Gulf

അനിരുദ്ധ് രവിചന്ദ്രന്‍റെ ആഗോള സംഗീത യാത്ര ഹുക്കും വേള്‍ഡ് ടൂറിന് ഫെബ്രുവരി 10 ന് ദുബായില്‍ തുടക്കം

സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രന്‍റെ ആഗോള സംഗീതയാത്രയ്ക്ക് അടുത്തമാസം ദുബായില്‍ തുടക്കമാകും. ഹുക്കും വേള്‍ഡ് ടൂർ-അലപാര കേലപ്പരം കണ്‍സേ‍ർട്ട ദുബായ് കൊക്കോകോള അരീനയില്‍ ഫെബ്രുവരി 10 നാണ് നടക്കുക.10 രാജ്യങ്ങളില്‍ ഹുക്കും വേള്‍ഡ് ടൂർ സഞ്ചരിക്കും.

ദുബായിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന പിന്തുണയും സ്നേഹവും ഏറെ പ്രചോദനം നല്‍കുന്നതാണ്. അതുകൊണ്ടാണ് സംഗീത യാത്രയുടെ തുടക്കം ദുബായ് എന്ന് തീരുമാനിച്ചതെന്ന് അനിരുദ്ധ് രവിചന്ദ്രന്‍ പറഞ്ഞു. യാത്രകളെപ്പോഴും അനുഗ്രഹമാണ്. തന്‍റെ സംഗീതത്തെ സ്നേഹിക്കുന്നവരുമായി അടുത്തിടപഴകാനുളള അവസരമാണ് ഹുകും വേള്‍ഡ് ടൂർ.

2014 ല്‍ മലയാളത്തിലുള്‍പ്പടെ മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിനായി സംഗീതമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ താന്‍ പങ്കുവയ്ക്കുന്നത് ശരിയല്ലെന്നും അനിരുദ്ധ് പറഞ്ഞു.മലയാളത്തില്‍ പ്രേമം,മൈക്കിള്‍ ഫാത്തിമ എന്നീ രണ്ട് ചിത്രങ്ങളില്‍ അനിരുദ്ധ് ഗാനം ആലപിച്ചിട്ടുണ്ട്. ബ്രാന്‍ഡ് അവതാർ പള്‍സുമായി ചേർന്നാണ് സംഗീത കച്ചേരി സംഘടിപ്പിക്കുന്നത്. അവിസ്മരണീയ സംഗീത അനുഭവം സമ്മാനിക്കുന്നതായിരിക്കും പരിപാടിയെന്ന് ബ്രാൻഡ് അവതാർ ഹേമചന്ദ്രൻ പറഞ്ഞു.

2011 ല്‍ വൈ ദിസ് കൊലവെറിയെന്ന ഗാനത്തിലൂടെയാണ് അനിരുദ്ധ് സംഗീതലോകത്തേക്ക് എത്തുന്നത്. ബോളിവുഡ് ചിത്രമായ ജവാൻ ഉൾപ്പെടെ നിരവധി തമിഴ്, മലയാളം, തെലുങ്ക് സിനിമകളില്‍ സംഭാവന നല്‍കിയ അനിരുദ്ധ് ദുബായ് ഫ്രെയിമില്‍ നടത്തിയ വാർത്താസമ്മേളത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ആണ് അനിരുദ്ധിന്‍റെ സം​ഗീതസംവിധാനത്തിൽ ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. പരിപാടിയുടെ ടിക്കറ്റ് പ്ലാറ്റിനം ലിസ്റ്റിലും കൊക്കകോള അരീനയിലും വിർജിൻ ടിക്കറ്റുകളിലും ലഭ്യമാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT