Gulf

ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായി 10 വയസ്സുകാരനായ ഒമ‍ർ

പത്ത് വയസ്സുകാരനായ ഒമർ സഊദ് അൽ മാലിഹിന് സ്വപ്നസാക്ഷാത്കാരം. ഇമാറാത്തി ചിൽഡ്രൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായി ഒരു ദിവസം പ്രവർത്തിച്ച് ഒമ‍ർ വളരെക്കാലമായുളള ആഗ്രഹം സഫലീകരിച്ചു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ഉദ്യോഗസ്ഥരുടെ യൂണിഫോം അണിഞ്ഞ ഒമർ ആത്മവിശ്വാസത്തോടെയാണ് ഇമാറാത്തി ശിശുദിനത്തിൽ തനിക്ക് ലഭിച്ച അവസരം ഉപയോഗപ്പെടുത്തിയത്. വിമാനത്താവളത്തിലെ പ്രത്യേക കുട്ടികളുടെ പാസ്‌പോർട്ട് കൗണ്ടറിലായിരുന്നു നിയോഗം. തന്‍റെ പ്രായത്തിലുള്ള യാത്രക്കാരുമായി ഇടപഴകുകയും അവരുടെ പാസ്‌പോർട്ടുകളിൽ വരവ് സ്റ്റാമ്പ് അടക്കമുള്ള നടപടിക്രമങ്ങൾ ഒരു എമിഗ്രേഷൻ ഉദ്യോഗസ്ഥന്‍റെ മേൽനോട്ടത്തിൽ നിർവഹിക്കുകയും ചെയ്തു

കുട്ടികൾക്ക് ദുബായ് വിമാനത്താവളത്തിലൂടെയുള്ള യാത്ര കൂടുതൽ രസകരവും ഇടപഴകുന്നതുമാക്കുന്നതിനായി കഴിഞ്ഞ വർഷമാണ് ജി ഡി ആർ എഫ് എ കുട്ടികളുടെ പ്രത്യേക പാസ്‌പോർട്ട് കൗണ്ടറുകൾ ആരംഭിച്ചത്.എമിഗ്രേഷൻ കൗണ്ടറിൽ മികച്ച മികച്ച രീതിയിൽ പ്രവർത്തിച്ച ഒമറിനെ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പ്രശംസിച്ചു. ഭാവിയിൽ ഒമർ എമിഗ്രേഷൻ ഉദ്യോഗസ്ഥരിൽ ഒരാളായേക്കാമെന്നും അദ്ദേഹം പറഞ്ഞു.കുട്ടികളെ പിന്തുണയ്ക്കുന്നതിനും അവരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും രാജ്യത്തിന്‍റെ വൈദഗ്ധ്യങ്ങൾ വളർത്തുന്നതിനും വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT