Gulf

ഗോൾഡൻ വിസക്ക് പിന്നാലെ ദുബായിൽ റിയൽ എസ്റ്റേറ്റ് ബിസിനസുമായി നടി റോമ

ഗോൾഡൻ വിസ സ്വന്തമാക്കിയതിന് പിന്നാലെ ദുബായിൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസ്ആരംഭിച്ച് നടി റോമ. ദുബായില്‍ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ ദുബായ് വാണിജ്യ മന്ത്രാലയത്തിന്‍റെ റിയൽ എസ്റ്റേറ്റ് ട്രേഡ് ലൈസൻസ് നടി കരസ്ഥമാക്കി.

മൂന്ന് മില്യൺ യു.എ.ഇ ദിർഹം മൂലധനം ( ആറ് കോടി ഇന്ത്യൻ രൂപ ) നിക്ഷേപമുള്ളതാണ് പുതിയ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് ദുബായ് ബിസിനസ്സ് ബേ കേന്ദ്രമായി പുതിയ റിയൽ എസ്റ്റേറ്റ് ഓഫീസിൽ തുറക്കാനുള്ള ഒരുക്കത്തിലാണ് നടി റോമ.ഗോൾഡൻ വിസയുടെ പ്രയോജനം ഉപയോഗപ്പെടുത്താനായത്തിലും ദുബായിൽ സ്വന്തം സംരഭം തുടങ്ങാനായതിലും അതിയായ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു.

ദുബായിൽ ബിസിനസ്സ് തുടങ്ങുന്നതിനും , വീട് ഉൾപ്പെടെ വസ്തു വാങ്ങുന്നതിനും ഗോൾഡൻ വിസക്കാർക്ക് ആകർഷകമായ ഇളവുകൾ ദുബായ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി ചലച്ചിത്ര താരങ്ങൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT