Gulf

അബുദബിയില്‍ കോവിഡ് മുന്‍കരുതല്‍ നടപടികളില്‍ ഇളവ്

പ്രതിദിന കോവിഡ് കേസുകളില്‍ കുറവ് വന്നതോടെ അബുദബിയില്‍ കോവിഡ് മുന്‍കരുതല്‍ നടപടികളില്‍ ഇളവ് വരുത്തിയതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അബുദബിയിലെ വാണിജ്യ-വിനോദ-കേന്ദ്രങ്ങളിലും പരിപാടിസംഘാടനവേദികളിലും തെർമല്‍ സ്കാനറുകളുടെയും ഇഡിഇ സ്കാനറുകളുടെയും ഉപയോഗം ഒഴിവാക്കി.അതേസമയം ഷോപ്പിംഗ് മാളുകള്‍ ഉള്‍പ്പടെ മിക്ക പൊതുസ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് അല്‍ ഹൊസന്‍ ആപ്പിലെ ഗ്രീന്‍ പാസ് നിർബന്ധമാണ്.

വൈറസ് ബാധ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഫേഷ്യല്‍ സ്കാനിംഗ് സാങ്കേതിക വിദ്യയാണ് ഇഡിഇ സ്കാനറുകള്‍. ശരീരത്തിലെ താപനില അളക്കാനാണ് തെർമല്‍ സ്കാനറുകള്‍ ഉപയോഗിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വർഷമാണ് പ്രവേശന കവാടങ്ങളില്‍ ഇവ നിർബന്ധമാക്കിയത്.

അബുദാബി സാമ്പത്തിക വികസന വകുപ്പ് സ്ഥാപനങ്ങൾക്ക് നൽകിയ സർക്കുലർ പ്രകാരം അബുദബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വാണിജ്യ, വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഇഡിഇ, തെർമൽ സ്‌കാനിംഗ് എന്നിവ റദ്ദാക്കി.എന്നാല്‍ ഗ്രീൻ പാസ് നിർബന്ധമാണെന്ന് വ്യക്തമാക്കുന്നു. പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ഗ്രീന്‍ പാസ് നിബന്ധനയിലും അധികം വൈകാതെ ഇളവ് ലഭിക്കുമെന്നുളളതാണ് പ്രതീക്ഷ.

കഴി‍ഞ്ഞമാസം കോവിഡ് മുന്‍കരുതലുകളില്‍ ഇളവ് പ്രഖ്യാപിച്ചു. ഇതില്‍ പ്രധാനമായി ഗ്രീന്‍ പാസ് കാലാവധി 30 ദിവസമായി ദീർഘിപ്പിച്ചിരുന്നു. മാസ്ക് ആവശ്യമെങ്കില്‍ ധരിച്ചാല്‍ മതിയെന്നുളളതും നടപ്പിലായി. ക്രൂയിസ് കപ്പലുകളിലെ യാത്രാക്കാരെയും ജീവനക്കാരെയും എമിറേറ്റിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും സ്ഥാപനങ്ങളും സന്ദർശിക്കുന്നതിന് ഗ്രീന്‍ പാസ് വേണമെന്ന നിബന്ധനയും ഒഴിവാക്കിയിരുന്നു.

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

SCROLL FOR NEXT