Gulf

ഗോള്‍ഡന്‍ വിസയുടെ സന്തോഷത്തിനിടെ ഇന്നസെന്‍റിന്‍റെ വിയോഗവാ‍ർത്ത, നാട്ടിലേക്ക് മടങ്ങി മാമുക്കോയ

ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷത്തിനിടെയാണ് മാമുക്കോയ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ഇന്നസെന്‍റിന്‍റെ വിയോഗ വാർത്തയറിഞ്ഞത്.അദ്ദേഹത്തെ അവസാനമായി കാണാന്‍ ഉടന്‍ തന്നെ മാമുക്കോയ നാട്ടിലേക്ക് തിരിച്ചു. ഗോള്‍ഡന്‍ വിസ പതിച്ച എമിറേറ്റ്സ് ഐഡി ദുബായിലെ ഇസിഎച്ച് ആസ്ഥാനത്തെത്തി ഏറ്റുവാങ്ങിയ ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്.

ഇരുവരും ഒന്നിച്ച് അഭിനയിച്ച നിരവധി ചിത്രങ്ങള്‍ മലയാളികള്‍ ഹൃദയത്തോട് ചേർത്ത് വച്ചിട്ടുണ്ട്.കുഞ്ഞാലിമരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. നടപടികള്‍ വേഗത്തിലാക്കിയാണ് തിങ്കളാഴ്ച തന്നെ ഗോള്‍ഡന്‍ വിസ പതിച്ച യുഎഇ എമിറേറ്റ്സ് ഐഡി മാമുക്കോയയ്ക്ക് നല്കിയത്.

വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍. പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. പ്രമുഖ നടന്മാരടക്കം നിരവധി മലയാളികള്‍ക്ക് ഇതിനോടകം തന്നെ ഗോള്‍ഡന്‍ വിസ ലഭ്യമായിട്ടുണ്ട്. ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ അടുത്തിടെ യുഎഇ ഇളവ് പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ വിഭാഗങ്ങളിലേക്ക് ഗോള്‍ഡന്‍ വിസയുടെ പ്രയോജനം എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT