് കവിതാ രചനാമത്സരവും ഇത്തവണ കുട്ടികളുടെ വായനോത്സവത്തില്‍ നടക്കും.ഒന്നാം സമ്മാനം 3000 ദിർഹവും, രണ്ടാം സമ്മാനം 2000 ദിർഹവും മൂന്നാം സമ്മാനം 1000 ദിർഹവുമാണ്.

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

SCROLL FOR NEXT