Gulf

പെട്ടിക്കാര്യം മാത്രമല്ല, ജനങ്ങളുടെ കാര്യവും ചർച്ചയാവണം: പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി സരിന്‍

ഷാ‍ർജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വാരാന്ത്യത്തില്‍ തിരക്ക് അനുഭവപ്പെട്ടു. ശനി,ഞായർ ദിവസങ്ങളില്‍ നിരവധിപേരാണ് എക്സ്പോ സെന്‍ററില്‍ എത്തിയത്. കേരളത്തില്‍ നിന്നുളള എഴുത്തുകാരും രാഷ്ട്രീയക്കാരുമുള്‍പ്പെടെയുളളവരും വിവിധ പരിപാടികളില്‍ സാന്നിദ്ധ്യമറിയിച്ചു.

പുസ്തകോത്സവത്തിനെത്തിയവരില്‍ സ്റ്റാറായിരുന്നു പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി സരിന്‍. വോട്ടിന്‍റെ വില മാത്രമല്ല, വാക്കിന്‍റെ വിലകൂടി പ്രധാനമാണെന്നായിരുന്നു ഷാർജ യാത്രയെ കുറിച്ചുളള സരിന്‍റെ പ്രതികരണം. യുഎഇയില്‍ നിരവധി പാലക്കാട്ടുകാരുണ്ട്. അവരെയെല്ലാം കാണാന്‍ ആകില്ലെങ്കിലും സാന്നിദ്ധ്യമറിയിക്കുകയെന്നുളളതാണ് ലക്ഷ്യം.പെട്ടിയുടെ കാര്യം മാത്രം പറഞ്ഞാല്‍ പ്രചരണമാകില്ലെന്നും ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചർച്ച ചെയ്യേണ്ടതുണ്ടെന്നും സരിന്‍ പറഞ്ഞു. ഭാര്യയും ഷാർജയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുമായ സൗമ്യസരിന്‍റെ പുസ്തകപ്രകാശനത്തിലും സരിന്‍ പങ്കെടുത്തു. പ്രചാരണ തിരക്കിനിടയില്‍ സരിന്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും വന്നതില്‍ സന്തോഷമുണ്ടെന്നും സൗമ്യ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായി ഷാർജ പുസ്തകമേള മാറിയെന്ന് മുരളി തുമ്മാരുകുടി.ലോകത്ത് എവിടെനിന്നുമുളള പുസ്തകങ്ങള്‍, എഴുത്തുകാർ,ആളുകള്‍,എല്ലാ തരത്തിലുമുളള പുസ്തകങ്ങള്‍ ഇവിടെയുണ്ട്. യുഎഇയ്ക്ക് അഭിമാനമാകുന്ന തരത്തില്‍ മറ്റ് രാജ്യങ്ങള്‍ക്ക് അസൂയയാകുന്ന പുസ്തകമേളയായി മാറി. കേരളത്തില്‍ നിന്നുളള നിരവധി എഴുത്തുകാരെ കാണാന്‍ പറ്റി. ഇനിയും വരണമെന്നാണ് ആഗ്രഹം.മലയാളികള്‍ പുസ്തകമേളയെ ഉത്സവമാക്കി മാറ്റുന്നുവെന്നുളളത് അഭിമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പുസ്തകമേളകള്‍ കൂടുതലായി വരുന്നുവെന്നുളളതിന്‍റെ അർത്ഥം, അത്രത്തോളം മലയാളികള്‍ ഉയർന്നുവെന്നുളളത് തന്നെയാണെന്നും അദ്ദേഹം വിലയിരുത്തി. നവംബർ ആറിനാണ് പുസ്തകോത്സവം ആരംഭിച്ചത്. 17 വരെ നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തിലേക്ക് പ്രവേശനം സൗജന്യമാണ്.

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

പ്രിയ മുസ്തു, നിങ്ങൾക്കും എല്ലാം "മുറ"പോലെ വന്നു ചേരട്ടെ; 'മുറ'യ്ക്ക് അഭിനന്ദനങ്ങളുമായി ലിജോ ജോസ് പെല്ലിശ്ശേരിയും സുരഭി ലക്ഷ്മിയും

വായനയുടെ ഉത്സവമൊരുക്കി ഷാ‍ർജ

'പാടാൻ ഏറ്റവും പ്രയാസമുള്ള സൗത്ത് ഇന്ത്യൻ ഭാഷ മലയാളമാണ്, പ്രണയ ഗാനങ്ങൾ മാത്രമല്ല അവിടെയുള്ളത്': ശ്രേയ ഘോഷാൽ

നെല്ല് സംഭരണം; സപ്ലൈകോയ്ക്ക് സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

SCROLL FOR NEXT