Gulf

ഗ്ലോബല്‍ വില്ലേജിന്‍റെ പുതിയ സീസണിലെ വ്യാപാരകേന്ദ്രങ്ങള്‍ക്കായുളള രജിസ്ട്രേഷന്‍ തുടരുന്നു

ആഗോള ഗ്രാമമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദുബായ് ഗ്ലോബല്‍ വില്ലേജിന്‍റെ ഏറ്റവും പുതിയ സീസണായുളള കിയോസ്കുകള്‍,റീടെയ്ല്‍ ഷോപ്പുകള്‍, അതിഥി സേവനങ്ങള്‍ ട്രോളികള്‍ തുടങ്ങിയ വിഭാഗങ്ങളിലേക്ക് രജിസ്ട്രേഷന്‍ തുടരുകയാണ്. വ്യാപാര സംരംഭം ലോകത്തെ ഏല്ലായിടത്തേക്കുമെത്തിക്കാനുളള ഏറ്റവും എളുപ്പമാർഗമാണ് ഗ്ലോബല്‍ വില്ലേജ്. കിയോസ്കുകളുടേയും ട്രോളികളുടേയും രജിസ്ട്രേഷനുളള സൗകര്യം ആഗസ്റ്റ് രണ്ട് വരെയാണ്. അതിഥി സേവന വിഭാഗങ്ങൾക്കുമുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 25 ന് അവസാനിക്കും.

വിവിധ വ്യാപാര അവസരങ്ങള്‍ അറിയുന്നതിനായും അഭിപ്രായം രേഖപ്പെടുത്തുന്നതിനായും business.globalvillage.ae സന്ദർശിക്കാം.ഗ്ലോബല്‍ വില്ലേജിന്‍റെ കഴിഞ്ഞ സീസണ്‍ സന്ദർശക ബാഹുല്യം കൊണ്ട് ശ്രദ്ധനേടിയിരുന്നു. ഗ്ലോബല്‍ വില്ലേജ് സീസണ്‍ 29 ഒക്ടോബറിലാണ് ആരംഭിക്കുക. ഏപ്രില്‍ വരെ നീണ്ടുനില്‍ക്കുന്ന ഗ്ലോബല്‍ വില്ലേജില്‍ ഇത്തവണയും നിരവധി സന്ദർശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT