POPULAR READ

പരിധി വിടുന്ന പോരാട്ടം : ചിത്രം മാറ്റി സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം,പരാതി നല്‍കി സ്ഥാനാര്‍ത്ഥി

തദ്ദേശ തെരഞ്ഞടുപ്പ് പ്രചരണ രംഗം ചൂടുപിടിക്കെ സമൂഹ മാധ്യമങ്ങളില്‍ പോരാട്ടം പരിധിവിടുന്നു. മുന്നണി ഭേദമില്ലാതെ വനിതാ സ്ഥാനാര്‍ത്ഥികളെ അധിക്ഷേപിക്കുന്ന സംഭവങ്ങള്‍ അനുദിനം ഏറുകയാണ്. തന്റെ ഫോട്ടോ മാറ്റി വ്യാജ പ്രചരണം നടത്തുന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുകയാണ് കൊല്ലം പന്‍മന പഞ്ചായത്തിലെ 19ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയചിത്ര.

യഥാര്‍ത്ഥ പോസ്റ്റര്‍

പോസ്റ്ററിലെ തന്റെ ചിത്രത്തിന് പകരം മറ്റൊരു സ്ത്രീയുടെ ചിത്രം വെച്ച് പ്രചരിപ്പിക്കുന്നുവെന്ന് ജയചിത്ര ചവറ സിഐക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. അത്തരം പോസ്റ്റുകള്‍ക്ക് താഴെ മോശമായ കമന്റുകളും വരുന്നുണ്ട്. വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി വേണമെന്ന് ജയചിത്ര ആവശ്യപ്പെട്ടു.

വ്യാജ പോസ്റ്റര്‍

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അബുദാബിയില്‍ ജോലി ചെയ്യുന്ന കരുനാഗപ്പള്ളി സ്വദേശിയുടെ നമ്പറില്‍ നിന്നാണ് വ്യാജ പോസ്റ്റ് ആദ്യമായി പ്രചരിച്ചുതുടങ്ങിയതെന്നാണ് സൂചന. ഇയാളുടെ നമ്പര്‍ സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം പ്രചരണങ്ങളിലൂടെ തന്നെ തളര്‍ത്താനാണ് ശ്രമമെങ്കില്‍ വിലപ്പോവില്ലെന്നും ജയചിത്ര പറയുന്നു.

Fake Campaign By Changing Photo, UDF Candidate jayachithra Filed Complaint

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT