Gulf

ഷാർജ പുസ്തകോത്സവം: മലയാളത്തിലെ ബെസ്റ്റ് സെല്ലർ റാം c/o ആനന്ദി

ഇത്തവണത്തെ ഷാർജ പുസ്തകോത്സവത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മലയാള പുസ്തകം അഖിൽ പി ധർമജന്‍െ റാം c/o ആനന്ദി എന്ന നോവൽ. എൻ മോഹനന്‍റെ 'ഒരിക്കൽ ' എന്ന പുസ്തകം വാങ്ങാനും നിരവധി പേരെത്തി. 'റാം c/o ആനന്ദി'യുടെ ആയിരത്തോളം കോപ്പികളാണ് വിറ്റുപോയത്. മലയാള നോവൽ സാഹിത്യത്തിന്‍റെ പുഷ്കല കാലമാണിതെന്ന് ഡി സി ബുക്‌സ് സി ഇ ഒ രവി ഡി സി അഭിപ്രായപ്പെട്ടു.

മലയാളത്തിലെ വിവിധ പ്രസാധകരുടേതായി അൻപതിൽ പരം പുതിയ നോവലുകളും ഇരുപത്തിയഞ്ചോളം പുതു കഥാസമാഹാരങ്ങളുമാണ് ഇത്തവണ പുസ്തകോത്സവത്തിലെത്തിയത്. വാങ്ങേണ്ട പുസ്തകങ്ങളുടെ പേരുകൾ കുറിച്ചെടുത്ത് വന്ന് അവ വാങ്ങുന്ന രീതി ഇത്തവണ കൂടുതലായി കണ്ടുവെന്ന് രവി ഡി സി പറഞ്ഞു. യു എ ഇ യിലെ മലയാളി വായനക്കാരെ സംബന്ധിച്ച് പുസ്തകങ്ങൾ വാങ്ങുകയും വായിക്കപ്പെടുകയും ചെയ്യുന്ന കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ജി അരവിന്ദന്‍റെ 250 ദിർഹം വിലയുള്ള 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന പുസ്തകം വാങ്ങാൻ പോലും വായനക്കാരെത്തിയത് നല്ല സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇത്തരം പുസ്തകങ്ങൾക്ക് കേരളത്തിലേതിന് സമാനമായ സ്വീകാര്യത ഷാർജയിലും ലഭിക്കുന്നുവെന്നത് ആവേശകരമായ അനുഭവമാണെന്നും രവി ഡി സി വ്യക്തമാക്കി.

മേഖലയിലെ അറബിക് മാതൃഭാഷയായിട്ടുള്ള ഒരു വലിയ സമൂഹത്തെ വായനയുടെ തലമുറയാക്കി മാറ്റാൻ സാധിച്ചുവെന്നതാണ് ഷാർജ പുസ്തക മേളയുടെ നേട്ടമെന്ന് രവി ഡി സി നിരീക്ഷിക്കുന്നു. ഒരു രാജ്യത്തിൻറെ ബൗദ്ധിക മൂലധനം വർദ്ധിപ്പിക്കുക എന്ന മഹത്തായ കാര്യമാണ് യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ചെയ്തത് എന്ന് അദ്ദേഹം പറഞ്ഞു.വരും കാലങ്ങളിൽ ഈ രാജ്യത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിൽ വലിയ സംഭാവനകൾ നൽകാൻ പുസ്തക മേളക്ക് സാധിക്കും.ഈ ദീർഘ വീക്ഷണത്തിന്റെ പ്രയോജനം പ്രവാസിക്കുട്ടികൾക്കും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലുള്ള മലയാളി കുട്ടികൾ മലയാളത്തിലും ഇംഗ്ലീഷിലും ഒരു പോലെ വായിക്കുമ്പോൾ യു എ ഇ യിലുള്ള കുട്ടികൾ ഇംഗ്ലീഷ് പുസ്തകങ്ങളാണ് കൂടുതലായി വായിക്കുന്നത്.രണ്ടും വായന തന്നെയെന്നും രവി ഡി സി വിശദീകരിച്ചു.

സൗജന്യ കോക്ലിയർ ശസ്ത്രക്രിയയും 10 പേർക്ക് ശ്രവണസഹായിയും 100 പേ‍ർക്ക് ഇഎന്‍ടി പരിശോധനയും നല്കാന്‍ അസന്‍റ്

ഷാ‍‍ർജ പുസ്തകോത്സവം: ഇത്തവണ സന്ദ‍ർശക‍ർ 10 ലക്ഷത്തിലധികം, ഏറെയും ഇന്ത്യാക്കാർ

വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വ്യാവസായിക സാമ്പത്തിക വളര്‍ച്ചാ മുനമ്പ്: കിഫ്ബി പദ്ധതി പ്രഖ്യാപിച്ചു

രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ; "രുധിരം" ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

ധ്യാൻ ശ്രീനിവാസനൊപ്പം വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ്, ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ചിത്രീകരണം ആരംഭിച്ചു.

SCROLL FOR NEXT