ജിസിസി രാജ്യങ്ങളിലെ താമസക്കാർക്ക് തൊഴില്‍ മാനദണ്ഡം പരിഗണിക്കാതെ സന്ദർശക വിസ നല്‍കാന്‍ സൗദി അറേബ്യ.ഇത് സംബന്ധിച്ച മാർഗനിർദ്ദേശം ടൂറിസം മന്ത്രാലയമാണ് നല്‍കിയത്. നേരത്തെ മന്ത്രാലയത്തിന്‍റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുളള തൊഴില്‍ ചെയ്യുന്നവർക്ക് മാത്രമാണ് സന്ദർശകവിസയ്ക്ക് അപേക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നത്.
നിലവിലെ നിർദ്ദേശപ്രകാരം സന്ദർശകർക്ക് ഒന്നിലധികം തവണ വന്നുപോകാന്‍ സാധിക്കുന്ന 90 ദിവസത്തെ വിസ അനുവദിക്കും. ഒരു വർഷം വരെ കാലാവധിയുളള വിസയായിരിക്കും അനുവദിക്കുക. ഹജ്ജ സീസണില്‍ ഒഴികെ ഉംറ ചെയ്യാനും അനുമതിയുണ്ടായിരിക്കും.
വിസ അനുവദിച്ച തിയതി മുതല്‍ മൂന്ന് മാസത്തേക്ക് സാധുതയുളള 30 ദിവസത്തേക്ക് സിംഗിള്‍ എന്‍ട്രി വിസയും അനുവദിക്കും. ഇ വിസയ്ക്ക് 300 സൗദിറിയാലാണ് നിരക്ക്. ആരോഗ്യ ഇന്‍ഷുറന്‍സും എടുക്കണം.
മാർഗ്ഗ നിർദ്ദേശങ്ങള്‍
1. അപേക്ഷകന് 18 വയസ് പൂർത്തിയായിരിക്കണം. 18 വയസില്‍ താഴെയുളളവരുടെ കൂടെ മുതിർന്നവരുണ്ടായിരിക്കണം.
2. അപേക്ഷകന്‍റെ പാസ്പോർട്ടിന് ആറ് മാസത്തില്‍ കൂടുതല്‍ കാലാവധിയുണ്ടായിരിക്കണം. ജിസിസി രാജ്യത്തെ താമസ തിരിച്ചറിയില്‍ രേഖയുമുണ്ടായിരിക്കണം. ഇതിന് മൂന്ന് മാസത്തില്‍ കുറയാത്ത കാലാവധിയുണ്ടായിരിക്കണം.
3. ഹജ്ജ് സീസണില്‍ ഒഴികെ ഉംറ നിർവഹിക്കാം.
4. അപേക്ഷകൻ അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും വെവ്വേറെ വിസ അപേക്ഷകൾ നല്‍കണം., കൂടാതെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ അംഗത്തോടൊപ്പമുണ്ടായിരിക്കുകയും വേണം.