Gulf

ഗിന്നസ് റെക്കോർഡ് തിളക്കത്തില്‍ ആസ്റ്റർ

24 മണിക്കൂറില്‍12,714 പ്രമേഹ പരിശോധനകള്‍ പൂർത്തിയാക്കി ഗിന്നസ് റെക്കോർട്ട് സ്വന്തമാക്കി ആസ്റ്റർ ഡിഎം ഹെല്‍ത്ത് കെയർ. ദുബായ് ഇൻവെസ്റ്റ്‌മെന്‍റ് പാർക്ക് രണ്ടിലെ സാധാരണക്കാരായ തൊഴിലാളികൾക്കായാണ് പ്രമേഹ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍പ്രീ-ഡയബറ്റിസ്/ഡയബറ്റിസ് പരിശോധനകള്‍ക്കുള്ള റെക്കോര്‍ഡിന്‍റെ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ്, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്‍റെ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്‍റെ ഔദ്യോഗിക വിധികര്‍ത്താവായ അല്‍വാലീദ് ഉസ്മാന്‍സമ്മാനിച്ചു.

ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടം നേടിയതിൽ അഭിമാനം, നിലവില്‍രോഗം ബാധിച്ചിട്ടുള്ളവരെ കണ്ടെത്തുക, നമ്മള്‍അറിയാതെ നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന പ്രമേഹം എന്ന നിശ്ശബ്ദ കൊലയാളിയെ പ്രതിരോധിക്കുക, രോഗശമനം കൈവരിക്കാന്‍ അവരെ സഹായിക്കുക എന്നിവയാണ് തങ്ങളുടെ ലക്ഷ്യം. സാധാരണക്കാരായ തൊഴിലാളികൾക്കായി ഈ ക്യാമ്പ് നടത്താന്‍കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്ന വേളയില്‍ ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ഇത്തരത്തിലുള്ള മാനുഷിക പ്രവർത്തനങ്ങൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രചോദനമാകുന്നതില്‍സന്തോഷമെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്‍റെ ഔദ്യോഗിക വിധികര്‍ത്താവായ അല്‍വാലീദ് ഉസ്മാന്‍ പറഞ്ഞു.

യുഎഇ തൊഴിൽ മന്ത്രാലയം, ദുബായ് പോലീസ്, ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഇൻഡിപെൻഡന്‍റ് ഡയറക്ടർ ജെയിംസ് മാത്യു, യുഎഇയിലെ ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്ക്സ് ഗ്രൂപ്പ് സിഇഒ ഡോ. ഷെർബാസ് ബിച്ചു, മെഡ്കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്‍ററിലെ ഗ്രൂപ്പ് സിഇഒ ഡോ. ഷനില ലൈജു എന്നിവരുടെയും സാന്നിധ്യത്തിൽ 2022 നവംബർ 19 നാണ് ഒരു ദിവസത്തെ പ്രമേഹ പരിശോധനാ ക്യാമ്പ് ആരംഭിച്ചത്. പരിശോധനാ ക്യാമ്പില്‍ഡിഐപി ഭാഗത്തുള്ള ലേബര്‍ക്യാമ്പിലെ തൊഴിലാളികളാണ് പ്രധാനമായും പങ്കെടുത്തത്. പരിശോധനയ്ക്ക് പുറമേ പ്രമേഹത്തിന്‍റെ പ്രാരംഭ ലക്ഷണങ്ങള്‍തിരിച്ചറിയാനും കൃത്യ സമയത്ത് ചികിത്സ തേടാനും തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയും ചെയ്തു. വിശദമായ പരിശോധനയില്‍രോഗം കണ്ടെത്തിയവരില്‍ആദ്യഘട്ട ചികിത്സയെക്കുറിച്ചും പ്രമേഹരോഗ ബാധിതര്‍ജീവിതശൈലിയില്‍ഉണ്ടാക്കേണ്ടുന്ന മാറ്റങ്ങളെക്കുറിച്ചും ക്യാമ്പില്‍ മാര്‍ഗനിര്‍ദേശങ്ങള്‍നല്‍കി.

മികച്ച പ്രതികരണങ്ങളും ബുക്കിം​ഗുമായി ടൊവിനോയുടെ ARM, മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാള സിനിമയിലെ 3D വിസ്മയം

എന്താണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്? One Nation One Election Explained

'ആ സിനിമയിൽ എനിക്ക് വേണ്ടി പത്മരാജൻ സാർ ഒരു വേഷം കരുതി വച്ചു, പക്ഷേ ആ സ്നേഹം അനുഭവിക്കാൻ എനിക്ക് സാധിച്ചില്ല'; ജ​ഗദീഷ്

മാതാപിതാക്കളുടെ വിയോഗത്തിന്റെ വേദനയില്‍ നിന്ന് തിരികെ കൊണ്ടുവന്നത് ആ മണിരത്നം സിനിമ: അരവിന്ദ് സ്വാമി

Explainer:ടീന്‍ അക്കൗണ്ട്; ഇന്‍സ്റ്റഗ്രാമിന്‍റെ പുതിയ അപ്‌ഡേറ്റ്, പ്രായപൂര്‍ത്തിയാകാത്തവരെ ഇത് സംരക്ഷിക്കുന്നത് എങ്ങനെ?

SCROLL FOR NEXT