Gulf

ഡ്രൈവർമാർക്ക് ബോധവല്‍ക്കരണം നടത്തി ആർടിഎ

വാഹനമോടിക്കുമ്പോള്‍ ക്ഷീണമോ മയക്കമോ അനുഭവപ്പെടുന്നതടക്കമുളള കാര്യങ്ങളില്‍ ഡ്രൈവർമാരെ ബോധവല്‍ക്കരിച്ച് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. റമദാന്‍ മാസത്തില്‍ ഭക്ഷണ ഉറക്കശീലങ്ങളിലെ മാറ്റം കാരണം പലർക്കും ഏകാഗ്രത കുറയുന്നു. ഇതേകുറിച്ചുളള അവബോധം വർദ്ധിപ്പിക്കുന്നതിനായാണ് ബോധവല്‍ക്കരണ പദ്ധതി ആർടിഎ നടപ്പിലാക്കിയത്.

നിങ്ങളുടെ ഇഫ്താർ ആസ്വദിക്കൂ, നിങ്ങളുടെ വഴിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ, എന്ന സന്ദേശം നല്‍കിയാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിയത്. നേരിട്ടും സമൂഹമാധ്യമങ്ങള്‍ വഴിയും ഉപഭോക്തൃ സേവന കേന്ദ്രങ്ങളിലൂടെ അയക്കുന്ന സന്ദേശങ്ങള്‍ മുഖാന്തിരവും ബോധവല്‍ക്കരണം നടത്തുകയാണ് ആർടിഎ.

ഇത് കൂടാതെ ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി ചേർന്നുളള സംരംഭവും നടക്കുന്നുണ്ട്. ഡ്രൈവിംഗ് ടെസ്റ്റിൽ വിജയിക്കുന്ന ഏതൊരു ട്രെയിനി ഡ്രൈവർക്കും സുരക്ഷിതമായ ഡ്രൈവിംഗ് സംബന്ധിച്ച പ്രധാന നിർദ്ദേശങ്ങൾ ഉൾപ്പെടെയുള്ള ഇഫ്താർ വൗച്ചർ സമ്മാനിക്കും. സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ചുള്ള 8000 ബോധവൽക്കരണ ലഘുലേഖകൾ വിശുദ്ധ മാസത്തിൽ വിതരണം ചെയ്യുന്നുണ്ട്.

റമദാനില്‍ നടക്കുന്ന മിക്ക അപകടങ്ങളുടെയും മൂല കാരണം വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാത്തതാണ്.ക്ഷീണമോ മയക്കമോ തോന്നുന്നുണ്ടെങ്കില്‍ അല്‍പനേരം വിശ്രമിച്ച് ക്ഷീണം അകറ്റി വേണം യാത്ര തുടരാനെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

റമദാനില്‍ ഇ11 റോഡില്‍ ഉള്‍പ്പടെ ട്രക്കുകളുടെ സഞ്ചാരത്തില്‍ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദേരയിലെയും ബർ ദുബായിലെയും നഗരകേന്ദ്രങ്ങളിൽ രാവിലെ 6:00 മുതൽ രാത്രി 10:00 വരെ എന്നതിനുപകരം റമദാന്‍ മാസത്തില്‍ രാവിലെ 7:00 മുതൽ രാത്രി 11:00 വരെ ട്രക്കുകളുടെ സഞ്ചാരം നിരോധിച്ചിട്ടുണ്ട്.അല്‍ ഷിന്‍റഗ ടണല്‍, അല്‍ മക്തൂം പാലം, ബിസിനസ് ബേ ബ്രിഡ്ജ് എന്നിവയുള്‍പ്പടെയുളള ഇടങ്ങളിലും നിശ്ചിത സമയത്ത് ട്രക്കുകളുടെ ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT