Gulf

ദുബായ്ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് സ‍േവനം പുനരാരംഭിക്കുമെന്ന് ആ‍ർടിഎ

ദുബായ്ഗ്ലോബല്‍ വില്ലേജിലേക്ക് ബസ് സേവനം പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. നാലു റൂട്ടുകളിലാണ് പ്രത്യേക ബസ് സേവനം ആരംഭിക്കുക. അല്‍ റഷീദിയ ബസ് സ്റ്റേഷനില്‍ നിന്ന് ഒരു മണിക്കൂർ ഇടവിട്ടും (റൂട്ട് 102) യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് 40 മിനിറ്റിന്‍റെ ഇടവേളയിലും (റൂട്ട് 103) ബസുണ്ടാകും. കൂടാതെ അല്‍ ഗുബൈബ സ്റ്റേഷനില്‍ നിന്നും (റൂട്ട് 104) മാള്‍ ഓഫ് ദ എമിറേറ്റ്സ് സ്റ്റേഷനില്‍ നിന്നും (റൂട്ട് 106) ഓരോ മണിക്കൂർ ഇടവിട്ടും ബസ് സേവനം ലഭ്യമാകും.

ഗ്ലോബല്‍ വില്ലേജിന്‍റെ 27 മത് സീസണ്‍ ആരംഭിക്കുന്ന ഒക്ടോബർ 25 ന് തന്നെ ബസ് സേവനവും ആരംഭിക്കും. 10 ദിർഹമാണ് നിരക്ക്. ഡീലക്സ് കോച്ചുകളും സാധാരണ ബസുകളും ഈ സീസണില്‍ സർവ്വീസ് നടത്തും. കുടുംബങ്ങള്‍ക്കും സന്ദർശകർക്കും മികച്ച സുരക്ഷയും സൗകര്യവും ഉറപ്പാക്കിയാണ് ബസ് സേവനം നടത്തുകയെന്നും ആർടിഎ അറിയിച്ചു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT