POPULAR READ

'ഫേസ്ബുക്ക് ഉപയോഗിക്കരുതെന്നോ, രാഷ്ട്രീയം വിടണമെന്നോ, ജോലി ഒഴിവാക്കണമെന്നോ' ; സൈബര്‍ വേട്ടക്കാരുടെ ഉദ്ദേശമെന്തെന്ന് അഡ്വ. വിബിത ബാബു

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ പേരില്‍ നേരിടുന്നത് ക്രൂരമായ വ്യക്തിഹത്യയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.വിബിത ബാബു. രാഷ്ട്രീയ എതിരാളികള്‍ സൈബറിടത്തില്‍ തന്നെ നിഷ്ഠൂരമായി ആക്രമിക്കുകയാണെന്ന് വിബിത ബാബു ഫേസ്‌ബുക്ക് ലൈവില്‍ പറഞ്ഞു. ഇത്രമാത്രം ഉപദ്രവിക്കാന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്നും എന്തിനാണ് ഇത്ര വൈരാഗ്യമെന്നും വിബിത ബാബു ചോദിക്കുന്നു. മല്ലപ്പള്ളി ഡിവിഷനില്‍ 1477 വോട്ടിനാണ് തോറ്റത്. 16,257 പേര്‍ തനിക്ക് വോട്ട് ചെയ്തിട്ടുണ്ട്. അവരുടെ പിന്‍തുണയ്ക്ക് വിലയില്ലെന്നാണോ. എല്ലാവര്‍ക്കുമൊപ്പം നിലകൊള്ളുന്ന വ്യക്തിയാണ്. ആര് എന്ത് ആവശ്യത്തിന് സമീപിച്ചാലും സഹായിക്കുന്നയാളുമാണ്. ഏറ്റെടുത്ത ജോലി ഏറ്റവും ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ട്. സാധ്യമായതിന്റെ പരമാവധി വിജയത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാവരോടും ഒരേ മനസ്സോടെ ഇടപെടുന്ന ആളാണ്. ഇങ്ങനെ തേജോവധം ചെയ്യുന്നത് എന്തിനാണെന്ന്മനസ്സിലാകുന്നില്ലെന്നും വിബിത പറഞ്ഞു.

പ്രമുഖരടക്കം എത്രയോ പേര്‍ തോറ്റു. പക്ഷേ താന്‍ ക്രൂരമായ ആക്രമണമാണ് നേരിടുന്നത്. രാഷ്ട്രീയം വിടണമെന്നാണോ ജോലി കളയണമെന്നാണോ അതോ ഫേസ്ബുക്കില്‍ പോസ്റ്റിടരുതെന്നാണോ ഇവര്‍ ഉദ്ദേശിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതാണോ താന്‍ ചെയ്ത തെറ്റ്. തോല്‍വിയുടെ പേരില്‍ ആത്മഹത്യ ചെയ്യാനോ, തിരിച്ചുപോകാനോ ഉദ്ദേശിക്കുന്നില്ല. സുന്ദരിയാണെന്ന് പറഞ്ഞ് വോട്ടുപിടിച്ചിട്ടില്ല. സുന്ദരിയാണെന്ന് കരുതുന്നുമില്ല. ബീച്ചിലൂടെ നടക്കുന്ന ഏതോ ഒരു സ്ത്രീയുടെ വീഡിയോ ഉപയോഗിച്ച് താനാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ചിട്ട് എന്ത് സുഖമാണ് കിട്ടുന്നത്. ദയവുചെയ്ത് ജീവിക്കാന്‍ അനുവദിക്കണം. ഒരാളെയും ദ്രോഹിക്കാന്‍ വന്നിട്ടില്ല. ആര്‍ക്ക് എന്ത് സഹായത്തിനും സമീപിക്കാവുന്ന വ്യക്തിയാണ്. തോല്‍വി അംഗീകരിക്കുകയും വിജയിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്നും വിബിത വ്യക്തമാക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആരെന്ത് സഹായത്തിന് സമീപിച്ചാലും കഴിവിന്റെ പരമാവധി സഹായിച്ചിട്ടേയുള്ളൂ. ഫേസ്‌ബുക്കില്‍ നേരത്തേയിട്ടതാണ് ആ ഫോട്ടോകള്‍. 2009 മുതല്‍ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നുണ്ട്.സന്തോഷ നിമിഷങ്ങളുടെ ഫോട്ടോകള്‍ ഇടാറുണ്ട്. എന്നാല്‍ ഇതെല്ലാം വെച്ച് വൈറല്‍ സ്ഥാനാര്‍ത്ഥി എന്ന തരത്തിലേക്ക് പോയി. അതിന്റെ അടിസ്ഥാനത്തിലല്ല, ജനാധിപത്യ മര്യാദകള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 12 വര്‍ഷമായി അഭിഭാഷകയാണ്. രാഷ്ട്രീയ വ്യത്യാസമന്യേ കേസ് നടത്തിയിട്ടുണ്ട്. പരാജയപ്പെട്ടവരെല്ലാം നിസ്സാരക്കാരാണെന്ന് കരുതുന്നത് എന്തിനാണ്. എനിക്ക് ഒരു കുടുംബമുണ്ട്. വ്യാജ പ്രചരണത്തെ നിയമപരമായി നേരിടുകയാണ്. മല്ലപ്പള്ളി ഡിവിഷന്‍ 25 വര്‍ഷമായി സിപിഎം ജയിക്കുന്ന ഇടമാണ്. വളരെ ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനിറങ്ങിയത്. ഇനിയൊരു സ്ത്രീ തെരഞ്ഞെടുപ്പിന് ഇറങ്ങരുതെന്ന ലക്ഷ്യംവെച്ചാണോ വ്യാജ പ്രചരണമെന്നും വിബിത ബാബു ചോദിക്കുന്നു.

Facing Brutal Cyber Attack : Says Mallappally Division UDF Candidate Adv,vibitha Babu

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

SCROLL FOR NEXT