ഈദ് അവധി ദിനങ്ങളില്‍ വിവിധ എമിറേറ്റുകളില്‍ സൗജന്യപാർക്കിംഗ് പ്രഖ്യാപിച്ചു.അബുദബിയില്‍ ഇന്ന് മുതല്‍ മെയ് ഏഴുവരെ പാർക്കിംഗിനും ഡാർബ് ടോളിനും പണം ഈടാക്കില്ല.മുസഫ എം 18 നിലെ പാർക്കിംഗും സൗജന്യമായിരിക്കുമെന്ന് മുനിസിപ്പാലിറ്റി ആന്‍റ് ട്രാന്‍സ്പോർട്ട് വകുപ്പിന്‍റെ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോർട്ട് സെന്‍റർ പറഞ്ഞു.ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ നിരോധിത മേഖലകളില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. മെയ് 7 ശനിയാഴ്ച മുതല്‍ ടോള്‍ സംവിധാനം വീണ്ടും സജീവമാകും. ഈദ് അവധി ദിനങ്ങളില്‍ എമിറേറ്റിലെ പൊതു ബസ് സർവ്വീസുകള്‍ പതിവ് പോലെ പ്രവർത്തിക്കും.
ദുബായില്‍ 7 ദിവസം പാർക്കിംഗ് സൗജന്യമായിരിക്കുമെന്നു ആർ ടി എ അറിയിച്ചു. ഏപ്രിൽ 30 മുതൽ മെയ് 6 വരെ മൾട്ടി ലെവൽ പാർക്കിംഗ് ഒഴികെ ഉള്ള ഇടങ്ങളിൽ പാർക്കിംഗ് സൗജന്യമായിരിക്കും.ഉപഭോക്തൃസേവന കേന്ദ്രങ്ങൾക്ക് ഏപ്രിൽ 30 മുതൽ മേയ് എട്ടു വരെ അവധിയാണ്. മെയ് 9 ന് വീണ്ടും പ്രവർത്തനം ആരംഭിക്കും.
ഷാർജയില്‍ അഞ്ചു ദിവസാണ് പാർക്കിങ് സൗജന്യം. ഈദ് മുതൽ മേയ് അഞ്ചു വരെയാണ് ഷാർജയിൽ ഇളവ്. എമിറേറ്റില്‍ എല്ലാ ദിവസവും പാർക്കിംഗ് ഫീസ് ഈടാക്കുന്ന ഇടങ്ങളില്‍ ഇളവ് ലഭ്യമാകില്ല.
അജ്മാനില്‍ ഏപ്രിൽ 30 ശനിയാഴ്ച മുതൽ മേയ് ആറു വെള്ളി വരെയുള്ള ദിവസങ്ങളിലായിരിക്കും സൗജന്യമെന്ന് അധികൃതർ അറിയിച്ചു.