Gulf

വളയമണിയുന്ന ബുർജ് ഖലീഫ, അമ്പരിപ്പിക്കാന്‍ ഡൗണ്‍ ടൗണ്‍ സർക്കിള്‍

കൗതുകകാഴ്ചകള്‍ കൊണ്ട് എന്നും സന്ദർശകരെ ആകർഷിച്ചിട്ടുളള നഗരമാണ് ദുബായ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ തന്നെ അതിനേറ്റവും പ്രത്യക്ഷ ഉദാഹരണം. ആ ബുർജ് ഖലീഫയെ വളയം ചെയ്തുകൊണ്ട് വരാനിരിക്കുന്ന പദ്ധതിയാണ് ഡൗണ്‍ടൗണ്‍ സർക്കിള്‍. വാസ്തൂവിദ്യാസ്ഥാപനമായ സ്നേറ സ്പേസാണ് ദുബായ് സ്കൈലെനിന്‍റെ മുഖച്ഛായ തന്നെ മാറ്റുന്ന ആശയത്തിന് പിന്നില്‍.

ലംബനഗരമെന്ന ചിന്തയാണ് ആദ്യമുണ്ടായത്. അംബര ചുംബികളായ കെട്ടിടങ്ങളുളള ദുബായില്‍ അതെങ്ങനെ നടപ്പിലാകുമെന്നുളളതായിരുന്നു പ്രധാന തടസ്സം. അതിന് അനുയോജ്യമായത് ഡൗണ്‍ ടൗണ്‍ തന്നെയാണെന്ന് പിന്നീട് ഉറപ്പിച്ചു, സ്നേറ സ്പേസിന്‍റെ സഹസ്ഥാപകരായ നജ്മസ് ചൗധരിയും നില്‍ റെമേസും പറയുന്നു.

മാലിന്യ നിർമാർജനം, ഭക്ഷ്യ ഉൽപ്പാദനം, ഗതാഗത പ്രശ്നങ്ങൾ, മലിനീകരണം തുടങ്ങിയ വശങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതിന് ശേഷമാണ് പദ്ധതിയുടെ ആദ്യ രൂപ രേഖ തയ്യാറാക്കിയത്. ബുർജ് ഖലീഫയെ വലയം ചെയ്യുന്ന 550 മീറ്റർ ഉയരമുള്ള വളയമാണ് ഡൗൺടൗൺ സർക്കിൾ പദ്ധതി. മൂന്ന് കിലോമീറ്റർ ചുറ്റളവുളള ഡൗണ്‍ടൗണ്‍ ദുബായ് മുഴുവനായും ഉള്‍ക്കൊണ്ടുകൊണ്ടാകും ഡൗണ്‍ടൗണ്‍ സർക്കിള്‍ പൂർത്തിയാക്കുക. അഞ്ച് തൂണുകളില്‍ ഘടിപ്പിച്ചാകും വളയം സ്ഥാപിക്കുക. കൃഷിക്കുകൂടി പ്രധാന്യം നല്‍കികൊണ്ടാകും പദ്ധതി പൂർത്തിയാക്കുക. പ്രധാനമായും രണ്ട് വളയങ്ങളായിരിക്കും ഡൗണ്‍ടൗണ്‍സർക്കിള്‍. ഇതിന് തിരശ്ചീനമായി നിർമ്മിക്കുന്ന സ്കൈപാർക്കില്‍ ഉഷ്ണമേഖലാ സസ്യങ്ങളുള്‍പ്പെടെയുളള ചെടികള്‍ നട്ടുപിടിപ്പിക്കുകയെന്നുളളതാണ് ലക്ഷ്യം. മഴവെള്ള സംഭരണം, സൗരോർജ്ജം, കാർബൺ സംഭരിച്ച് വായുവിൽ നിന്ന് മാലിന്യങ്ങൾ ഫിൽട്ടർ ചെയ്യുന്ന സംവിധാനം എന്നിവയും പദ്ധതിയിലുണ്ട്. കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്നവരുടെ സൗകര്യാർത്ഥം ട്രാം സേവനം നല്‍കുകയെന്നതും ലക്ഷ്യമാണ്. സൗദി അറേബ്യയുടെ ദ ലൈന്‍ പദ്ധതിയുടെ ആശയത്തോട് ഏറെക്കുറെ ചേർന്ന് നില്‍ക്കുന്നതാണ് ഡൗണ്‍ ടൗണ്‍ സർക്കിളും.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT