ShibilZain
Gulf

വ്യാവസായിക തൊഴിലാളികൾക്ക് അടിയന്തര ആരോഗ്യ സേവനങ്ങൾ നൽകുന്നതിനായി മുസഫയിൽ പ്രത്യേക അത്യാഹിത വിഭാഗം തുറന്നു

അബുദബി മുസഫയിലെ വ്യാവസായിക തൊഴിലാളികൾക്ക് മികച്ച അത്യാഹിത ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ലൈഫ്‌കെയർ ഹോസ്പിറ്റൽ പ്രത്യേക അത്യാഹിത വിഭാഗം ആരംഭിച്ചു. രോഗികൾക്ക് അടിയന്തര പരിചരണം ലഭ്യമാക്കാനുള്ള മാനദണ്ഡങ്ങൾ കൈവരിച്ച ആശുപത്രിക്ക് അബുദാബി ആരോഗ്യ വകുപ്പ് ലൈസൻസ് അനുവദിച്ചതിന് പിന്നാലെയാണ് പ്രത്യേക വിഭാഗം പ്രവർത്തനം തുടങ്ങിയത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 999 കേസുകളടക്കം വ്യാവസായിക തൊഴിലിടങ്ങളിലെ പരുക്കുകൾക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും പുതിയ അത്യാഹിത വിഭാഗം മുഴുവൻ സമയ വൈദ്യ പരിചരണവും അടിയന്തര ചികിത്സയും നൽകും.

മുസഫ പോലീസ് ലെഫ്റ്റനന്‍റ് കേണൽ സുൽത്താൻ ഹാദിർ, മുസഫ മുനിസിപ്പാലിറ്റി മാനേജർ ഹമീദ് അൽ മർസൂഖി, ബുർജീൽ ഹോൾഡിങ്സ് സിഇഒ ജോൺ സുനിൽ, ബുർജീൽ ഹോൾഡിംഗ്സ് സിഒഒ സഫീർ അഹമ്മദ്, എന്നിവർ സംയുക്തമായി അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തു. മുസഫ മുനിസിപ്പാലിറ്റിയിലെയും മുസഫ പോലീസിലെയും ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘവും പരിപാടിയിൽ പങ്കെടുത്തു.

വ്യാവസായിക മേഖലയിലെ സങ്കീർണ്ണവും വിട്ടുമാറാത്തതുമായ രോഗങ്ങൾക്ക് കഴിഞ്ഞ ഒമ്പത് വർഷത്തിലേറെയായി ചികിത്സ നൽകുന്ന ലൈഫ്‌കെയർ ഹോസ്പിറ്റലിന് ഈ മേഖലയിലെ അനുഭവസമ്പത്ത് അത്യാഹിത സേവനങ്ങൾക്കും ഗുണകരമാകും. നിർമ്മാണ സ്ഥലങ്ങളിൽ ഉണ്ടാകുന്ന ഹൃദയസംബന്ധമായ അത്യാഹിതങ്ങൾ, സ്ട്രോക്കുകൾ, ആസ്ത്മ, അലർജി എന്നിവയ്ക്കുള്ള ചികിത്സകൾ ആശുപത്രിയിലുണ്ട്. ജോലിസ്ഥലത്തെ ഗുരുതരവും അല്ലാത്തതുമായ പരിക്കുകൾ ഉൾപ്പെടെ നിരവധി കേസുകൾ കൈകാര്യം ചെയ്യാൻ പുതുതായി ആരംഭിച്ച അത്യാഹിത വിഭാഗം പ്രാപ്തമാണ്. കൂടാതെ എല്ലാവിധ അടിയന്തര ശസ്ത്രക്രിയകളും ചികിത്സയും ലഭ്യമാക്കും.മുറിവുകൾ, സൂര്യാഘാതം, പൊള്ളൽ, ചൊറിച്ചിൽ, ഒടിവുകൾ, ചതവ്, തലയ്കേൽക്കുന്ന പരിക്കുകൾ, നട്ടെല്ലിനേൽക്കുന്ന ആഘാതം തുടങ്ങിയവയാണ് മേഖലയിൽ അടിയന്തര പരിചരണം ആവശ്യമായ മറ്റു കേസുകൾ, സിപിആറും സ്റ്റെബിലൈസേഷനും നൽകുന്ന പ്രീ-ഹോസ്പിറ്റൽ ആംബുലൻസ് സേവനവും വിഭാഗത്തിൽ ലഭ്യമാണ്.

രോഗികൾക്ക് അതിവേഗ പരിചരണം നൽകാനായി ഉന്നത പരിശീലനം ലഭിച്ച എമർജൻസി ഫിസിഷ്യൻമാർ, നഴ്‌സുമാർ, സപ്പോർട്ട് സ്റ്റാഫ് എന്നിവരാണ് അത്യാഹിത വിഭാഗത്തിലുള്ളത്. ഹൃദയ പരിചരണം, ന്യൂറോ സർജറി, പൾമണോളജി, ന്യൂറോളജി, ഇഎൻടി, യൂറോളജി, ഇന്‍റേണല്‍ മെഡിസിൻ എന്നിവയിൽ സേവനം നൽകുന്ന സ്പെഷ്യലിസ്റ്റുകളും ആവശ്യാനുസരണം ഇവരുമായി ചേർന്നു പ്രവർത്തിക്കും. മുസഫയിലെ വ്യാവസായിക മേഖലയിലും പരിസരത്തും നൂതന ആരോഗ്യ സംരക്ഷണ വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പ്പാണ് പുതിയ അത്യാഹിത സേവനങ്ങളെന്ന് അത്യാഹിത വിഭാഗം തലവൻ ഡോ. ഹുസൈൻ ക്സാർ ബാസി അൽ-ഷമ്രി പറഞ്ഞു. അത്യാഹിത വിഭാഗം മുസഫ മേഖലയിലുള്ളവർക്ക് ഏറ്റവും മികച്ച ആരോഗ്യ പരിചരണവും വിദഗ്ധ സേവനങ്ങളും ലഭ്യമാക്കുമെന്ന് ബുർജീൽ ഹോൾഡിംഗ്‌സ് സിഇഒ ജോൺ സുനിൽ പറഞ്ഞു. ഇതിനായുള്ള പിന്തുണയ്ക്കും മാർഗനിർദേശങ്ങൾക്കും ഡിഒഎച്ച് അടക്കമുള്ള അധികൃതർക്ക് അദ്ദേഹം നന്ദി പറഞ്ഞു.വ്യാവസായിക മേഖലകളിൽ അത്യാഹിത ആരോഗ്യ പരിചരണം, ആരോഗ്യ സ്‌ക്രീനിംങ്ങുകൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ കാംപെയിനുകളും പുതിയ അത്യാഹിത വിഭാഗം സംഘടിപ്പിക്കും.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT