Gulf

തൊഴിലാളികൾക്കായി ഹെലിപാഡിൽ പൂർണ്ണചന്ദ്ര യോഗ: യുഎഇയിൽ അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾക്ക് തുടക്കമായി

അന്താരാഷ്‌ട്ര യോഗ ദിനത്തിന് മുന്നോടിയായി വിപിഎസ് ഹെൽത്ത്‌കെയർ സംഘടിപ്പിക്കുന്ന യോഗ്യാഭ്യാസ പരിപാടികളുടെ ഭാഗമായി പൂർണചന്ദ്ര യോഗ സെഷനില്‍ 35 പേർ പങ്കെടുത്തു.അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി ഹെലിപ്പാഡിലാണ് പ്രത്യേക യോഗ സെഷന്‍ നടന്നത്.ബുർജീൽ യോഗ സ്പെഷ്യലിസ്റ്റ് ലോകേഷ് ഹെഗ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു ഹെലിപ്പാഡിലെ യോഗാഭ്യാസം. ഇതോടൊപ്പം യോഗാദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് മുസഫയിലെ വ്യാവസായിക തൊഴിലാളികൾക്കായി ലൈഫ്‌കെയർ ഹോസ്പിറ്റലിലും പ്രത്യേക യോഗാഭ്യാസം നടന്നു. വരും ദിവസങ്ങളിൽ അബുദാബി, അൽഐൻ, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ആശുപത്രികളിലും പൊതുജനങ്ങൾക്കായി യോഗ സെഷനുകൾ നടക്കും. യോഗാദിനാചരണത്തിന്‍റെ സന്ദേശം ജനങ്ങളിൽ എത്തിക്കാനും യോഗയുടെ ഗുണഫലങ്ങൾ ജീവിതത്തിന്‍റെ ഭാഗമാക്കാൻ അവരെ പ്രേരിപ്പിക്കുകയുമാണ് പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ബുർജീൽ ഹോസ്പിറ്റൽസ് റീജ്യണൽ സിഇഒ ജോൺ സുനിൽ പറഞ്ഞു. സ്ട്രോബറി മൂൺ രാത്രിയിൽ തന്നെ പൂർണചന്ദ്ര യോഗ നടത്താനായത് പുതിയ അനുഭവമായെന്നു മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ താമസക്കാരിയായ അർച്ചന ഗുപ്ത പറയുന്നു. ബുർജീൽ യോഗ സ്പെഷ്യലിസ്റ്റ് ലോകേഷ് ഹെഗ്‌ഡെയുടെ നേതൃത്വത്തിലായിരുന്നു ഹെലിപ്പാഡിലെ യോഗാഭ്യാസം.

ഇതോടൊപ്പം യോഗാദിനാഘോഷങ്ങൾക്ക് തുടക്കമിട്ട് മുസഫയിലെ വ്യാവസായിക തൊഴിലാളികൾക്കായി ലൈഫ്‌കെയർ ഹോസ്പിറ്റലിലും പ്രത്യേക യോഗാഭ്യാസം നടന്നു. വരും ദിവസങ്ങളിൽ അബുദാബി, അൽഐൻ, ദുബായ്, ഷാർജ എന്നിവിടങ്ങളിലെ ആശുപത്രികളിലും പൊതുജനങ്ങൾക്കായി യോഗ സെഷനുകൾ നടക്കും.

ജൂലൈ 21ന് നടക്കുന്ന വൻ യോഗ പരിപാടികൾക്കായി ഇന്ത്യൻ എംബസി, അബുദാബി സ്‌പോർട്‌സ് കൗൺസിൽ , ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുമായി വിപിഎസ് ഹെൽത്ത്‌കെയറും ബുർജീൽ ആശുപത്രികളും സഹകരിക്കും. ആയിരക്കണക്കിന് ആൾക്കാരുടെ പങ്കാളിത്തമാണ് അബുദാബിയിലും ദുബായിലും നടക്കുന്ന യോഗ പ്രദർശനത്തിൽ പ്രതീക്ഷിക്കുന്നത്. ഈ വർഷം യുഎഇയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ യോഗ പരിപാടികളിലൊന്നാവും അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ആറായിരത്തിൽ അധികം പേർ പങ്കെടുക്കുന്ന യോഗാ പ്രദർശനം.

'മനുഷ്യത്വത്തിനായുള്ള യോഗ', എന്ന സന്ദേശവുമായുള്ള ഈ വർഷത്തെ യോഗ ദിനാചരണം യോഗയുടെ സാരാംശം ഉൾക്കൊള്ളുന്നതാണെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു. ജൂൺ 21 ന് വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്ന യുഎഇയിലെ അന്താരാഷ്ട്ര യോഗ ദിനാചരണത്തെ ഈ പരിപാടികൾ സമ്പന്നമാക്കുമെന്നും അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു.

ബുർജീൽ, മെഡിയോ , എൽഎൽഎച്ച്, ലൈഫ്കെയർ ഹോസ്പിറ്റലുകളുടെ വെബ്‌സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെയും യോഗ സെഷനുകൾക്കും പരിപാടികൾക്കും പൊതുജനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT