Gulf

ഗ്ലോബല്‍ വില്ലേജില്‍ സന്ദർശകത്തിരക്ക്

ദുബായ് ഗ്ലോബല്‍ വില്ലേജില്‍ സന്ദർശകത്തിരക്ക്. ഗ്ലോബല്‍ വില്ലേജിന്‍റെ 29 മത് പതിപ്പാണ് ഇത്തവണത്തേത്. 30 പവലിയനുകളാണ് ഇത്തവണയുളളത്. മൂന്ന് സാംസ്കാരിക പവലിയനുകളും ഒരു റസ്റ്ററന്‍റ് പ്ലാസയും ഉള്‍പ്പെടുത്തിയാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജ് തുറന്നത്. റെയില്‍ വേ മാർക്കറ്റ്, ഫീയസ്റ്റ സ്ട്രീറ്റ്, ഫ്ളോട്ടിങ് മാർക്കറ്റ് എന്നിവയും ഇത്തവയുണ്ട്. ഇവിടെയെല്ലാം നിരവധിപേരാണ് ഓരോ തവണയുമെത്തുന്നത്.

ദീപാവലി ആഘോഷമാക്കാന്‍ നിരവധിപേരാണ് ഇത്തവണയെത്തിയത്. വലിയ രംഗോലിയൊരുക്കിയും പ്രത്യേക വെടിക്കെട്ട് നടത്തിയുമാണ് ഗ്ലോബല്‍ വില്ലേജ് ദീപാവലി ആഘോഷത്തില്‍ പങ്കുചേർന്നത്. ദീപാവലിയോട് അനുബന്ധിച്ച് പ്രത്യേക സ്റ്റാളുകളും ഒരുക്കിയിരുന്നു.

ഹൗസ് ഓഫ് ഫിയർ ഉള്‍പ്പടെ 200 ഓളം റൈഡുകളും ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. സൈബർ സിറ്റി സ്റ്റണ്ട് ഷോ ഡെയ്ഞ്ചർ സോണിലേക്കുളള പ്രവേശന നിരക്ക് 20 ദിർഹമാണ്.

പ്രവേശന നിരക്കുകള്‍ ഇപ്രകാരമാണ്.

പ്രതിവാര ടിക്കറ്റിന് 25 ദിർഹമാണ് വില ( പൊതു അവധി ദിവസങ്ങൾ ഒഴികെ ഞായർ മുതൽ വ്യാഴം വരെ സാധുത.) 30 ദിർഹം നല്‍കിയാല്‍ ഏത് ദിവസവും പ്രവേശിക്കാന്‍ കഴിയുന്ന ടിക്കറ്റ് ലഭിക്കും.

3 വയസ്സും അതിൽ താഴെയും പ്രായമുള്ള കുട്ടികൾക്കും 65 വയസ്സിനു മുകളിലുള്ള മുതിർന്നവർക്കും ഭിന്നശേഷിയുള്ളവർക്കും പ്രവേശനം ഇപ്പോഴും സൗജന്യമാണ്. കഴിഞ്ഞ വർഷം 10ദശലക്ഷം പേരാണ് ആഗോളഗ്രാമത്തിലെ കാഴ്ചകള്‍ കാണാനായി എത്തിയത്.

ഗ്ലോബൽ വില്ലേജ് ഈ സീസൺ അടുത്ത വർഷം മേയിലാണ് സമാപിക്കുക. ഞായർ മുതൽ ബുധന്‍ വരെ വൈകിട്ട് 4 മുതൽ പിറ്റേന്ന് പുലർച്ചെ 12 വരെ. വ്യാഴം മുതൽ ശനി വരെ വൈകിട്ട് 4 മുതൽ പുലർച്ചെ ഒന്നുവരെ.

ഷാ‍ർജ പുസ്തകോത്സവം ഉദ്ഘാടനം ചെയ്ത് ഷാർജ ഭരണാധികാരി

മിഡിൽ ഈസ്റ്റിലെ ഈ വർഷത്തെ ഏറ്റവും വലിയ ഐപിഒ റെക്കോർഡ് ലുലുവിന് ; നിക്ഷേപകർക്ക് നന്ദി അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ

ലൈംഗികാരോപണക്കേസ്; നിവിന്‍ പോളിക്ക് പൊലീസിന്റെ ക്ലീന്‍ ചിറ്റ്, പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാജയത്തിന് ശേഷം പ്രസിഡന്റാകുന്ന രണ്ടാമന്‍, ട്രംപ് ആവര്‍ത്തിക്കുന്നത് 132 വര്‍ഷം മുന്‍പത്തെ ചരിത്രം; ആരാണ് ഗ്രോവര്‍ ക്ലീവ്‌ലാന്‍ഡ്?

സംഗീത തന്നെയായിരുന്നു ആദ്യ ചോയ്സ്, ആനന്ദ് ശ്രീബാല ഒരു പരീക്ഷണചിത്രമല്ല; വിഷ്ണു വിനയ് അഭിമുഖം

SCROLL FOR NEXT