Gulf

റമദാനൊരുങ്ങി ലുലു

റമദാനില്‍ വില സ്ഥിരതയും ഓഫറുകളും പ്രഖ്യാപിച്ച് ലുലുഗ്രൂപ്പ്. ഉല്‍പന്ന ലഭ്യത ഉറപ്പുവരുത്താനും വില വർദ്ധനവില്ലാതെ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുമായുളള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞതായി ലുലു ഗ്രൂപ്പ് അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വിവിധ തരത്തിലുളള ഓഫറുകളും പ്രമോഷനുകളു യുഎഇയിലെ വിവിധ ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഭക്ഷണത്തിനും പലചരക്ക് ഉൽപ്പന്നങ്ങൾക്കും 60% വരെ കിഴിവ് പ്രഖ്യാപിച്ചു.സമൂഹമാധ്യമങ്ങളിലൂടെയും പ്രത്യേക പ്രമോ കാറ്റലോഗിലൂടെയും എല്ലാ വിഭാഗങ്ങളിലുമുളള പതിവ് പ്രതിവാര പ്രമോഷനുകള്‍ ഉള്‍പ്പടെയുളളവയുടെ വിവരങ്ങള്‍ ലഭ്യമാക്കും.ഭക്ഷണം, പലചരക്ക്, വീട്ടുപകരണങ്ങൾ, ഇലക്‌ട്രോണിക്‌സ്, ലൈഫ്‌സ്‌റ്റൈൽ ഉൽപന്നങ്ങൾ, ഫർണിച്ചറുകൾ തുടങ്ങി 5,000-ലധികം ഉൽപ്പന്നങ്ങൾ റമദാൻ സീസണിലുടനീളം പ്രത്യേക വിലയിൽ ലഭ്യമാകും.

റമദാന്‍ കിറ്റുകള്‍

റമദാനോട് അനുബന്ധിച്ച് രണ്ട് തരത്തിലുളള റമദാന്‍ കിറ്റുകള്‍ ലുലുവില്‍ ലഭ്യമാകും. അരി, പഞ്ചസാര, പാൽപ്പൊടി, തൽക്ഷണ ഭക്ഷണം, ജെല്ലി, കസ്റ്റാർഡ് മിക്‌സുകൾ, ഫ്രൂട്ട് കോഡിയലുകൾ, പാസ്ത, ധാന്യങ്ങൾ, എണ്ണ, മറ്റ് അവശ്യ പലചരക്ക് സാധനങ്ങൾ എന്നിവ ഉള്‍പ്പടുന്ന കിറ്റുകള്‍ക്ക് 85 ദിർഹം,120 ദിർഹമെന്നിങ്ങനെയാണ് നിരക്ക്.റമദാൻ മാസത്തില്‍ വിൽക്കുന്ന ഓരോ ഉൽപന്നത്തിനും ഒരു ദിർഹം വീതം ദുബായ് കെയേഴ്സിലേക്കു സംഭാവന നൽകും.

സംഭാവന സമ്മാനകാർഡുകള്‍

റെഡ് ക്രെസന്‍റുമായി ചേർന്ന് ജീവകാരുണ്യ പദ്ധതികളിലും ലുലു സഹകരിക്കും. സംഭാവന നല്‍കുന്നതിനായുളള സമ്മാനകാർഡുകളും ലുലു ഗ്രൂപ്പില്‍ ലഭ്യമാകും. 25, 50 ദിർഹത്തിന്‍റെ സമ്മാനകാർഡുകളും ലഭ്യമാകും.

റമദാന്‍ നൈറ്റ്

ഇതുകൂടാതെ ഈന്തപ്പഴമേള,പഴം പച്ചക്കറി ഓർഗാനിക് ഉല്‍പന്നങ്ങളുടെ മേള, ഇറച്ചി, ചിക്കൻ, മീൻ എന്നിവയുടെ മേള, ഇഫ്താർ സ്പെഷല്‍, അറബിക് മധുര പലഹാരങ്ങളുടെ പ്രത്യേക ശേഖരമെന്നിവയും ലുലുവില്‍ ഒരുക്കിയിട്ടുണ്ട്.കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനും കലാപരിപാടികള്‍ ആസ്വദിക്കാനുമായി വിവിധ ലുലു സ്റ്റോറുകളില്‍ റമദാന്‍ നൈറ്റും സംഘടിപ്പിക്കും.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT