Gulf

പലസ്തീൻ ജനതക്ക് വീണ്ടും സഹായമെത്തിച്ച് ലുലു ഗ്രൂപ്പ്

ഗസയിൽ സംഘർഷം മൂലം ദുരിതമനുഭവിക്കുന്ന പലസ്തീൻ ജനതക്ക് വീണ്ടും സഹായഹസ്തവുമായി ലുലു ഗ്രൂപ്പ്. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ ഉൾപ്പെടെ 50 ടൺ സഹായവസ്തുക്കളാണ് രണ്ടാം ഘട്ട സഹായമായി കെയ്റോയിലുള്ള ലുലു ഗ്രൂപ്പ് റീജിയണൽ ഓഫിസ് മുഖാന്തിരം ഈജിപ്ത് റെഡ്ക്രസൻ്റിന് കൈമാറിയത്. ലുലു ഈജിപ്ത് മാർക്കറ്റിംഗ് മാനേജർ ഹാതെം സെയിദിൻ്റെ നേതൃത്വത്തിലാണ് സഹായവസ്തുക്കൾ ഈജിപ്ത് റെഡ്ക്രസൻ്റിന് കൈമാറിയത്.

ലുലു ഈജിപ്ത് ബഹറൈൻ ഡയറക്ടർ ജൂസർ രൂപാവാല, റീജിയണൽ ഡയറക്ടർ ഹുസെഫ ഖുറെഷി, റെഡ് ക്രസൻ്റ് അധികൃതർ എന്നിവരും സംബന്ധിച്ചു. ലുലു കൈമാറിയ സഹായങ്ങൾ ഗാസയിലെ ജനങ്ങൾക്ക് എത്രയും പെട്ടെന്ന് എത്തിക്കാനാണ് ലക്ഷ്യമെന്ന് ഈജിപ്ത് റെഡ്ക്രസൻ്റ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റാമി എൽ നാസർ അറിയിച്ചു. പലസ്തീൻ ജനതക്ക് നൽകുന്ന സഹായഹസ്തത്തിന് ലുലു ഗ്രൂപ്പിനോടും എം.എ. യൂസഫലിയോടും എൽ നാസ്സർ പ്രത്യേകം നന്ദി അറിയിച്ചു. കഴിഞ്ഞ ഡിസംബറിൽ ആദ്യഘട്ട സഹായമായി 50 ടൺ അവശ്യവസ്തുക്കൾ ലുലു ഈജിപ്ത് റെഡ് ക്രസൻ്റിൻ്റെ സഹകരണത്തോടെ ഗാസയിലെ ജനങ്ങൾക്ക് എത്തിച്ചിരുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT