Gulf

പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തണം ഡോ. അബ്ദുൾ സലാം മുഹമ്മദ്

പ്രകൃതി ദുരന്തങ്ങള്‍ ‍നേരിടാന്‍ സാങ്കേതിക വിദ്യകള്‍ കൂടുതലായി പ്രയോജനപ്പെടുത്തണമെന്ന് ഇസ്​റോ മുൻ ശാസ്ത്രജ്ഞന്‍ ഡോ. അബ്ദുള്‍ സലാം മുഹമ്മദ്.സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഫലപ്രദമായ മുന്നറിയിപ്പ് സംവിധാനങ്ങള്‍ നടപ്പിലാക്കുന്നത് ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കും. ജപ്പാന്‍ അടക്കമുളള രാജ്യങ്ങള്‍ സ്വീകരിക്കുന്ന മാതൃക നമുക്ക് മുന്നിലുണ്ട്. ഇത് നമുക്കും പരീക്ഷിക്കണമെന്നും വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു.

പശ്ചിമഘട്ടത്തിന്‍റെ പാരിസ്ഥിതിക സന്തുലനം തകിടം മറിക്കുന്ന പ്രവ‍ർത്തനങ്ങളുണ്ടാകരുത്. ചില മേഖലകളില്‍ സ്ഥാപിച്ചിട്ടുളള കൂറ്റന്‍ കാറ്റാടിയന്ത്രങ്ങളുടെ പ്രവർത്തനങ്ങള്‍ പോലും പാരിസ്ഥിതിക സന്തുലനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടുള്ള മർകസ് നോളജ് സിറ്റിയിലെ വികസനം യുഎന്നിന്‍റെ മാനദണ്ഡങ്ങൾക്ക്​ അനുസൃതമാണെന്നും ഒരു സുസ്ഥിര നഗരത്തിന്‍റെ ആഗോള മാതൃക സ്ഥാപിക്കുന്നതിൽ വിജയിക്കാനായെന്നും മർകസ് നോളജ് സിറ്റിയുടെ സി.ഇ.ഒ കൂടിയായ ഡോ. അബ്ദുൾ സലാം മുഹമ്മദ് അവകാശപ്പെട്ടു.

നിർമ്മിത ബുദ്ധി കൂടുതല്‍ മേഖലകളിലേക്ക് പ്രചാരം നേടുകയാണ്. കൂടുതല്‍ ജോലി സാധ്യതകള്‍ എഐ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും നിലവിലുളള പല ജോലി മേഖലകളും അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുള്‍ക്കൊണ്ടാകണം പാഠ്യപദ്ധതികളുടെ നവീകരണം. ജനീവയിൽ നടന്ന യുഎന്നിന്‍റെ വേൾഡ് അസോസിയേഷൻ ഫോർ സസ്‌റ്റെയ്‌നബിൾ ഡെവലപ്‌മെന്‍റിന്‍റെ വാർഷിക സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിച്ചിരുന്നു ഡോ.അബ്ദുൾ സലാം മുഹമ്മദ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മഫാസ’ ഇൻവെസ്റ്റ്‌മെന്‍റ്സ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഡോ അബ്ദുള്‍ സലാം മുഹമ്മദാണ് 'മഫാസ'യുടെ ചെയർമാന്‍

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT