അഭയാർത്ഥികള്‍ ഉള്‍പ്പടെ പാർശ്വവല്‍ക്കരിക്കപ്പെട്ടവരെ സംരക്ഷിച്ചതിനും പിന്തുണച്ചതിനും യു എ ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്കും ഭാര്യ ഷെയ്ഖ ജവഹർ ബിന്ത് മുഹമ്മദ് അൽ ഖാസിമിക്കും അഭിനന്ദനം അറിയിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ.ബിഗ് ഹാർട്ട് ഫൗണ്ടേഷൻ സംഘടിപ്പിച്ച റെഫ്യൂജി അഡ്വക്കസി ആൻഡ് സപ്പോർട്ട് ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസ്റ്റർ ഡിഎം ഹെല്‍ത്ത് കെയറിന്റെ ആഗോള സിഎസ്ആർ വിഭാഗമായ ആസ്റ്റർ വോളണ്ടിയേഴ്സ്, ബിഗ് ഹാർട്ട് ഫൗണ്ടേഷനുമായി ചേർന്ന് വിവിധ പദ്ധതികളില്‍ പ്രവർത്തിക്കുകയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ലെബനനിലെ ആസ്റ്റര്‍ വോളണ്ടിയേഴ്സ് മൊബൈല്‍ മെഡിക്കല്‍ സർവ്വീസിന്റെ (എവിഎംഎംഎസ്) പ്രവർത്തനം ആരംഭിച്ചതിലൂടെ സഹായമാവശ്യമുള്ളവരെ സേവിക്കുവാനുള്ള ദൗത്യങ്ങളും സ്ഥാപനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയകരമായ സഹകരണത്തിലൂടെ ഇറാഖ്, സോമാലി ലാൻഡ്, ഇത്യോപ്യ, സുഡാൻ എന്നിവിടങ്ങളിൽ മൊബൈൽ മെഡിക്കൽ സേവനങ്ങൾ സ്ഥാപിച്ചുകഴിഞ്ഞു. ഏറെ അനിവാര്യമായ പ്രാഥമിക പരിചരണത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി യു.എൻ.എച്ച്.ആർ.ആറുമായി സഹകരിച്ച് ജോർഡനിലെ അസ്രാഖ്, സാതാരി, എർബിഡ് എന്നിവിടങ്ങളിലെ അഭയാർഥി ക്യാമ്പുകളിലേക്ക് മെഡിക്കൽ ഉദ്യോഗസ്ഥരെ അയക്കുകയും ചെയ്തതായും ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.