Gulf

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതി പുരസ്കാരം: കെപി രാമനുണ്ണിയ്ക്കും അക്ബ‍ർ ആലിക്കരയ്ക്കും

എസ്‌ കെ പൊറ്റെക്കാട്ട്‌ സ്മാരക സമിതിയുടെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.സമഗ്ര സംഭാവനയ്ക്കുള്ള 25000 രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം കെ പി രാമനുണ്ണിക്കും ( പുസ്തകം 'ഹൈന്ദവം ') പതിനായിരം രൂപയും പ്രശംസാപത്രവും അടങ്ങുന്ന കഥാവിഭാഗം പുരസ്കാരം പ്രവാസിയായ അക്ബർ ആലിക്കരയുടെ കഥാസമാഹാരം ' ചിലയ്ക്കാത്ത പല്ലി' ക്കും ലഭിച്ചു.

പ്രൊഫ.എം കെ സാനു , ഡോ.പി സോമൻ ശ്രീമതി സുജാ സൂസൻ ജോർജ്‌ എന്നിവരടങ്ങുന്ന ജൂറിയാണ്‌ പുരസ്കാരം നിർണ്ണയിച്ചത്‌.മലയാളം മിഷൻ റാസൽഖൈമ ചാപ്റ്റർ സെക്രട്ടറിയും 'ചേതന റാസൽഖൈമയുടെ മുൻ ഭാരവാഹിയും കൂടിയായ അക്ബർ , ഉറൂബ്‌ ചെറുകഥാ പുരസ്കാരം, അക്കാഫ്‌ പോപ്പുലർ ചെറുകഥാ പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്‌.

കഴിഞ്ഞ വർഷത്തെ ഷാർജ ബുക്‌ ഫെയറിൽ പ്രകാശനം ചെയ്ത പുസ്കം ഹരിതം ബുക്സാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.പുരസ്കാരങ്ങൾ ജൂൺ അവസാനവാരം കോഴിക്കോട്‌ വെച്ച്‌ സമ്മാനിക്കുമെന്ന് ശ്രീമതി സുജ സൂസൻ ജോർജ്‌ , സമിതി ചെയർമാൻ രമേശൻ ദേവപ്രിയം , ഖജാൻജി റാണി പി കെ എന്നിവർ വാർത്താ സമ്മേളത്തില്‍ അറിയിച്ചു.

ദുബായ് ലാൻഡിലെ റുകാൻ കമ്മ്യൂണിറ്റിയിൽ യൂണിയൻ കോപ് ശാഖ തുടങ്ങും

വിവാദങ്ങൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയെ; കോൺഗ്രസ് - ബിജെപി ബന്ധം പകൽപോലെ എല്ലാവർക്കുമറിയാമെന്ന് പിഎ മുഹമ്മദ് റിയാസ്

എന്റെ ആദ്യ സിനിമയിലെയും ആദ്യ തിരക്കഥയിലെയും ആദ്യ നായകൻ; ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിയെക്കുറിച്ച് ലാൽ ജോസ്

'താൻ എന്താ എന്നെ കളിയാക്കാൻ വേണ്ടി സിനിമയെടുക്കുകയാണോ എന്നാണ് മമ്മൂക്ക ആദ്യം ശ്രീനിവാസനോട് ചോദിച്ചത്'; കമൽ

അഭിനേതാക്കൾക്ക് തുല്യവേതനം അപ്രായോഗികം; മുഖ്യമന്ത്രിക്ക് കത്തെഴുതി കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, കത്തിന്റെ പൂർണ്ണ രൂപം

SCROLL FOR NEXT