POPULAR READ

ടിക് ടോക് അംബാനിക്കൊപ്പം ഇന്ത്യയില്‍ തിരിച്ചെത്തുമോ? ബൈറ്റ് ഡാന്‍സുമായി നിക്ഷേപത്തില്‍ ചര്‍ച്ച

ചൈനീസ് ആപ്പുകള്‍ നിരോധിക്കപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയിലെ വന്‍ വിപണി സാധ്യത നഷ്ടമായിരിക്കുകയാണ് ടിക് ടോക് അടക്കമുളള ആപ്പുകള്‍ക്ക്. ഈ പശ്ചാത്തലത്തില്‍ ചൈനയോട് പരമാവധി അകലം പാലിക്കുകയാണ് ടിക് ടോക് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രമുഖ ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ളതിനാല്‍ ആഗോള വിപണിയില്‍ തിരിച്ചടികള്‍ നേരിടാതിരിക്കാനാണ് നീക്കമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ മുകേഷ് അംബാനിയുടെ ഇടമസ്ഥതയിലുളള റിലയന്‍സുമായി ചേര്‍ന്ന് ടിക് ടോക് തിരിച്ചെത്തുമെന്ന് സൂചന. ബൈറ്റ്ഡാന്‍സില്‍ നിക്ഷേപിക്കാനുള്ള റിലയന്‍സിന്റെ പദ്ധതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി ടെക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റിലയന്‍സ് ഇന്റസ്ട്രീസും ബൈറ്റ്ഡാന്‍സും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

200 ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ ഉള്ളപ്പോഴാണ് ടിക് ടോക് ഇന്ത്യയില്‍ വിലക്കുന്നത്. ജൂണ്‍ അവസാനത്തോടെയായിരുന്നു നിരോധനം.

ടിക് ടോക്കിനെ ഇന്ത്യയിലേയ്ക്ക് തിരികെ കൊണ്ടുവരാനുളള ആലോചനകള്‍ റിലയന്‍സുമായി ചേര്‍ന്ന് കമ്പനി നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ജൂലൈ മാസം ഇരു കമ്പനികളും ഇടപാടിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചിരുന്നെന്നും ഇതുവരെ കരാറിലെത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇന്ത്യയിലെ നിരോധന നടപടികളെ തുടര്‍ന്ന് ടിക് ടോക്ക് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് രാജ്യത്തെ എല്ലാ നിയമന പ്രക്രിയകളും മരവിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ കമ്പനിയ്ക്ക് രണ്ടായിരത്തോളം ജീവനക്കാരുണ്ടായിരുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നടപടികള്‍ മരവിപ്പിച്ച സാഹചര്യത്തില്‍ മറ്റ് ജോലികള്‍ കണ്ടെത്താന്നുളള ശ്രമത്തിലാണ് ജീവനക്കാര്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഔദ്ധ്യോഗിക പിരിച്ചുവിടലുകളൊന്നും കമ്പനിയില്‍ നടക്കുന്നില്ല. രണ്ടായിരത്തിലധികം വരുന്ന ജീവനക്കാര്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കുന്നുവെന്നും സ്ഥിതി സുസ്ഥിരമാണെന്നും കഴിഞ്ഞ മാസം ടിക്ക് ടോക്് സിഇഒ കെവിന്‍ മേയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഡിജിറ്റല്‍ ഇന്ത്യ എന്ന ആശയത്തില്‍ സജീവമായ പങ്ക് തുടരാനുള്ള ആഗ്രഹവും കമ്പനി പ്രകടിപ്പിച്ചു.

ടിക് ടോക്കിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ മാറ്റങ്ങള്‍ വരുത്താനും ആസ്ഥാനം ചൈനയില്‍ നിന്ന് മാറ്റാനും ശ്രമിക്കുന്നതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ലണ്ടന്‍, ഡബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളെ കൂടാതെ മുംബൈയിലെ വെവര്‍ക് നെസ്‌കോയില്‍ ഒരു ഓഫീസ് സ്പേയ്സിനായി ബൈറ്റ്ഡാന്‍സ് കരാര്‍ ഉറപ്പിച്ചതായും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ടിക് ടോക്കിനെ നിരോധിച്ചുകൊണ്ടുളള ഉത്തരവിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. ഇന്ത്യയിലെ നിരോധനത്തിന് പിന്നാലെ യുഎസിലെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക് ഉടന്‍ തന്നെ ഇല്ലാതാകും.

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT